ADVERTISEMENT

പെറ്റമ്മ പോലൊരു ഭാഷയുണ്ട്  

പോറ്റമ്മയെൻ ചാരെയുണ്ട് 

പേരുകേട്ടവർ പാരമ്പര്യ ശീലുചൊല്ലും

മാതൃഭാഷതൻ അക്ഷരമാലഗണങ്ങളെ.

 

മാമല നാടിന്റെ മലയാള ഭാഷയെ 

തിരിക്കുന്നു സ്വരങ്ങൾ വ്യഞ്ജനങ്ങളാക്കിയും.

‘അ ആ ഇ ഈ’ യെന്നു നീട്ടിയൊതി സ്വരങ്ങളാക്കി

‘ക ച ട ത പ’ ചൊല്ലി വർഗങ്ങളാക്കി നിന്നെ.

 

‘യ ര ല വ’ മധ്യമങ്ങളായി തിരിക്കുന്നു 

‘ശ ഷ സ’ ഊഷ്മാക്കളാകുന്നു.

‘ഹ’ നിന്നെ ഒരു ഘോഷിയാക്കുന്നു.

‘ള ഴ റ’ നിങ്ങളെ ദ്രാവിഡമധ്യമങ്ങളിൽ ചേർക്കുന്നു.

‘ർ ൽ ൾ ൺ ൻ’ നിങ്ങളെ ചില്ലുകളെന്നു വിളിക്കുന്നു.

 

വൈവിധ്യ സ്വരങ്ങളും വ്യഞ്ജനങ്ങളും ചേർത്തൊര- 

ക്ഷരമാലയിൽ കോർത്തൊരു മുത്തുമണി നീ.

മാതൃഭാഷ തൻ ആത്മശുദ്ധി നിനക്ക്

എൻ പെറ്റമ്മപോലൊരാത്മഭംഗി.

 

Content Summary: Mathrubhasha, Malayalam poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com