സൃഷ്ടി- ലത ബാലകൃഷ്ണൻ എഴുതിയ കവിത
അക്കങ്ങളെക്കാൾ ഏറെ പ്രണയം അക്ഷരങ്ങോളോടായിരുന്നു അക്കങ്ങൾ പിഴച്ചിടത്തക്ഷരം തെളിഞ്ഞു ജീവച്ചൂടിൽ തിളച്ചത് ഹൃദയത്തിൽ വാർത്തു അനുഭവം താങ്ങിയ അച്ചിൽ നിരത്തി മെമ്പോടിക്കമളിതൻ സുഗന്ധവും ചേർത്ത് വായന ചന്തയിൽ ലേലത്തിൽ വച്ചു. വായിച്ചവർ തുലോം നാമ മാത്രം വായിക്കാതെ വായിച്ചവർ ഏറെ താനും ലെവൽ വിട്ട

അക്കങ്ങളെക്കാൾ ഏറെ പ്രണയം
അക്ഷരങ്ങോളോടായിരുന്നു
അക്കങ്ങൾ പിഴച്ചിടത്തക്ഷരം തെളിഞ്ഞു
ജീവച്ചൂടിൽ തിളച്ചത് ഹൃദയത്തിൽ വാർത്തു
അനുഭവം താങ്ങിയ അച്ചിൽ നിരത്തി
മെമ്പോടിക്കമളിതൻ സുഗന്ധവും ചേർത്ത്
വായന ചന്തയിൽ ലേലത്തിൽ വച്ചു.
വായിച്ചവർ തുലോം നാമ മാത്രം
വായിക്കാതെ വായിച്ചവർ ഏറെ താനും
ലെവൽ വിട്ട ലൈക്കിൽ കണ്ണ് തള്ളി
ഇമോജിക്കായി പുത്തൻ പായ് വിരിച്ചു
കഥയിലെ പൊരുളറിയാതെചിലർ
അറിയാത്ത പൊരുളുകൾ തേടി ഏറെ
ആദ്മരോദനം എന്ന് കണ്ണിറിക്കി ചിലർ
ആർക്കിട്ടോ താങ്ങിയതെന്നു ചിലരും.
വീടിനെക്കാൾ വലിയ പടിപ്പുര വാർത്തവർ
കാവിനെക്കാൾ വലിയ അമ്പലം തീർത്തവർ
സൃഷ്‌ടിക്കും മേലെ നിരൂപണം തീർത്തു.
സൃഷ്ടാവോ ഉള്ളിലെ ചിരി ഒതുക്കി.
സൃഷ്ടി തൻ പുടവ ഉരിഞ്ഞെടുത്തപ്പോൾ
സൃഷ്ടാവ് വീണ്ടും തുറന്നു പണിപ്പുര.