ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസാരവുമെന്ന് തിരിച്ചറിയുന്നു. പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഡന്റെ വരവ് എന്ന നോവലിൽ നിന്ന് ഒരു ഭാഗം വായിക്കാം കയ്പൻകഷായം കുടിച്ചതിന്റെ ഈർച്ചയോടെ

ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസാരവുമെന്ന് തിരിച്ചറിയുന്നു. പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഡന്റെ വരവ് എന്ന നോവലിൽ നിന്ന് ഒരു ഭാഗം വായിക്കാം കയ്പൻകഷായം കുടിച്ചതിന്റെ ഈർച്ചയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസാരവുമെന്ന് തിരിച്ചറിയുന്നു. പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഡന്റെ വരവ് എന്ന നോവലിൽ നിന്ന് ഒരു ഭാഗം വായിക്കാം കയ്പൻകഷായം കുടിച്ചതിന്റെ ഈർച്ചയോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസാരവുമെന്ന് തിരിച്ചറിയുന്നു. പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഡന്റെ വരവ് എന്ന നോവലിൽ നിന്ന് ഒരു ഭാഗം വായിക്കാം

 

ADVERTISEMENT

കയ്പൻകഷായം കുടിച്ചതിന്റെ ഈർച്ചയോടെ അലക്സാണ്ടർ കണ്ണടച്ചു കിടക്കുന്നതു കണ്ടിട്ടാണ് റൊക്സാന  താഴേക്കിറങ്ങിപ്പോയത്. കുറെനേരം ശാന്തമായികിടന്ന് ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോട്ടെ എന്നുമുണ്ടായിരുന്നു രാജ്ഞിക്ക്.താഴെ ചെന്ന്  അത്യാവശ്യ കാര്യങ്ങളൊക്കെ തീർത്ത് കുളിയും കഴിഞ്ഞ് കിടപ്പറയിലേക്കു ചെല്ലുമ്പോൾ അലക്സാണ്ടർ അഗാധമായ ഭാവത്തോടെ ചുമരിലെ പെയിന്റിങ്ങിൽ നോക്കി കിടക്കുകയായിരുന്നു.റൊക്സാന അകത്തേക്കു വന്നത് അറിഞ്ഞില്ല.താഴേക്കു വീണു കിടന്ന വിരിപ്പെടുത്തു നേരെയിട്ടുകൊണ്ട് റൊക്സാന പറഞ്ഞു: 

‘ഇവിടെയെങ്ങുമല്ലെന്നു തോന്നുന്നു.എവിടെയാണാവോ ചക്രവർത്തിയുടെ മനസ്സ്?’ 

‘റൊക്സാനയുടെ ഊഹം ശരിയാണ്.’  

അലക്സാണ്ടർ പറഞ്ഞു: ‘ഞാൻ േവറെ ഒരിടത്തായിരുന്നു.’ 

ADVERTISEMENT

‘എവിടെ?’ 

‘ദൂരെ. വളരെ വളരെ ദൂരെ.’ 

‘അതെ. അതെ. വല്ലതുമൊക്കെ ഓർത്തിരുന്ന്......  ദിവാസ്വപ്നങ്ങൾ കണ്ട്.....’ 

‘ഈ അവസ്ഥയിൽ ഞാൻ പിന്നെ എന്തു ചെയ്യും? 

ADVERTISEMENT

ഓടിത്തളർന്ന പടക്കുതിര ഒടുവിൽ ആലയത്തിന്റെ ഏതെങ്കിലും മൂലയിൽക്കിടന്ന് പിന്നിട്ട മഹാവിദൂരതകളെക്കുറിച്ചോർത്ത്....’ 

അപ്പോഴാണ് തൊട്ടടുത്ത് വച്ചിട്ടുപോയ മരുന്നു കണ്ടത്. 

‘അയ്യോ, ഈ മരുന്ന് ഇതുവരെ കഴിച്ചില്ലേ?’ 

മേശമേൽ മൂടിവച്ചിരുന്ന മരുന്നെടുത്ത് റൊക്സാന കട്ടിലിൽ അലക്സാണ്ടറുടെ അരികിലിരുന്നു. 

‘പിന്നെ കുടിച്ചോളാമെന്നു പറഞ്ഞിട്ടല്ലേ ഞാനതിവിടെവച്ചിട്ടു പോയത്?’ 

അലക്സാണ്ടർ മടുപ്പോടെ പറഞ്ഞു: 

‘ഓ,എത്രയെന്നുവച്ചാ ഈ കയ്പൻ കഷായം കുടിക്കുന്നെ?’ 

‘പിന്നെ കുടിക്കാതെ?’റൊക്സാന അടുത്തിരുന്ന് മരുന്നു പിടിച്ചു കൊടുത്തു: 

‘കൃത്യസമയത്ത് മരുന്ന് കഴിക്കണമെന്ന് കൊട്ടാരം വൈദ്യൻ പറഞ്ഞത് അനുസരിക്കാതിരുന്നാലോ? എനിക്കു േപടിയാവുന്നു. ഓരോ ദിവസവും രോഗം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇന്നലെ രാത്രി ഉറക്കത്തിൽ കിടന്ന് പിച്ചും േപയും പറയുകയായിരുന്നു.ആരെയെങ്കിലും വിളിച്ചാലോ എന്നുപോലും ഓർത്തു‌പോയി.’ 

