സ്ത്രീദിനം
(കവിത) നിങ്ങളിടങ്ങളിനിയും നേടുവാനേറെയുണ്ട് പെൺജന്മങ്ങളേ... നോക്കൂ, കണ്ണടച്ചൊരു പെണ്ണിവിടെയിരിപ്പുണ്ട് കയ്യിൽ തുലാസ്സുമായ്. നിങ്ങടെ മാനം തൂക്കാനൊരു കട്ടിയും ഒരുകെട്ടു പുസ്തകങ്ങളുമായ്. നീട്ടിയ മറുകയ്യിൽ വാദമുഖങ്ങളും പ്രതിരോധങ്ങളുംതീർത്തു ചില

(കവിത)
നിങ്ങളിടങ്ങളിനിയും
നേടുവാനേറെയുണ്ട് പെൺജന്മങ്ങളേ...
നോക്കൂ,
കണ്ണടച്ചൊരു
പെണ്ണിവിടെയിരിപ്പുണ്ട്
കയ്യിൽ തുലാസ്സുമായ്.
നിങ്ങടെ മാനം തൂക്കാനൊരു
കട്ടിയും
ഒരുകെട്ടു
പുസ്തകങ്ങളുമായ്.
നീട്ടിയ മറുകയ്യിൽ
വാദമുഖങ്ങളും
പ്രതിരോധങ്ങളുംതീർത്തു
ചില മുഖങ്ങളടയിരിപ്പുണ്ട്...
വനിതാദിനത്തിൽ
നവ പാതകൾ
വെട്ടിയൊരുക്കിയതിനുശേഷം
നടുവൊന്നു നീർക്കുക
തലയൊന്നുയർത്തുക
തിരിയൊന്നു കൊളുത്തുക
നിങ്ങൾ!
വെന്തെരിയട്ടെയീ പട്ടടയിൽ
പണ്ടെന്നോ ഞാൻ തീർത്ത സ്‌മൃതികളു-
മെന്റെ ധാർഷ്ട്യവും
ഞാനും!
English Summary : Malayalam Poem Written by dr Ajay Narayanan