റാന്തൽ വെളിച്ചത്തിൽ അവരുടെ മുഖം തെളിഞ്ഞു കാണാം.. മുഷിഞ്ഞ വസ്ത്രധാരിയായ ഇരുണ്ട് തടിച്ച ഒരു സ്ത്രീ.. ജട പിടിച്ച തലമുടി. ചുളിവുകൾ വീണ തൊലി. ചുവന്ന കണ്ണുകൾ. അവർ ആ നിശാഗന്ധി ചെടിയെ വേരോടെ പിഴുതെടുത്തു. എന്നിട്ട് അവളെ രൂക്ഷമായി നോക്കി അട്ടഹസിക്കുന്നു. പേടിച്ചരണ്ട് നിലവിളിച്ച് അവൾ തന്റെ

റാന്തൽ വെളിച്ചത്തിൽ അവരുടെ മുഖം തെളിഞ്ഞു കാണാം.. മുഷിഞ്ഞ വസ്ത്രധാരിയായ ഇരുണ്ട് തടിച്ച ഒരു സ്ത്രീ.. ജട പിടിച്ച തലമുടി. ചുളിവുകൾ വീണ തൊലി. ചുവന്ന കണ്ണുകൾ. അവർ ആ നിശാഗന്ധി ചെടിയെ വേരോടെ പിഴുതെടുത്തു. എന്നിട്ട് അവളെ രൂക്ഷമായി നോക്കി അട്ടഹസിക്കുന്നു. പേടിച്ചരണ്ട് നിലവിളിച്ച് അവൾ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്തൽ വെളിച്ചത്തിൽ അവരുടെ മുഖം തെളിഞ്ഞു കാണാം.. മുഷിഞ്ഞ വസ്ത്രധാരിയായ ഇരുണ്ട് തടിച്ച ഒരു സ്ത്രീ.. ജട പിടിച്ച തലമുടി. ചുളിവുകൾ വീണ തൊലി. ചുവന്ന കണ്ണുകൾ. അവർ ആ നിശാഗന്ധി ചെടിയെ വേരോടെ പിഴുതെടുത്തു. എന്നിട്ട് അവളെ രൂക്ഷമായി നോക്കി അട്ടഹസിക്കുന്നു. പേടിച്ചരണ്ട് നിലവിളിച്ച് അവൾ തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശാഗന്ധി (കഥ)

റാന്തൽ വെളിച്ചത്തിൽ അവരുടെ മുഖം തെളിഞ്ഞു കാണാം.. മുഷിഞ്ഞ വസ്ത്രധാരിയായ ഇരുണ്ട് തടിച്ച ഒരു സ്ത്രീ.. ജട പിടിച്ച തലമുടി. ചുളിവുകൾ വീണ തൊലി. ചുവന്ന കണ്ണുകൾ. അവർ ആ നിശാഗന്ധി ചെടിയെ വേരോടെ പിഴുതെടുത്തു. എന്നിട്ട് അവളെ രൂക്ഷമായി നോക്കി അട്ടഹസിക്കുന്നു.

ADVERTISEMENT

പേടിച്ചരണ്ട് നിലവിളിച്ച് അവൾ തന്റെ പുൽപായയിൽനിന്നും ചാടി എഴുന്നേറ്റു. ചുറ്റും നോക്കി. അവൾ കാണുന്നുണ്ട്.. നാലുചുവരുകളും, പിന്നെ നിലാവെളിച്ചത്തിൽ അഴികളുടെ നിഴലും. ദീർഘശ്വാസത്തോടെ അവൾ മുഖം കുനിച്ചു. നെറ്റിയിൽനിന്നു വിയർപ്പുകണം ഒഴുകി ഇറ്റു വീണു..

അതെ.. ആഴ്ചകളായി അവൾ സെല്ലിന്റെ അഴികൾക്കിടയിലൂടെ മാത്രമാണ് പകലും രാത്രിയും കണ്ടുകൊണ്ടിരിക്കുന്നത്. അവൾ എഴുന്നേറ്റു.

