ഒന്നാണ് നമ്മൾ - ഓണക്കവിത
പൊന്നിൻ ചിങ്ങ മാസത്തിൽ നാം
പൊന്നൂഞ്ഞാലിൽ ആടി നമ്മൾ
പൊന്നിൻ കാസവുടുത്തു നാം പൊന്നോണമുണ്ണുന്നു...
പ്രളയവും പ്രവാസവും
ഒന്നും നമ്മെ മാറ്റുന്നില്ല
നമ്മളെല്ലാം ഒന്നാണെന്ന്
ഓണം ചൊല്ലുന്നു...
ജാതിയും മതവുമില്ല
വർഗ്ഗവും വർണവുമില്ല
നമ്മളെല്ലാം കേരളത്തിൻ മക്കളാണല്ലോ
നമ്മളെല്ലാം മലയാള മക്കളാണല്ലോ...
തുമ്പയും തുളസിയും കൈ കോർത്ത് നിന്നീടുന്ന
തൊടികളും മനസ്സും മലിനമാക്കാതെ കാത്തിടാം
ഒന്നാണെന്ന് ഓണം ചൊല്ലുന്നു
പ്രകൃതിയും മനുഷ്യനും ...