‘എന്തുകൊണ്ടോ ഉറക്കം ശരിയായില്ല.’   

‘അത് അങ്ങേയ്ക്കു മാത്രമല്ല.  

കഴി‍ഞ്ഞ കുറെ ദിവസങ്ങളായി  ഈ കൊട്ടാരത്തിൽ ആരും ഉറങ്ങുന്നില്ല.  

ചക്രവർത്തി അവശനായി കിടക്കുമ്പോൾ കൊട്ടാരത്തിലുള്ളവർ എങ്ങനെ ഉറങ്ങും?’ 

റൊക്സാനയുടെ കണ്ണുകളിലേക്കു നോക്കി അലക്സാണ്ടർ ചോദിച്ചു: 

‘ഞാൻ മരിച്ചുപോകുമോ റൊക്സാന?’  

സങ്കടവും സ്നേഹവും കൂടിക്കലർന്ന ശബ്ദത്തിൽ റൊക്സാന ചോദിച്ചു: 

‘മരണത്തിനു വിട്ടുകൊടുക്കാനാണോ ഞാനിവിടെ രാപകൽ കാവലിരിക്കുന്നെ?’ 

റൊക്സാനയുടെ കയ്യെടുത്ത് നെഞ്ചിൽ േചർത്തുകൊണ്ട് അലക്സാണ്ടർ പറഞ്ഞു: 

‘ഒടുവിൽ നിന്റെ സ്നേഹവും മറ്റൊരു സങ്കടമായിത്തീരുന്നു.’ 

സ്നേഹാധിക്യത്തോടെ റൊക്സാന പതുക്കെ അലക്സാണ്ടറുടെ  നെഞ്ചിലേക്കു ചാഞ്ഞു. 

അവളെ തഴുകിക്കൊണ്ട് അലക്സാണ്ടർ പറഞ്ഞു: 

‘റൊക്സാന,ഞാനിപ്പോൾ പടക്കളങ്ങളിലെ യോദ്ധാവല്ല.

കാലത്തിന്റെ വക്കിൽ തിരിഞ്ഞുനിന്നു ഞാനെന്നോടുതന്നെ ചോദിക്കുന്നു,ആരെയൊക്കെയാണ് ഞാൻ കണ്ണീരു കുടിപ്പിച്ചത്?’ 

‘അതൊക്കെ മറന്നു കളയ്.’  

അലക്സാണ്ടറെ നെ‍ഞ്ചോടുചേർത്ത് കെട്ടിപ്പുണർന്നുകൊണ്ട് റൊക്സാന പറഞ്ഞു: ‘അതൊക്കെ മറന്നു‌കളയ്.’ 

‘മനുഷ്യന്റെ നിസ്സാരതയെക്കുറിച്ചാണു ഞാനോർക്കുന്നത്.’  

അലക്സാണ്ടർ ഓർമകൾകൊണ്ട് ഉലഞ്ഞു: 

‘ഡയോജനീസാണ് അതെന്നെ പഠിപ്പിച്ചത്.’  

‘പിന്നെ,ഡയോജനീസ്!’റൊക്സാന ക്ഷമ‌കേടോടെപറഞ്ഞു:  

‘പോകാൻ പറ അയാളോട്.അലക്സാണ്ടർചക്രവർത്തിയുടെ അടുത്ത് ഇപ്പോൾ ആരും േവണ്ടാ.ഞാനല്ലാതെ.’ 

‘ഡയോജനീസ് അങ്ങനെ പോവില്ല.’  

ഒരു സ്വപ്നത്തിെലന്നപോലെ അലക്സാണ്ടർ പറഞ്ഞു:  

‘പ്രപഞ്ചനിഗൂഢതകൾക്കു മുൻപിൽ മനുഷ്യനെ നിർത്തി ജീവിതത്തിന്റെ അർഥവും അർഥശൂന്യതയുമൊക്കെ ആ മഹാജ്ഞാനി േവർതിരിക്കുന്നു.’ 

‘അങ്ങെന്തൊക്കെയാണീ പറയുന്നത്?’ 

റൊക്സാന ചോദിച്ചു:‘എനിക്കൊന്നും മനസ്സിലാകുന്നില്ല.  

അങ്ങിപ്പോൾ എവിെടയാണ്?  

അങ്ങയുടെ മനസ്സെവിടെയാണ്?’ അലക്സാണ്ടർ പറഞ്ഞു: 

‘ഞാൻ ഏഥൻസിൽ.  

മഹാജ്‍ഞാനിയായ ഡയോജനീസിന്റെ മുന്നിൽ.’ 

പെരുമ്പടവം ശ്രീധരന്റെ അശ്വാരൂഡന്റെ വരവ് എന്ന നോവൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Aswaaroodante Varavu book by Perumbadavam Sreedharan