ശരി–തെറ്റുകളും മറ്റും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു മലയാളം എം.എക്കു പ്രശസ്തവിജയം നേടി നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലും തുടർന്നു വിവിധ എന്‍.എസ്.എസ് കലാലയങ്ങളിലും പല പതിറ്റാണ്ടുകൾ സമാദരണീയ സേവനം കാഴ്ചവച്ച പ്രഫ. കുളത്തൂർ കൃഷ്ണൻ നായർ മലയാള ഭാഷാപഠന രംഗത്തിനു ശ്ലാഘനീയമാംവണ്ണം നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരി–തെറ്റുകളും മറ്റും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു മലയാളം എം.എക്കു പ്രശസ്തവിജയം നേടി നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലും തുടർന്നു വിവിധ എന്‍.എസ്.എസ് കലാലയങ്ങളിലും പല പതിറ്റാണ്ടുകൾ സമാദരണീയ സേവനം കാഴ്ചവച്ച പ്രഫ. കുളത്തൂർ കൃഷ്ണൻ നായർ മലയാള ഭാഷാപഠന രംഗത്തിനു ശ്ലാഘനീയമാംവണ്ണം നൽകിയ ലിഖിത സംഭാവനയാണ് ഈ പുസ്തകം. ഭാഷാകുതുകികൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ വസ്തുതകൾ ഇതിൽ സനിഷ്കർഷം അടുക്കി വച്ചിരിക്കുന്നു.

ADVERTISEMENT

പല നിലയ്ക്കും സ്വീകാര്യമായ രൂപവും അതിനു നേരെ പലപ്പോഴും പ്രയോഗിച്ചു കാണാറുള്ള അസ്വീകാര്യരൂപവും ‘ശരി–തെറ്റുകൾ’ എന്ന ലേബലുകളോടെ നൽകിയിരിക്കുന്നത്– അഞ്ഞൂറോളമുണ്ടിവ!– എല്ലാ തട്ടുകളിലുമുള്ള മലയാളികൾക്കും പ്രയോജനപ്പെടും. സാധാരണമായ വാക്യവൈകല്യങ്ങള്‍, ശ്രദ്ധേയമായ പുത്തൻ പ്രയോഗങ്ങൾ, അക്ഷരമാല, സ്വര–വ്യഞ്ജനങ്ങൾക്കുള്ള ഉപലിപി രൂപങ്ങൾ, ഫുൾസ്റ്റോപ്പ് തുടങ്ങിയ ചിഹ്നങ്ങൾ, ഏതാനും വ്യാകരണികസംജ്ഞകൾ, ഭാഷാ പ്രയോഗത്തിലെ ചില നിയമങ്ങൾ എന്ന ലേബലിൻകീഴിൽ ഏതാനും പാറ്റേണുകൾ, എഴുത്തിലെ അകലമിടൽ, ഉച്ചാരണഭേദങ്ങൾ–ഇങ്ങനെ പരിചയസമ്പന്നനായ ഈ അധ്യാപകശ്രേഷ്ഠന്റെ കണ്ണുകൾ പ്രസക്തമായ എല്ലാ മണ്ഡലങ്ങളിലും എത്തുന്നു: അവിടെയെല്ലാം സ്വാഗതാർഹമായ പ്രകാശം പ്രസരിക്കുകയും ചെയ്യുന്നു.

‘കേരളപാണിനീയ’മാണ് ഈ പുസ്തകത്തില്‍ സ്വാഭാവികമായിത്തന്നെ അഗ്രപൂജാർഹമാവുന്നത്. നമ്മുടെ സാമ്പ്രദായിക വ്യാകരണ പാരമ്പര്യമെന്ന തട്ടകം നിലപാടുതറയാകുമ്പോഴും പ്രകാശം ഏതു ദിക്കിൽനിന്നായാലും സസന്തോഷം ഉൾക്കൊള്ളാൻ ഗ്രന്ഥകാരൻ മടിക്കുന്നില്ല. കത്തുകളുടെയും മറ്റും മുഖക്കുറിപ്പുകളായിക്കാണുന്ന ‘പ്രേഷകൻ’ / ‘പ്രേക്ഷകൻ’, ‘പ്രേഷിതൻ’, ‘പ്രേക്ഷിതൻ’ തുടങ്ങിയ അസംബന്ധ പ്രയോഗങ്ങൾക്കു പകരം ഫ്രം ടു എന്നിവ വേണമെന്ന അദ്ദേഹത്തിന്റെ പക്ഷം സമകാലിക ഭാഷാശാസ്ത്രത്തിന്റെ കാഴ്ചപ്പാടുതന്നെ. ബാങ്ക്, ലൈബ്രറി, സൂപ്പര്‍ മാർക്കറ്റ്, മാർജിൻ ഫ്രീ, ഓപ്പറേഷൻ തിയറ്റർ, സ്പീക്കർ, ചീഫ് സെക്രട്ടറി... എന്നിങ്ങനെ ഇന്നത്തെ മലയാളത്തിൽ അനുഭവപ്പെടുന്ന ഇംഗ്ലിഷിന്റെ പെരുവെള്ളത്തിരത്തള്ളലിൽ ഏതാനും പാരമ്പര്യപ്രേമികളുടെ സംസ്കൃതഭ്രാന്തിന്റെ മൺചിറ അനുദിനമെന്നല്ല അനുനിമിഷം തകർന്നുകൊണ്ടിരിക്കുന്നു. കടംകൊള്ളൽ സംസ്കൃതത്തിൽ നിന്നായാൽ അഭിമാനകരം. സമാദരണീയം; ഇംഗ്ലിഷിൽ നിന്നായാലോ അപലപനീയം, ഭാഷാപരിശുദ്ധി നാശകം– എന്ന നിലപാടിന്റെ അപഹാസ്യതബോധ്യമാവാൻ ഭാഷാശാസ്ത്രത്തിന്റെ സൈദ്ധാന്തിക നൂലാമാലകളൊന്നും തടസ്സമല്ല.

ADVERTISEMENT

പരിനിഷ്ഠിതമായ മലയാള വ്യാകരണപാണ്ഡിത്യത്തിന്റെ കൊടുമുടിത്തുമ്പുകളെ ഭാഷാശാസ്ത്രപ്പുലരൊളി ഏറെയേറെ സന്ദർഭങ്ങളിൽ തിളക്കുമാറാകട്ടെ. അപ്പോൾ ‘അഭവന്മതയോഗം’ (ഉദ്ദേശിച്ച അർഥം ഇണങ്ങായ്ക) തുടങ്ങിയ കടിച്ചാൽ പൊട്ടാത്ത സാങ്കേതിക സംജ്ഞകൾ കൂടാതെതന്നെ മലയാളത്തിന്റെ മാധുര്യം വളരുംതലമുറയ്ക്കും ഉൾക്കുളിരോടെ മൂക്കുമുട്ടെ നിറയ്ക്കാമെന്നു വരും. മലയാള മനോരമയിലെ ഗ്രന്ഥകാരന്റെ ഭാഷാവിമലീകരണ പംക്തി എത്രയോ മലയാളിമനസ്സുകളെ രമിപ്പിച്ചു! അതിലേറെ ഫലപ്രദമാവും ഈ പുസ്തകം: തീർച്ച.

(തെറ്റരുത് മലയാളം എന്ന പുസ്തകത്തിന്റെ അവതാരികയിൽനിന്ന് )

ADVERTISEMENT

Content Summary: ' Thettaruth Malayalam ' book written by Prof. Kulathoor Krishnan Nair, Published by Manorama Books

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT