ചിന്തകൾക്കവിടെ കറുത്ത നിറമാണ്; ഇരുട്ടിനെ പ്രണയിക്കും...
ജന്മമെടുക്കും ക്ഷുദ്രജീവികളാണ്.. ചിന്തകൾക്കവിടെ കറുത്ത നിറമാണ്. നിഴൽവഴികളിലവ പ്രകാശത്തെ വെറുക്കും.. ഇരുട്ടിനെ പ്രണയിക്കും.. വീഥികൾ ദുർഘടമെങ്കിൽ.. ഭീതി വേണ്ട.... സുഗമമെങ്കിലവ.. പിന്നാലെയുണ്ടാകും.. പറ്റമായിളകി മുറിവേൽപ്പിക്കും.. വിഷനിശ്വാസങ്ങൾ ശ്വസിക്കാതെ ദൂരങ്ങൾ

അസൂയ (കവിത)
ജന്മമെടുക്കും
ക്ഷുദ്രജീവികളാണ്..
ചിന്തകൾക്കവിടെ കറുത്ത നിറമാണ്.
നിഴൽവഴികളിലവ
പ്രകാശത്തെ വെറുക്കും..
ഇരുട്ടിനെ പ്രണയിക്കും..
വീഥികൾ
ദുർഘടമെങ്കിൽ..
ഭീതി വേണ്ട....
സുഗമമെങ്കിലവ..
പിന്നാലെയുണ്ടാകും..
പറ്റമായിളകി മുറിവേൽപ്പിക്കും..
വിഷനിശ്വാസങ്ങൾ ശ്വസിക്കാതെ
ദൂരങ്ങൾ പിന്നിടാനാവില്ല..
വിഷപ്പല്ലുകളിടയ്ക്കിടെ
പാദങ്ങളിലാഴ്ന്നിറങ്ങും..
വീങ്ങിയ പാദങ്ങൾ
വേദനിച്ചു ചലിക്കും..
ചിന്താഭാരത്തിൽ
നിമിഷങ്ങളും നിശ്ചലമാകും..
പ്രതിബന്ധങ്ങൾ ശിലകളാകവേ
തളർച്ചയറിയും..
മുളച്ച സന്തോഷച്ചിറകുകളിലവ
മൂളിപ്പറക്കും.
അന്യന്റെ വഴികളിൽ
കണ്ണും നട്ടിരിക്കും..
പ്രകാശപഥങ്ങളിൽ
ആത്മാഹുതി ചെയ്യും..
ഇരുളിൽ പുനർജനിക്കും..
അവനവന്റെ വഴികൾ
മറന്നു പോകും..
മുന്നിൽ..
വീഥികളുടെ
ദൂരങ്ങളുള്ളപ്പോൾ
യാത്രയ്ക്കവസാനമില്ല..
വിശ്രമം കാതങ്ങളകലെയാണ്.
ഇച്ഛാശക്തിയുടെ മാർഗങ്ങൾ
പ്രകാശത്തിന്റേതാണ്..
കീടങ്ങളവിടെ ചിറകറ്റു വീഴും..
English Summary: Writers Blog - Asooya Poem by Dr. S. Rema