അഴിവാതിലിനടുത്തേക്ക് നടന്നു. അഴികളിൽ മുറുക്കി പിടിച്ചവൾ പുറത്തേക്കു നോക്കി.

നടുമുറ്റത്തതാ അവൾ നട്ടുനനച്ചു വളർത്തിയ നിശാഗന്ധി പൂത്തുനിൽക്കുന്നു. അതിന്റെ മണം. ആഹ്...  മണം നിറഞ്ഞ വായു കണ്ണുകൾ അടച്ചു കൊണ്ടവൾ ശ്വസിച്ചെടുത്തു. ഓർമ്മകളുടെ ഉൾക്കടലിൻ ആഴങ്ങളിലേക്ക് അവൾ ഊളിയിട്ടു. സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു അവളുടേത്‌.. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം. പക്ഷേ, ആ ദിവസം വന്നു.

ADVERTISEMENT

അവളുടെ അമ്മയെ ചങ്ങലയിൽ ബന്ധനസ്ഥയാക്കിയ ദിനങ്ങൾ. അശ്ലീലം നിറഞ്ഞ വാചകങ്ങൾ അവളുടെ അമ്മ പുലമ്പിക്കൊണ്ടേ ഇരുന്നു. അമ്മ ഉറങ്ങാറില്ല. ഭക്ഷിക്കാറില്ല. എപ്പോഴും അനാവശ്യങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. നമ്മൾ മനുഷ്യരുടെ മനസ്സ്, സ്വന്തം കൈകളിൽ അല്ലത്രേ..

മനസ്സ് കൈവിട്ടു പോയ അവസ്ഥയാണ് അമ്മക്കിപ്പോൾ എന്ന് ആരോ പറഞ്ഞു അവൾ കേട്ടു. ആ അവസ്ഥ, ഏതൊരു മനുഷ്യനും എപ്പോൾ വേണമെങ്കിലും ഉണ്ടാകുമെന്നും പറഞ്ഞു. അമ്മ ഇപ്പോൾ ഉപദ്രവകാരി ആയിരിക്കുന്നു. കയ്യിൽ കിട്ടുന്നതെന്തും വലിച്ചെറിയും. തല്ലും, മുഷ്ടി ചുരുട്ടി ഇടിക്കും. അമ്മ അവളെ 'മോളെ' എന്ന് വിളിച്ച ഓർമ അവൾക്കില്ല. ആ വേദന അവൾ നല്ലോണം അനുഭവിച്ചിട്ടുണ്ട്. 26 വയസ്സിനിടയിൽ ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിക്ക് അനുഭവിക്കാൻ കഴിയുന്നതിലും അപ്പുറത്ത്. 

‘നീ നിന്റെ അച്ഛനോടൊപ്പം കിടക്ക പങ്കുവയ്ക്കുന്നത് ഞാൻ കണ്ടതാണ്. അത് ഞാൻ നാട് മുഴുവൻ വിളിച്ചുപറയും. നിന്റെ അച്ഛനിൽ നിനക്കുണ്ടായ അവിഹിതഗർഭത്തെ നീ അലസിപ്പിച്ചതും ഞാൻ എല്ലാരേയും പറഞ്ഞറിയിക്കും...’ – അവൾ സ്തംഭിച്ചു.. 

അമ്മ അങ്ങനെ പറഞ്ഞുവെന്ന് അവൾക്കു വിശ്വസിക്കാൻ അധികം സമയം വേണ്ടിവന്നു. പരിസരം മറന്നു.. മനസ്സിൽ ശൂന്യത മാത്രം.. താൻ അമ്മയുടെ നാവിൽ നിന്നും കേട്ടത് ഉൾകൊള്ളാൻ അവൾക്കു കഴിഞ്ഞില്ല. ലോകത്ത് ഒരു മകൾക്കും ആ വാക്കുകൾ താങ്ങാൻ കഴിയില്ല..

ADVERTISEMENT

അച്ഛനോ? 

