എന്നെ പ്രതീക്ഷിച്ചും രണ്ടു ജീവനുകൾ ഉണ്ട്. അവർക്കു മുൻപിൽ ക്ലിയോപാട്രയെയോ, ഐശ്വര്യറായിയോ കൊണ്ടു നിർത്തിയാലും അവർ ഓടിവന്നു അമ്മാന്നു പറഞ്ഞു കെട്ടിപിടിക്കുന്നത് എന്നെയാണ്.

എന്നെ പ്രതീക്ഷിച്ചും രണ്ടു ജീവനുകൾ ഉണ്ട്. അവർക്കു മുൻപിൽ ക്ലിയോപാട്രയെയോ, ഐശ്വര്യറായിയോ കൊണ്ടു നിർത്തിയാലും അവർ ഓടിവന്നു അമ്മാന്നു പറഞ്ഞു കെട്ടിപിടിക്കുന്നത് എന്നെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നെ പ്രതീക്ഷിച്ചും രണ്ടു ജീവനുകൾ ഉണ്ട്. അവർക്കു മുൻപിൽ ക്ലിയോപാട്രയെയോ, ഐശ്വര്യറായിയോ കൊണ്ടു നിർത്തിയാലും അവർ ഓടിവന്നു അമ്മാന്നു പറഞ്ഞു കെട്ടിപിടിക്കുന്നത് എന്നെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്നുടെ ഉർവ്വത്തെ വെച്ച് നീ കിണ്ടൽ പണ്ണത് എന്നാലെ ഏത്തക്കെ മുടിയാത് തമ്പി. നങ്കെ ഒൺലി ആയിരുന്നു ഇപ്പോൾ ഇന്തമാതിരി ഗുണ്ടായിട്ടിരിക്കതുക്കു എന്നാ കാരണം നീ ഓസിച്ചു പാത്തിയ. ഉയിരേ കൊടുത്ത സ്വാമികൾ താ നാങ്കെ, എന്നുടെ ഉടുമ്പേ ചതച്ച് ഒരു കുടുംബത്തെ വാഴ്ത്തു വച്ചിട്ടിരിപ്പ്, ഒരു വംശത്തെ കൊടുത്ത തായയും നാൻ.

 

ADVERTISEMENT

തായ് പട്ടുവത്തെ പാത്തു നീ എപ്പടി കിണ്ടൽ പണ്ണുവേ. നീ വീട്ടിൽ പോകുമ്പോൾ നിന്നോടെ അമ്മ നിന്നെ എതിർപറത്തിരുപ്പും ഇല്ലേയാ, ഇപ്പൊ ഞാൻ വീട്ടിൽ പോവുമ്പോ എന്നെ നമ്പി രണ്ടു ജീവൻ എതിർപാർത്തിട്ടിരിപ്പ് എന്നുടെ അമ്മാ വരുവേ.

 

അവിടെ നീ ക്ലിയോപാട്രയെ നിർത്ത്, ഐശ്വര്യ റായിയെ നിർത്ത്, പക്ഷേ അവൻങ്കെ അമ്മാന്നു കൂപ്പിട്ട് കെട്ടിപിടിപ്പത് എന്നെ താൻ’’

 

