പരേതനായ നന്മ മരം (കവിത)

ഇനിയൊരു ജന്മമുണ്ടെങ്കിലെന്നു- 

കരുതി വെക്കരുതൊന്നും 

നന്മകൾ നിറക്കണം- 

ഈ ജന്മത്തിൽ തന്നെ 

ജഡമായി കിടന്നുക്കുന്നേരം -

വാമൊഴിയായി നിറയുന്ന വാക്കുകൾ 

നന്മകളാൽ നിറയണം 

ശാപങ്ങളാവരുത് 

കുഭേരനായി വസിക്കും  നേരം-

ദരിദ്രനെ നീ കാണണം 

യശസ്വിയായി  തിളങ്ങും നേരം- 

അഗതികളെ നീ നോക്കണം 

നിറ വയറുകൾക്കറിയില്ല- 

പശിയടക്കാനുള്ള വേദന 

ആഡംബര പുടവകൾക്കറിയില്ല-

കീറിയ പുടവയുടെ യാതന  

  

മനുഷ്യായുസ്സ് ഒടുങ്ങും മുമ്പേ-

മാന്യത നിറയ്ക്കണം ജീവിതത്തിൽ 

പരലോക പ്രാപ്തിയിൽ കേൾക്കണം- 

നന്മ മരമായിരുന്നെന്ന അശരീരി .

English Summary : Parethanaya Nanmamaram Poem By Mahmood K.C