അച്ഛനെന്നു പറഞ്ഞാൽ അവൾക്കു ദൈവമാണ്. കൺമുന്നിൽ കാണുന്ന ദൈവം. ഒരു കുറവും അറിയിക്കാതെ അവളെ കണ്മണി പോലെ നോക്കി വളർത്തിയ അവളുടെ സ്വന്തം അച്ഛൻ. ആ അച്ഛനെ കുറിച്ചാണോ അമ്മ ഇങ്ങനെ പറയുന്നത്? എങ്ങനെ പറയാൻ തോന്നുന്നു? അമ്മയുടെ മാനസിക അവസ്ഥയാണത്രേ അമ്മയെക്കൊണ്ട് മെനഞ്ഞുകൂട്ടിയ ഇല്ലാക്കഥകൾ പറയിപ്പിക്കുന്നത്.

പക്ഷേ, താൻ അമ്മയോട് എന്തു തെറ്റാണു ചെയ്തത്? ഇങ്ങനെ ഇല്ലാക്കഥകൾ പറഞ്ഞിട്ട് അമ്മയ്ക്ക് എന്ത് സംതൃപ്‌തിയാണ് കിട്ടുന്നത്?

എന്നിങ്ങനെ നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിൽ മിന്നിമറഞ്ഞിരുന്നു.

നാളുകൾ കടന്നുപോയി.. അവൾ ഒരു ആത്മസുഹൃത്തിനെ പോലെ സ്നേഹിച്ചിരുന്ന അച്ഛൻ ഇപ്പോൾ അവളോട് മിണ്ടാറില്ല, ചിരിക്കാറില്ല, കളിതമാശകൾ പറയാറില്ല. അച്ഛനും മകൾക്കും ഇടയിൽ അമ്മ പണിതെടുത്ത മതിൽകെട്ട് ഇനി ഒരിക്കലും തകർക്കാൻ തനിക്ക് കഴിയില്ല എന്ന് തിരിച്ചറിയാൻ അവൾക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. അത്രമേൽ അച്ഛൻ അവളിൽ നിന്നും അകന്നു. അവൾക്ക് അത് സഹിക്കാൻ കഴിയുമായിരുന്നില്ല. സ്വന്തം അച്ഛനോട് ഒന്ന് സംസാരിക്കാൻ സ്വാതന്ത്ര്യം ഇല്ലാതെ, ഒന്ന് അടുത്ത് ഇരിക്കാൻ അനുവാദം ഇല്ലാതെ എപ്പോഴും അവളുടെ അമ്മയുടെ സംശയത്തിന്റെ കണ്ണുകൾ അവളെ പിന്തുടരുന്നുണ്ട്.

കുത്തുവാക്കുകളും പരിഹാസങ്ങളും അവഗണനകളും അസംബന്ധങ്ങളും അശ്ലീലങ്ങളും കേട്ട് കേട്ട് അവളുടെ മനസ്സ് മരവിച്ചിരുന്നു. എല്ലാവരും ഉണ്ടായിരുന്നിട്ടും ആരും ഇല്ലാത്ത അനാഥ. എല്ലായിപ്പോഴും എല്ലായിടവും അവൾ ഏക. തനിക്ക് താൻ മാത്രമേ ഉള്ളൂ. തന്റേതായ ഒരു ലോകത്തേക്ക് അവൾ ചുരുങ്ങി. ലോകത്തിന് മുൻപിൽ ഒരു മുഖംമൂടി അവൾ അണിഞ്ഞു. എപ്പോഴും പുഞ്ചിരിക്കുന്ന ഒരു മുഖംമൂടി. ഒടുവിൽ, ആ രാത്രി അവൾ ഒരിക്കലും മറക്കില്ല... അവളെ അഴികൾക്കുള്ളിൽ എത്തിച്ച ആ രാത്രി.

തന്റെ അമ്മയുടെ ചോരത്തുള്ളികൾ, അവളുടെ കൈയിലെ മൂർച്ചയേറിയ കത്തിയിൽ നിന്നും ഇറ്റു നിലംപതിച്ചു ചിതറിയ ആ രാത്രി. അമ്മയുടെ നിലവിളി അല്ലാതെ അവൾ മറ്റൊന്നും കേട്ടില്ല. അത് കേട്ട് സ്തംഭിച്ചു നിന്ന അച്ഛനെയും അനുജനെയും അവൾ കണ്ടില്ല. തന്റെ ‘വിഷമം’, എന്നാണ് 'പക ' ആയി മാറിയത് എന്ന് അവൾ അറിഞ്ഞിരുന്നില്ല. ആ രാത്രിയെ ശപിച്ചുകൊണ്ട്, തന്റെ മുഖം അഴികളിൽ ചാരി അവൾ നിന്നു.