ADVERTISEMENT

മുകളിൽ കൊടുത്തത് ഒരു തമിഴ് ചാനലിലെ വിഡിയോയിൽ ഒരു സാധാ അമ്മ സംസാരിച്ച കുറച്ച് ഭാഗമാണ്. ആ വാക്കുകൾ അത്രയേറെ മനസ്സിനെ സ്പർശിച്ചു. കാരണം അത് ഒരു ടിവി പ്രോഗ്രാം ആണ് ആ പ്രോഗ്രാമിൽ വെച്ച് അവരുടെ തടിയെ പറ്റി മോശമായി സംസാരിച്ച് അവരെ തരം താഴ്ത്തിയപ്പോൾ അവർ അവതാരകനോട് ചോദിച്ച ചില ചോദ്യങ്ങൾ ആണ് അത്. അവരുടെ ശരീരരത്തെ പരിഹസിച്ചത് അവർക്കു സഹിക്കാൻ കഴിഞ്ഞില്ല. ‘ഞാനും മെലിഞ്ഞിട്ടാണ് ഇരുന്നത് പക്ഷേ ഇപ്പൊ ഇങ്ങനെ തടിച്ചിരിക്കാൻ ഒരു കാരണം ഉണ്ട് അതിനെപ്പറ്റി നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞങ്ങളുടെ ചോര നീരാക്കി ഒരു കുടുംബത്തെ രൂപപ്പെടുത്തി എടുത്തു, ജീവൻ കൊടുത്തസ്വാമിയാണ് ഞങ്ങൾ കാരണം വംശം നിലനിർത്താൻ മക്കൾക്ക്‌ ജന്മം കൊടുത്തഅമ്മയാണ് ഞാൻ. നിന്റെ വീട്ടിൽ നിന്നെ പ്രതീക്ഷിച്ച് അമ്മയുണ്ട്, എന്നെ പ്രതീക്ഷിച്ചും രണ്ടു ജീവനുകൾ ഉണ്ട്. അവർക്കു മുൻപിൽ ക്ലിയോപാട്രയെയോ, ഐശ്വര്യറായിയോ കൊണ്ടു നിർത്തിയാലും അവർ ഓടിവന്നു അമ്മാന്നു പറഞ്ഞു കെട്ടിപിടിക്കുന്നത് എന്നെയാണ്. അതല്ലേ സത്യം. വേറെ ആർക്കും ചിലപ്പോൾ നമ്മളിൽ സൗന്ദര്യം കാണാൻ കഴിയില്ല. പക്ഷേ നമ്മുടെ മക്കൾക്ക്‌ നമ്മളാണ് ലോകസുന്ദരി. സൗന്ദര്യം എന്ന ബോധം തെറ്റായ ഒരു സങ്കല്പമായാണു നാം വരച്ചിട്ടത്. അവിടെ നിറം, രൂപം, മുടി ഒക്കെ ആകർഷണമുള്ളതായിരിക്കണം. തികച്ചും വികലമായ ഒരു സങ്കല്പം എന്ന് പറയാം അതിലൂന്നികൊണ്ടാണ് പലതിനെയും നാം വിലയിരുത്തുന്നത്.

 

ബോഡി ഷെയ്മിങ് എന്നത് അതിന്റെ പല രൂപത്തിലും ഭാവത്തിലും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഇന്നലെ ഉണ്ടായിരുന്നു, ഇന്നും ഉണ്ട്, നാളെയും ഉണ്ടാവും.

 

ADVERTISEMENT

നമ്മൾ മറ്റൊരാളുടെ ശരീരം, ആകൃതി, രൂപം, നിറം, മുടിയുടെ കളർ, മുഖത്തിന്റെ ആകൃതി ഇതൊക്കെ വെച്ചിട്ട് ഒരാളെ ആക്ഷേപിക്കാറുണ്ട് ആ ആക്ഷേപത്തിന്റെ ഒരു പ്രതിഫലനമാണ് ആ കേട്ടത്.

 

ഒരു വ്യക്തിയുടെ ശാരീരിക രൂപത്തെ പരിഹസിക്കുന്നതോ ആക്ഷേപിക്കുന്നതോ ആയ പ്രവർത്തിയാണ് ബോഡി ഷെയ്മിങ്. ‌അതിന്റെ വ്യാപ്തി വളരെ വിശാലമാണ്. പറയുന്നോർക്കു തമാശ ആണെങ്കിലും ‌‌‌‌‌കേൾക്കുന്നവർക്ക് അത് ചിലപ്പോൾ തമാശയായിക്കൊള്ളണമെന്നില്ല അവർക്ക് ചിലപ്പോളത് വേദനിക്കും, അവരെ തളർത്തും, വിഷാദം നിറയ്ക്കും ചിലപ്പോൾ മരണം വരെ സംഭവിക്കും. എത്രയൊക്കെ ചിരിച്ചുകൊണ്ട് നേരിട്ടാലും ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റലുണ്ടാവും. ആത്മഹത്യക്ക് വരെ കാരണമാകുന്നതാണ് ബോഡി ഷെയ്മിങ് പലപ്പോഴും ഗുരുതരമായ വിഷാദത്തിലേക്ക് നയിച്ചേക്കാം പ്രത്യേകിച്ചും തങ്ങളുടെ ശരീരത്തിനു സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് ആളുകൾക്ക് തോന്നുമ്പോൾ.

