അവസാനം എല്ലാം ശരിയായി; പക്ഷേ അത് കാണാനും കേൾക്കാനും...
ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് വന്ന് പെരുവഴി മുന്നിൽ കണ്ട് നിന്നപ്പോൾ കൂട്ടുകാർ പറഞ്ഞു എല്ലാം ശരിയാകും. ബാങ്ക് കുറച്ച് അവധി കൂടി തരാതിരിക്കില്ല.

എല്ലാം ശരിയാകും (കഥ)
കുട്ടിക്കാലത്ത് അച്ഛൻ അമ്മയോട് പറയുന്നത് കേൾക്കാമായിരുന്നു എല്ലാം ശരിയാകും. സംഭവിക്കുന്നത് എല്ലാം നല്ലതിന്. അച്ഛന്റെ വേർപാട് കുടുംബത്തെ ഒന്നടങ്കം തളർത്തി. കാണുന്നവരും കേൾക്കുന്നവരും പറഞ്ഞു എല്ലാം ശരിയാകും പ്രതിസന്ധികളെ നമ്മൾ തരണം ചെയ്യണം.
ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് വന്ന് പെരുവഴി മുന്നിൽ കണ്ട് നിന്നപ്പോൾ കൂട്ടുകാർ പറഞ്ഞു എല്ലാം ശരിയാകും. ബാങ്ക് കുറച്ച് അവധി കൂടി തരാതിരിക്കില്ല. അധികാരത്തിൽ കയറിയ സർക്കാരും ഉറപ്പിച്ചു പറഞ്ഞു എല്ലാം ശരിയാകും.
ബാധ്യതകൾ തലക്ക് മുകളിൽ കുമിഞ്ഞു കൂടി. ഓരോ കുഴികളും താണ്ടി കയറുമ്പോഴും എല്ലാം ശരിയാകും എന്ന വിശ്വാസം ജീവിതം മുന്നോട്ട് നയിക്കാൻ പ്രചോദനമായി.
അവസാനം എല്ലാം ശരിയായി. കാണാനും കേൾക്കാനും കഴിഞ്ഞില്ലെന്നു മാത്രം ഭാവിയെക്കുറിച്ചും വർത്തമാനത്തെക്കുറിച്ചും ഒന്നും നിരാശപ്പെടാതെ സുഖമായൊരു ഉറക്കം.ചിതയിലേക്ക് എടുത്ത ശരീരം തീകൊളുത്തുകയേ വേണ്ടിയിരുന്നുള്ളൂ.
Content Summary : Ellam Shariyakum Malayalam Short Story By Sreevidhya Vinosh