ഓർമയുണ്ടോ, അമ്മയുടെ പിറന്നാൾ ദിനം?
അമ്മ (കവിത)
പോകുന്ന വഴിയിൽ
അമ്പലത്തിലൊരു
പുഷ്പാഞ്ജലി
കൊടുക്കണം
നേരം വൈകിയമ്മേ
മറ്റാരുടെയെങ്കിലും
കയ്യിൽ കൊടുക്കൂ
അമ്മ ചിരിച്ചു
പിന്നെ കൈ പിൻവലിച്ചു
വൈകി വന്നപ്പോൾ
പായസം കണ്ടു
എന്താ ഇന്ന്?
അമ്മ പറഞ്ഞു
ഇന്നെന്റെ പിറന്നാൾ
ആയിരുന്നു
രണ്ടിറ്റു കണ്ണുനീർ
എന്റെ കൈകളിൽ വീണു
മറന്നു പോകുന്ന
നിമിഷങ്ങൾ
തകർന്നു പോയ
നിമിഷങ്ങൾ
ആ തരിപ്പിൽ
ഞാൻ എന്നെ വെറുത്തു
ഹൃദയം നുറുങ്ങി
പൊടിഞ്ഞില്ലാതായപോലെ
ഈ ലോകം തന്നെ
ഇല്ലാതായപോലെ...