ഇന്ന് സെപ്റ്റംബർ 26. ഇന്നവളുടെ ജീവിതത്തിലെ അവസാന ദിവസമാണ്. ഈ ദിവസത്തിനായാണ് അവൾ ഇത്രയും നാൾ കാത്തിരുന്നത്. തലച്ചോർ കാർന്നുതിന്നുന്ന ഓർമ്മകളോടുകൂടി ജീവിക്കുന്നതിലും നല്ലത് മരണമാണ് എന്നവൾ മനസ്സിലാക്കി കഴിഞ്ഞു. ഇന്ന്, അവളുടെ അവസാനദിവസമായി കണക്കാക്കാൻ വിധിച്ച ബഹുമാനപ്പെട്ട കോടതിയോട് നന്ദി.

പിന്നിലാക്കി വിലങ്ങുവെച്ച ഇരു കരങ്ങളുമായി തൂക്കുകയറിന് മുന്നിലെത്തി നിൽക്കുകയാണവൾ. വക്കീലും പോലീസും ആരാച്ചാരും അവളുടെ മരണം സ്ഥിരീകരിക്കാൻ വന്ന ഡോക്ടറുമുണ്ട്. അവരുടെയെല്ലാം മുഖത്ത് സഹതാപം.

‘എന്തിനാ ഈ സഹതാപം?’

എനിക്കിനിയും ജീവിക്കണം എന്നാഗ്രഹമില്ല. മരണത്തെ എനിക്ക് ഭയവുമില്ല - അവൾ മനസ്സിൽ ഓർത്തു.. 

‘അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ?’ – കൂട്ടത്തിൽ ആരോ അവളോട്‌ ചോദിച്ചു.

Representative Image. Photo Credit : KieferPix / Shutterstock.com

അവളുടെ കണ്ണുകൾ നിറഞ്ഞു.

‘അച്ഛൻ...അവസാനമായി ഒന്ന് അച്ഛനെ കണ്ണുനിറയെ കാണണം. അല്ലെങ്കിൽ വേണ്ട. അച്ഛനെ കണ്ടാൽ എനിക്ക് ഇനിയും ഒത്തിരി കാലം അച്ഛനോടൊപ്പം ജീവിക്കണമെന്നാഗ്രഹം തോന്നും.. അച്ഛനും, എന്നെ ഇങ്ങനെ കഴുമരത്തിനു മുന്നിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. എങ്കിലും, ജീവനില്ലാത്ത എന്റെ ശരീരം ഏറ്റുവാങ്ങാൻ, അച്ഛൻ പുറത്തു വന്നു കാത്ത് നിൽപ്പുണ്ടാകുമല്ലേ...’

‘അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ?..’ – അതേ ചോദ്യം വീണ്ടും അവൾക്കു നേരെ.

‘ഒന്നുമില്ല...’എന്ന് പറയുമ്പോൾ തന്റെ സ്വരം ഇടറാതിരിക്കാൻ അവൾ ശ്രമിച്ചു. അവളുടെ കണംകാലുകൾ തമ്മിൽ കൂട്ടിക്കെട്ടി. കറുത്ത കുപ്പായം കൊണ്ട് അവളുടെ മുഖം മറച്ചു.  ആരാച്ചാർ, തൂക്കുകയർ അവളുടെ കഴുത്തിൽ ഇട്ടു.

സമയം 5:30...

അവൾ ചവിട്ടിനിന്ന ചതുരവാതിൽ തുറന്നുവീഴുന്ന ശബ്ദം...ഒരു പിടച്ചിൽ. ഒടുവിൽ, അവളുടെ ശരീരം നിശ്ചലമായി

English Summary : Writers Blog - Nishagandhi, Malayalam Short Story by Smrithi. S