2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

ടി. പി രാജീവന്‍, സി വി ബാലകൃഷ്ണൻ

2014 ലെ സാഹിത്യരചനകൾക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം "ഭവനഭേദനം" എന്ന കൃതിയിലൂടെ വി ആർ സുധീഷിനു ലഭിച്ചപ്പോൾ. പി എൻ ഗോപീകൃഷ്ണന്റെ 'ഇടിക്കാലൂരി പനമ്പട്ടടി' എന്ന കൃതി മികച്ച കവിതയ്ക്കുള്ള പുരസ്കാരം നേടി. ടി. പി രാജീവന്റെ 'കെ.ടി.എൻ കോട്ടൂർ  എഴുത്തും ജീവിതവും' എന്ന നോവലാണ്‌ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്.

ആത്മകഥയ്ക്കുള്ള പുരസ്കാരം സി വി ബാലകൃഷ്ണന്റെ "പരൽ മീനുകൾ നീന്തുന്ന പാടം" നേടി. നാടകത്തിനുള്ള അവാർഡ് വി. കെ. പ്രഭാകരൻ, സാഹിത്യ വിമർശനത്തിന് ഡോ. എം. ഗംഗാധരൻ വിവർത്തനത്തിന് സുനിൽ ഞാളിയത്ത്, വൈജ്ഞാനിക സാഹിത്യത്തിന് ഡോ. എ. അച്യുതൻ, ഹാസ്യസാഹിത്യത്തിൽ ടി. ജി. വിജയകുമാർ ബാലസാഹിത്യത്തിൽ എം. ശിവപ്രസാദ് എന്നിവരും അർഹരായി.

യാത്രാവിവരണത്തിനുള്ള പുരസ്കാരം കെ. എ. ഫ്രാൻസിസിനാണ്. പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും എന്ന പുസ്തകമാണ് കെ. എ. ഫ്രാൻസിസിനെ പുരസ്കാരത്തിന് അർഹനാക്കിയത്. കാവാലം നാരായണപ്പണിക്കർക്കും പ്രൊഫ.എം തോമസ് മാത്യുവിനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.  മേതിൽ  രാധാകൃഷ്ണൻ , ദേശമംഗലം രാമകൃഷ്ണൻ , ചന്ദ്രകല  കമ്മത്ത്, ജോർജ്ജ്  ഇരുമ്പയം എന്നിവർക്കാണ്‌ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.