ഇപ്പറഞ്ഞു വരുന്നത് 90 കളുടെ തുടക്കകാലത്തെ കഥയാണ്. തികച്ചും നാണം കുണുങ്ങിയായ അവന്റെ കഥ. പുസ്തക വായന തലയ്ക്കു പിടിച്ചു നടന്ന കാലം..

ഇപ്പറഞ്ഞു വരുന്നത് 90 കളുടെ തുടക്കകാലത്തെ കഥയാണ്. തികച്ചും നാണം കുണുങ്ങിയായ അവന്റെ കഥ. പുസ്തക വായന തലയ്ക്കു പിടിച്ചു നടന്ന കാലം..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാത്തിരിപ്പിന്റെ കാവൽക്കാരൻ (കഥ)

ADVERTISEMENT

വാകമര ചോടും വരി നിൽക്കുന്ന യൂക്കാലിപ്റ്റ്സ് മരങ്ങളും കാവൽ നിൽക്കുന്ന മനോഹരമായ കോളജ് ക്യാംപസിൽ തന്നെയാണ് അവനും പഠിച്ചത്. അതിനൊക്കെ പുറമെ കോളജിന് പുറകു വശത്തു പുഴയും...! എന്നിട്ടും അവനു പറയാൻ ഒരു പ്രണയം ഉണ്ടായതേയില്ല...! കാലത്തു കൃത്യ സമയത്തു കോളജിൽ വന്നിരുന്ന അവൻ പതിനൊന്നേ കാലിന്റെ ബസിനു തിരിച്ചു വീട്ടിലേയ്ക്ക്‌ പോകുമായിരുന്നു. ചുരുക്കം ചില കൂട്ടുകാർ മാത്രമേ അവനുണ്ടായിരുന്നുള്ളൂ.  ഏതെങ്കിലുമൊരു മുഖം തന്നെയന്വേഷിക്കുമെന്നു തന്നെ അവൻ എന്നും സ്വപ്നം കണ്ടു. അത് പക്ഷേ ഉണ്ടായതേയില്ല. അതുകൊണ്ടു തന്നെ അവന്റെ സ്വപ്നങ്ങളിലെ പ്രണയിനിക്ക് മുഖവും ഉണ്ടായിരുന്നില്ല. ഗേറ്റ് തൊട്ട് കോളജ് വരെയുള്ള നീണ്ട നടപ്പാതയിലൂടെ തല താഴ്ത്തി നടക്കുന്ന അവനെ ഏതു പെൺകുട്ടി നോക്കാൻ! ക്ലാസ്സിൽ കൂടെ പഠിച്ചിരുന്നവർക്ക്‌ പോലും അവനെ അറിയില്ലായിരുന്നു. ക്ലാസ് ബെഞ്ചിൽ എന്നും ചുമരിനോട് ചേർന്ന ഭാഗത്തിരിക്കാനാണ് അവൻ ശ്രമിച്ചത്, പെൺകുട്ടികളിൽ നിന്നും കഴിയുന്നതും അകലം പാലിക്കാൻ  

ADVERTISEMENT

ഇപ്പറഞ്ഞു വരുന്നത് 90 കളുടെ തുടക്കകാലത്തെ കഥയാണ്. തികച്ചും നാണം കുണുങ്ങിയായ അവന്റെ കഥ. പുസ്തക വായന തലയ്ക്കു പിടിച്ചു നടന്ന കാലം.. അവനെന്നും എം. മുകുന്ദന്റെ നായികമാരെ സ്വപ്നം കണ്ടു. ആ കഥാലോകത്തെ അവന്റെ സ്വപ്നലോകമായി കണ്ടു. പക്ഷേ അവന്റെ സ്വപ്നത്തിലെ നായികമാരെയൊന്നും അവൻ നേരിൽ കണ്ടതേയില്ല. അവന്റെ കാത്തിരിപ്പ്‌ മാത്രം ബാക്കിയായി...! അതല്ലാതെങ്ങനെ...? അവനല്ലേ ഈയുള്ളവൻ....! 

ADVERTISEMENT

Content Summary: Kathirippinte kavalkkaran, Malayalam short story