‘സുന്ദരനല്ലെങ്കിലും അച്ഛന്റെ കള്ളിന്റെ ഗന്ധമില്ലാതിരുന്നാൽ മതി’, ഒരു പെണ്ണുകാണൽ
മകളെ, പട്ടിണിയിൽ വേശ്യയായോരെന്റെ വിടവിലേക്ക് നാളെ നിന്നെയും അവർ ചേർക്കും... അതിനെല്ലാം മുൻപ് നീ യാത്രയാകുക..

ചുവന്ന പൂക്കൾ... (കവിത)
എന്നെ
പെണ്ണുകാണാൻ
ഒരുവൻ
വരുന്നുണ്ടത്രേ...
നല്ല
വെളുത്ത കറുത്ത
ചുന്ദരക്കുട്ടനാണെന്
മാമൻ പറഞ്ഞു...
സുന്ദരനല്ലെങ്കിലും
അച്ഛന്റെ കള്ളിന്റെ
ഗന്ധമില്ലാതിരുന്നാൽ
മതിയെന്ന്
ഞാനും പറഞ്ഞു...
നാളെ നേരത്തെ
കുളിക്കണം.
മുടിയിൽ മുല്ലപ്പൂക്കൾ
ചൂടണം.
എങ്കിലും രാത്രിയിൽ
ആണത്രേ
ചെക്കൻ വരുക...
നാളെ വരുന്ന
പുതിയാപ്ലയെ
സ്വപ്നംകണ്ട്
ഞാനും ഉറങ്ങി...
ഭൂമിയുടേയും
ആകാശത്തിന്റേയും
ഇടയിലുള്ള
ഒരു ലോകത്തിൽ
ആരുടെയോ കൈകൾ
എന്റെ കഴുത്തിൽ
ഞെരിയുന്നപോലെ...
ജീവനോടുള്ള കൊതിയിൽ
കണ്ണുതുറന്നൊരെന്റെ
മുന്നിൽ പതിഞ്ഞത്
അമ്മയുടെ
മുഖവുമായിരുന്നു.!
പിടയുന്ന ആ ശബ്ദവും...
മകളെ,
പട്ടിണിയിൽ
വേശ്യയായോരെന്റെ
വിടവിലേക്ക്
നാളെ നിന്നെയും
അവർ ചേർക്കും...
അതിനെല്ലാം മുൻപ്
നീ യാത്രയാകുക..
ചെന്നായകളെ ഭയക്കാതെ
ഉണരാതെ ഉറങ്ങുക....
English Summary: Chuvanna pookkal, Malayalam poem