 

അതുകൊണ്ടുതന്നെ നമ്മൾ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും നോക്കുമ്പോൾ, അവരോട് പറയുമ്പോൾ ഒരു തമാശയ്ക്ക് വേണ്ടി അവരെ വേദനിപ്പിക്കുമ്പോൾ ആ പറഞ്ഞ വാക്കുകൾ എത്രത്തോളം ആഴത്തിൽ പോയിട്ടുണ്ട് എന്ന് നമുക്ക് പറയാൻ കഴിയില്ല. പറയുന്നവരെ ഏറ്റുപിടിക്കാൻ ആളുണ്ടെങ്കിൽ അവിടെ നിശബ്ദമായി തലകുനിക്കേണ്ട അവസ്ഥ, ഏറെ പ്രിയപ്പെട്ടവർ, സ്നേഹിക്കുന്നവർ അതേറ്റു പിടിക്കുമ്പോൾ നെഞ്ചു പിളർന്നു പോകും. കണ്ണീർ മറ്റുള്ളവരെ കാണിക്കാതെയിരിക്കാൻ ഒറ്റയ്ക്കു മാറിയിരിക്കും. പലർക്കും പല തരത്തിലാവും പ്രത്യാഘാതങ്ങൾ. ഒരു പരിധിവരെ എല്ലാവരും ഉൾവലിയും.

 

ചെറുപ്പം മുതൽ ഒരുപാട് ബോഡി ഷെയ്മിങ് അനുഭവങ്ങൾ എനിക്കുതന്നെ ഉണ്ടായിട്ടുണ്ട്. എന്റെ പല്ലു പൊന്തിയ അവസ്ഥയിൽ ആയിരുന്നു. മെലിഞ്ഞത് കാരണം പല്ലിന്റെ പൊന്തലും കൂടെ ആയപ്പോൾ കൂർത്ത മുഖം ആയിരുന്നു. അതിന്റെ പേരിൽ ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട്. ചിരിക്കാൻ മടിയായിരുന്നു. ചിരിച്ചാൽ മുന്നിലെ വലിയ രണ്ടുപല്ലുകൾ കാണും. ചിരിക്കുമ്പോൾ പലപ്പോഴും മുഖം പോത്തേണ്ടി വന്നിട്ടുണ്ട്. പിന്നെയത് പല്ലിനു ക്ലിപ്പൊക്കെ ഇട്ട് ശരിയാക്കിയെങ്കിലും എനിക്കു നഷ്ടപ്പെട്ട ചിരി വീണ്ടെടുക്കാൻ പിന്നെയും ഒരുപാട് വർഷം കാത്തിരിക്കേണ്ടി വന്നു.

 

പിന്നെ അടുത്ത ബോഡിഷെയ്മിങ് തടികൂടുതൽ ആയിരുന്നു എന്നതാണ്. പ്രസവം കഴിഞ്ഞപ്പോൾ 70 കിലോ ഭാരമുണ്ടായിരുന്നു. ആ സമയത്ത് വീപ്പക്കുറ്റി എന്നും കുള്ളത്തി എന്നും തടിച്ചി എന്നും ഒരുപാട് പരിഹാസ പേരുകൾ എനിക്ക് വന്നിട്ടുണ്ട്. ഇപ്പോഴും എന്റെ തടിയിൽ വലിയൊരു മാറ്റവും ഇല്ല.

 

 

പലരും കാണുമ്പോൾ തന്നെ ചോദിച്ചിട്ടുണ്ട് ‘‘നീ വീട്ടിലുണ്ടാക്കുന്നതൊക്കെ നീ മാത്രമേ കഴിക്കുന്നുള്ളൂ ഭർത്താവിനും പിള്ളേർക്കും ഒന്നും കൊടുക്കാറില്ലേ’’

 

‘‘എന്താടി ഏതു റേഷൻ ആണ്?’’

