കവചമായ് പരിചയായ് കനിവിൻ കരുത്തുമായ് കാലിടറാതെ പൊരുതുന്ന നാടാണ് കേരളം...
എന്റെ കേരളം (കവിത) കാലനണുരൂപനായ് കലിയുഗക്കളരിയിൽ, കണ്ഠത്തിലിടറുന്ന പ്രാണനെക്കവരവേ... കവചമായ് പരിചയായ് കനിവിൻ കരുത്തുമായ് കാലിടറാതെ പൊരുതുന്ന നാടാണ് കേരളം... ജ്വരക്കട്ടിലോരത്ത് തൂവെള്ള ദേവകൾ വരമരുന്നേകുന്ന വീടാണ് കേരളം... ആർത്തന്റെ ബോധനൂലറ്റം പിടിക്കുന്ന, ആർദ്രമാലാഖകൾ മിഴിയാണ്

എന്റെ കേരളം (കവിത)
കാലനണുരൂപനായ് കലിയുഗക്കളരിയിൽ,
കണ്ഠത്തിലിടറുന്ന പ്രാണനെക്കവരവേ...
കവചമായ് പരിചയായ് കനിവിൻ കരുത്തുമായ്
കാലിടറാതെ പൊരുതുന്ന നാടാണ് കേരളം...
ജ്വരക്കട്ടിലോരത്ത് തൂവെള്ള ദേവകൾ
വരമരുന്നേകുന്ന വീടാണ് കേരളം...
ആർത്തന്റെ ബോധനൂലറ്റം പിടിക്കുന്ന,
ആർദ്രമാലാഖകൾ മിഴിയാണ് കേരളം...
വാക്കിൻ മുനക്കത്തി രുധിരം ചുരത്താത്ത,
കാക്കിതൻ കാവലിൻ തണലാണ് കേരളം...
വെയിലുരുകി വീഴുന്ന വഴികളിൽ നീതിതൻ
വിധിവാക്കുതിർക്കുന്ന നാവാണ് കേരളം...
കുഞ്ഞിന്റെ കണ്ണുനീരുപ്പിൽ കലങ്ങാത്ത,
കഞ്ഞിക്കലങ്ങൾ തൻ വറ്റാണ് കേരളം...
വറ്റാത്ത കരുതലിന്ന ക്ഷയപാത്രത്തി-
ലുറ്റവർക്കുയിരൂ ട്ടുമമൃതാണ് കേരളം...
നോവിന്റെ കാഴ്ചകൾ ഹൃദയത്തിലൊപ്പുന്ന,
നേരിന്റെ
ക്യാമറക്കണ്ണാണ് കേരളം...
തൂലികത്തുമ്പിലെ സാന്ത്വനപ്പാലുണ്ട്,
തോൽക്കാത്ത മസ്തിഷ്കബോധമെൻ കേരളം...
വിജനജനപഥ
ത്തെരുവുകൾ പൂക്കുവാൻ,
പ്രജകളരചരായ് പൊരുതുന്ന കേരളം...
തളരാതെ തകരാതെ വരളാതെ വളരുന്ന,
തലയെടുപ്പിൻ വിശ്വവിനയമെൻ കേരളം...
പ്രത്യയശാസ്ത്രകൊടിക്കൂറനൂലുകൾ,
മർത്യസ്നേഹാർദ്രമായ് പുണരുന്ന കേരളം...
സഹ്യ ശൈലജതരുലതകൾ കാക്കുന്ന,
മഹാവിജയതീരമേ, നിൻ പേര് കേരളം....
(ഡോ. എസ്. ഗോപകുമാർ, അസോസിയേറ്റ് പ്രൊഫസർ / ആർ.എം.ഒ, ഗവണ്മെന്റ് ആയുർവേദ കോളേജ്, തിരുവനന്തപുരം.)
English Summary : Ente Keralam Poem By Dr.S. Gopakumar