മോക്ഷം - അഭിജിത്ത് അനിരുദ്ധൻ എഴുതിയ കവിത
നിന്റെ പേരും നാളും പറയാതൊരു ശേഷക്രീയ ചെയ്യണം, മോതിര വിരലിൽ സ്മൃതികളുടെ ദർഭ ചേർത്തിണക്കിപ്പവിത്രം ചാർത്തി ബലിദർപ്പണം നടത്തണം. തൂശനിലയിൽ തൂകിയിട്ടനി- ന്നോർമ്മകൾക്ക് മീതെ ആദ്യത്തെ ഉരുള വെക്കണം. രണ്ടാമത്തേത് - പറയാതെ കൊന്ന വാക്കുകൾക്കും, പകുത്ത് വെച്ച സ്നേഹത്തിനും, ഉയിരറ്റ

നിന്റെ പേരും നാളും
പറയാതൊരു ശേഷക്രീയ ചെയ്യണം,
മോതിര വിരലിൽ
സ്മൃതികളുടെ ദർഭ ചേർത്തിണക്കിപ്പവിത്രം
ചാർത്തി ബലിദർപ്പണം നടത്തണം.
തൂശനിലയിൽ തൂകിയിട്ടനി-
ന്നോർമ്മകൾക്ക് മീതെ
ആദ്യത്തെ ഉരുള വെക്കണം.
രണ്ടാമത്തേത് -
പറയാതെ കൊന്ന വാക്കുകൾക്കും,
പകുത്ത് വെച്ച സ്നേഹത്തിനും,
ഉയിരറ്റ കിനാക്കൾക്കുമായി
നേദിക്കണം..
ഒടുവിലത്തേത് -
എരിഞ്ഞുറഞ്ഞ ഹൃദയത്തിനും,
ചൊല്ലിമറന്ന പ്രാർഥനകൾക്കും വെച്ച്;
ആത്മാവിൽനിന്നൊരിറ്റ് കണ്ണീരതിൽ-
തളിച്ച് പിൻ വാങ്ങി തിരിഞ്ഞ് നിന്ന്
ബലിക്കാക്കകൾക്കായി കൈകൊട്ടണം..
ശെഷിച്ചതൊക്കെയും വാരിക്കൂട്ടി
നിനക്കേറ്റവും പ്രിയപ്പെട്ട
പുഷ്പ്പങ്ങൾ നിറച്ച്
നിളയുടെ വേലിയിറക്കങ്ങളിലേക്ക്
ഒഴുക്കിവിടണം.
അടർന്ന പൂവുകളത്രയും
ഓളങ്ങൾക്കുമീതേ -
പരന്നാത്മാക്കളേത്തേടി
അകലുമ്പോൾ
അവയെ പിൻ തുടർന്നെനിക്ക്
നിന്നിലേക്കെത്തണം.,
നിളയുടെ മൗനസങ്കേതങ്ങളിൽ
വെച്ചെനിക്ക് നീ മോക്ഷമേകണം..
ശേഷം,
പതിനാറുദിനരാത്രങ്ങൾ.!!
ഉദകക്രിയകളേറ്റുവാങ്ങി ഉറവ
വറ്റിയൊരാ മണൽതിട്ടകൾ
മറ്റൊരു ശ്രാദ്ധത്തിനായ്
കാത്തിരിക്കും..
പേരറിയാത്തൊരുവന്റെ മോക്ഷത്തിനായി!
പ്രണയം മരിച്ചു വെണ്ണീറായ
നദിക്കരയിലപ്പോഴും
വീശുന്നുണ്ടായിരിക്കും;
ചന്ദനത്തിരിയുടെ മണമുള്ള
ഒരു കാറ്റ്..