 

ഈ തടി ബോറാണ്, പിന്നെ മെലിയാൻ വേണ്ടി കുറെ ഉപദേശങ്ങളും. പലപ്പോഴും ഞാൻ കേൾവിക്കാരി മാത്രമായി നിൽക്കും,

 

വല്ലാതെ ഇറിറ്റേറ്റ് ചെയ്യുമ്പോൾ ഞാൻ പറയും.

 

‘‘ഞാൻ കഴിക്കുന്നതിനു നിങ്ങൾക്ക് എന്താ? തടികൂടുന്നുണ്ടെങ്കിൽ അത് എന്റെ ശരീരം അല്ലേ ഞാൻ കൊണ്ടു നടന്നോളാം’’ അങ്ങനെ ഒരു മറുപടി കൊടുക്കാൻ കഴിയുമെങ്കിലും എനിക്ക് ഭയങ്കര അപകർഷത തോന്നിയ ഒരു കാലമുണ്ടായിരുന്നു. ഇഷ്ടപ്പെട്ട ഡ്രസ്സ്, ഇഷ്ടപ്പെട്ട ഭക്ഷണം അങ്ങനെ പല കാര്യങ്ങളും നമുക്ക് ഒഴിവാക്കേണ്ടി വരുമ്പോൾ ഈ തടിയെ ഞാനും വെറുത്തിട്ടുണ്ട്. തടി കുറയ്ക്കാൻ പട്ടിണി കിടന്നിട്ടുണ്ട് പക്ഷേ പട്ടിണി കിടന്നു കൊണ്ട് ശരീരത്തിൽ ഭാരം കുറഞ്ഞില്ല നീരുവന്നു ബ്ലഡ് കുറഞ്ഞു ആശുപത്രിയിൽ പോയി കിടക്കേണ്ട അവസ്ഥയായിരുന്നു. പുലർച്ചെ എണീറ്റ് ഓട്ടവും, ചാട്ടവും, എന്നുവേണ്ട സകലമാന വ്യായാമങ്ങളും ചെയ്യും. പക്ഷേ വെയ്റ്റ് ഒന്നോ രണ്ടോ കിലോ കുറയും, തടി കുറഞ്ഞുന്നു തോന്നൂല്ല. പലപ്പോഴും ഭക്ഷണം കഴിക്കാൻ പേടിച്ചു നിന്ന് ഒരു അവസ്ഥ പോലും എനിക്കുണ്ടായിട്ടുണ്ട്  പക്ഷേ ഇപ്പൊ ഞാൻ സ്വയം ഉയർന്നു, ഇഷ്ടമുള്ള ഡ്രസ്സ്, ഇഷ്ട ഭക്ഷണം ആര് എന്തു പറഞ്ഞാലും കളിയാക്കിയാലും ഞാൻ എനിക്കിഷ്ടമുള്ളത് ധരിക്കും, കഴിക്കും അങ്ങനെ ആയിട്ടുണ്ട് കാരണം ഈ തടി വെക്കുന്നത് എന്റെ കുറ്റമല്ല.

 

ഞാൻ ഒരു വ്യക്തിയാണ് ആ വ്യക്തിക്ക് ഒരുപാട് കുറവുകൾ ഉണ്ടാവും എന്റെ കുറവുകൾ നോക്കാൻ നിങ്ങളാരാണ് നിങ്ങൾക്കും അതേ കുറവുകൾ ദൈവം തന്നിട്ടുണ്ട്.

 

ഓരോ മനുഷ്യനും വ്യത്യസ്തമാണ്. ദൈവത്തിന്റെ സൃഷ്ടിയിൽ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് ഒരാൾ കറുത്തനിറത്തിൽ ആണെങ്കിൽ ഒരാൾ വെളുത്ത നിറത്തിൽ, ഒരാൾ തടിച്ചിട്ട് ആണെങ്കിൽ ഒരാൾ മെലിഞ്ഞിട്ടാണ്. നമുക്ക് ഒരേ പോലുള്ള മനുഷ്യരെ കാണാൻ കഴിയില്ല. അപ്പോൾ ആ വ്യത്യസ്തതയെ നിങ്ങൾ എന്തിനാണ് കളിയാക്കുന്നത്? പരിഹസിക്കുന്നത്? അവിടെ നിങ്ങൾ എല്ലാം തികഞ്ഞവരാണോ? നിങ്ങൾക്ക് ഒരു കുറ്റവും കുറവും ഇല്ലെ?

