ചോറ്റുപാഠം
ദിവാകരൻ വിഷ്ണുമംഗലം ഡി സി ബുക്സ് വില: 190 രൂപ ഉപഭോഗാസക്തമായ നാഗരികസമ്പന്നതയുടെ ഭരണത്തീവെളിച്ചത്തിൽ പൊലിഞ്ഞുപോകുന്ന ഗ്രാമീണജന്മത്തിന്റെ ഈയാമ്പാറ്റപ്പിടച്ചിലാണ് എന്റെ കവിതകളുടെ ഉള്ളുരുക്കം. നെറികേടിന്റെ നെഞ്ചിലേക്ക് ചുട്ടെരി കുത്തിയാർത്ത് മനുഷ്യത്തെയ്യമായുറയുന്ന കുളിയന്റെ നോക്ക് ഇതിലെ

ദിവാകരൻ വിഷ്ണുമംഗലം
ഡി സി ബുക്സ്
വില: 190 രൂപ
ഉപഭോഗാസക്തമായ നാഗരികസമ്പന്നതയുടെ ഭരണത്തീവെളിച്ചത്തിൽ പൊലിഞ്ഞുപോകുന്ന ഗ്രാമീണജന്മത്തിന്റെ ഈയാമ്പാറ്റപ്പിടച്ചിലാണ് എന്റെ കവിതകളുടെ ഉള്ളുരുക്കം. നെറികേടിന്റെ നെഞ്ചിലേക്ക് ചുട്ടെരി കുത്തിയാർത്ത് മനുഷ്യത്തെയ്യമായുറയുന്ന കുളിയന്റെ നോക്ക് ഇതിലെ വരികളിലുണ്ടാവും. അധിനിവേശത്തെ അനുഭവപാഠങ്ങൾകൊണ്ട് അതിജീവിക്കാൻ അവ ശ്രമിക്കുന്നു. ഗൃഹാതുരതയാർന്ന ജീവിതനൈരാശ്യത്തിലേക്കല്ല, നാഗരികാഗ്നിയിൽ പൊള്ളിപ്പോയ ഗ്രാമജീവിതത്തിന്റെ ഉയിർപ്പിനായുള്ള സമരമുഖത്താണ് ഞാനെന്റെ കവിതകളെ അണിനിരത്തുന്നത്. സ്വാർഥലോഭമോഹങ്ങളുടെ ഉഷ്ണമേഖലയിൽ ജ്വരപ്പെട്ട പുതുകാലത്തിന്റെ നിലനിൽപ്പിനായുള്ള ശമനൗഷധവീര്യമായി ഞാൻ അവയെ ഉള്ളിൽ നീറ്റുന്നു. ഓർമ്മകളെയും അതുവഴി തനതുസംസ്കാരത്തെയും പുനരാനയിക്കാനുള്ള ശ്രമമാണ് ഇവയിലോരോന്നിലും.