ഇന്ദുമേനോൻ ഡി സി ബുക്സ് വില: 150 രൂപ കാടിന്റെ നിറം കറുപ്പാണ് കരിംപച്ചയും കൊഴുത്ത ചോരയുടെ ചുവപ്പും ചേർന്ന കറുപ്പ്. പട്ടാപ്പകലിലും മരണം പതിയിരിക്കുന്ന ഇടം. അവിടെയാണവൻ അടക്കി വാഴുന്നത്. കരടിച്ചൂരിനും പാമ്പിഴച്ചിലുകൾക്കും കാട്ടെള്ളിന്റെ ഗന്ധത്തിനുമപ്പുറം കണ്ണെത്താദൂരത്ത് അവനുണ്ട്. കണ്ണുകളിൽ വന്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ദുമേനോൻ

ഡി സി ബുക്സ്

ADVERTISEMENT

വില: 150 രൂപ

കാടിന്റെ നിറം കറുപ്പാണ് കരിംപച്ചയും കൊഴുത്ത ചോരയുടെ ചുവപ്പും ചേർന്ന കറുപ്പ്. പട്ടാപ്പകലിലും മരണം പതിയിരിക്കുന്ന ഇടം. അവിടെയാണവൻ അടക്കി വാഴുന്നത്. കരടിച്ചൂരിനും പാമ്പിഴച്ചിലുകൾക്കും കാട്ടെള്ളിന്റെ ഗന്ധത്തിനുമപ്പുറം കണ്ണെത്താദൂരത്ത് അവനുണ്ട്. കണ്ണുകളിൽ വന്യമായ വേട്ടപ്പകയുള്ള ഒറ്റയാൻ. കൊലവിളി മുഴക്കിയുള്ള അവന്റെ വരവിനാണ് വേട്ടക്കാരനും കാത്തിരിക്കുന്നത്. മസ്തകം പൊളിച്ച് കണ്ണുതുരന്ന് ചെവിയറുത്ത് ഇഞ്ചിഞ്ചായി കൊന്നു കലിയടക്കാൻ. ഇക്കഥകളൊന്നുമറിയാതെ കാടിന്റെ വന്യതയിൽ കവിളിലെ തിണർത്ത വിരൽപ്പാടുകളുമായി തലയൊടി‍ഞ്ഞു കിടക്കുന്ന ഒരു സാധുപ്പെൺകുട്ടി. അറിയാക്കഥകൾ അനവധിയാണ്. നീറിപ്പുകയുന്ന പകയാൽ മരണവേട്ടയ്ക്ക് കളമൊരുങ്ങുന്നു. ആനപ്പകയെ വെല്ലുന്ന മനുഷ്യപ്പക. വേട്ടക്കാരന്റെ പക. കാടിന്റെ പക.

Show comments