 

നമ്മുടെ ചാനലുകളിലൊക്കെ മിക്ക പരിപാടികളിലും ബോഡി ഷെയ്മിങ് എന്നത് ഒരു വല്ലാത്ത ഫാഷനായി മാറിയിട്ടുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ രൂപത്തെ ആകൃതിയെ പരിഹസിച്ചുകൊണ്ട് അവരെ ഒരു കോമാളിയായി ചിത്രീകരിക്കാനുള്ള ഒരു ത്വര അത് നമ്മുടെ സമൂഹത്തിൽ ഇന്ന് ധാരാളമുണ്ട്.

 

പ്രസവം കഴിഞ്ഞശേഷം ഒരുപാട് മാറ്റങ്ങൾ പെണ്ണിന്റെ ശരീരത്തിൽ വരാം. ഭക്ഷണം നന്നായി കഴിക്കേണ്ട സമയമാണ്. കാരണം നമ്മുടെ വീടുകളിൽ അമ്മയുടെ പാലു തന്നെയാണ് കുട്ടിക്ക് കൊടുക്കുന്നത്. കുട്ടിക്ക് വേണ്ട പോഷകങ്ങൾ കിട്ടാൻ അമ്മ നന്നായി ഭക്ഷണം കഴിക്കണം. പാലിറങ്ങുന്ന കാരണം ബ്രസ്റ്റും കൂടുതൽ ആയിട്ടുണ്ടാവും. പിന്നെ ഒരു കുടുംബം നോക്കണം, കുട്ടികളെ നോക്കണം അതിനിടയിൽ ചിലപ്പോൾ തന്റെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടി എന്ന് വരില്ല. എത്രയോ പുരുഷൻമാർ പ്രസവശേഷം ഉണ്ടായ സ്‌ട്രെച് മാർക്ക്‌ കണ്ടു സ്വന്തം ഭാര്യയോട് അകൽച്ച കാണിക്കുന്നു. നിങ്ങളുടെ കുഞ്ഞിന് വേണ്ടിയാണ് അതുണ്ടായത്, നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടിയാണ് മാറിടങ്ങൾ ഇടിഞ്ഞത്, നിങ്ങളുടെ കുഞ്ഞിനെ വയറ്റിൽ ചുമന്നാണ് വയറു ചാടിയത്. എന്താ അതോർക്കാത്തത്.

 

 

ബോഡി ഷെയ്മിങിന് ആൺ പെൺ വ്യത്യാസം ഇല്ല. മിക്കവാറും ആളുകൾ ഇതിലൂടെ കടന്നുപോയിട്ടുണ്ടാകും. ചില ആത്മഹത്യകൾ കാണുമ്പോൾ ചിന്തിച്ചിട്ടുണ്ടോ ഇത്രയും നിസാര കാര്യത്തിനാണല്ലോ ഈ മരണമെന്ന്. പക്ഷേ നമുക്കത് നിസാരകാര്യമാണെങ്കിലും അവർക്കതു അത്രയും ഫീൽ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണല്ലോ ജീവിതം അവസാനിപ്പിച്ചത്. നമ്മുടെ കുട്ടികളെ പഠിപ്പിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. മനുഷ്യനായി പിറന്നാൽ മാത്രം പോരാ മനുഷ്യനായി ജീവിക്കാനും പഠിക്കണം. പരസ്പരം അറിഞ്ഞും, തിരുത്തിയും മുന്നോട്ടു പോണം തെറ്റുകൾ ഉണ്ടാവും പക്ഷേ അതു തിരുത്തുമ്പോൾ ആണ് മനുഷ്യൻ ആവുന്നത്. ആരും വലിയവനും ചെറിയവനും അല്ല എല്ലാവർക്കും അവരുടേതായ കുറവുകളും, കൂടുതലും ഉണ്ട്. കുറവുകളെ ഉൾക്കൊണ്ടുകൊണ്ട് മറ്റുള്ളവരുടെ കുറവുകൾ അംഗീകരിച്ചു കൊണ്ടു മുന്നോട്ടു പോകാം.

 

Content Summary: Essay On Body Shaming