സോളോ – നീലകണ്ഠൻ മഹാദേവൻ എഴുതിയ കഥ
മാധവിക്കുട്ടിയാണ് താൻ എന്നാണ് ശാരദാമ്മയുടെ വിചാരം. അവർ സത്യത്തിൽ സാഹിത്യത്തെ സജീവമായി കണ്ടുതുടങ്ങിയത് റിട്ടയർമെന്റിനുശേഷമാണ്. സ്കൂൾടീച്ചറായിരുന്നു. ഭർത്താവും മാഷു തന്നെയായിരുന്നു. പാവം ഹൃദയാഘാതത്താൽ മരണപ്പെട്ടു. രണ്ടു പെൻഷനും മറ്റാനുകൂല്യങ്ങളും കൂടി നല്ലൊരു തുക ബാങ്കിലുണ്ട്. കണ്ണായ സ്ഥലത്ത്, 10

മാധവിക്കുട്ടിയാണ് താൻ എന്നാണ് ശാരദാമ്മയുടെ വിചാരം. അവർ സത്യത്തിൽ സാഹിത്യത്തെ സജീവമായി കണ്ടുതുടങ്ങിയത് റിട്ടയർമെന്റിനുശേഷമാണ്. സ്കൂൾടീച്ചറായിരുന്നു. ഭർത്താവും മാഷു തന്നെയായിരുന്നു. പാവം ഹൃദയാഘാതത്താൽ മരണപ്പെട്ടു. രണ്ടു പെൻഷനും മറ്റാനുകൂല്യങ്ങളും കൂടി നല്ലൊരു തുക ബാങ്കിലുണ്ട്. കണ്ണായ സ്ഥലത്ത്, 10 സെന്റു സ്ഥലത്ത്, ഇരുനിലവീട്ടിൽ രാജകീയമായാണ് ജീവിതം. കൂട്ടിന് ഒരു വലിയ വിദേശി നായയും രണ്ടു പൂച്ചകളും മാത്രം. ഏകമകൻ ശിവരാമൻ കാനഡയിൽ സെറ്റിൽഡ് ആണ്.
മൂന്നു വർഷത്തിനുള്ളിൽ മുപ്പത്തിയാറു പുസ്തകങ്ങൾ ശാരദാമ്മ എഴുതി. അധികവും പുരാണേതിഹാസങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. കുറച്ച് പുരസ്കാരങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. പുരസ്കാരദാതാക്കൾക്ക് അവരെ വലിയ ഇഷ്ടമാണ്. 5000 രൂപ പുരസ്കാരം പ്രഖ്യാപിച്ചാൽ മറ്റു ചെലവടക്കം ഒരു 10000 അവരുടെ കൈയിലെത്തും. പ്രസാധകരും ഹാപ്പിയാണ്. വിലപേശാതെ അച്ചടിക്കുള്ള കാശു കൊടുക്കും. റോയൽട്ടി നിർബന്ധമല്ല! സുഹൃത്തുക്കളും ഹാപ്പി. ഫ്രീ കോപ്പി കിട്ടും.
അവർ കവിയും കഥാകൃത്തും നോവലിസ്റ്റും വാഗ്മിയുമാണ്. നാട്ടിലെ കവിയരങ്ങുകളിലും പുസ്തകചർച്ചകളിലും സ്ഥിരസാന്നിധ്യമാണ്. മുഴുവൻ നരച്ച കനത്ത മുടി കെട്ടിവയ്ക്കാറില്ല. അങ്ങനെയാണ് ഒരു മാധവിക്കുട്ടി ലുക്കും നെയിമും കിട്ടിയത്. കാലഹരണപ്പെട്ട ഖണ്ഡകാവ്യപ്രസ്ഥാനത്തിന് പുതുജീവൻ നൽകിയതിന് ഈയിടെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം സ്വീകരിച്ച വേളയിൽ അവർ പ്രസംഗിച്ചു - എനിക്ക് ഓരോ പുസ്തകവും പിറക്കാതെ പോയ ഓരോ മകളാണ്. എഴുതിക്കഴിഞ്ഞാലും ഞാനവരെ താലോലിക്കും. എന്റെ സമയത്തിലേറെയും ഞാൻ ചെലവാക്കുന്നത് എന്റെ കൃതികൾ വായിച്ചാണ്. അവ വായിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന നിർവൃതി നിർവ്യാജവും അവ്യാഖ്യേയവുമാണ്....
നിനച്ചിരിക്കാതെ ഒരു സന്ധ്യയിലാണ് അവർ ഇഹലോകവാസം വെടിഞ്ഞത്. സന്ധ്യാദീപം കൊളുത്തി അവർതന്നെ എഴുതിയ ഭക്തിഗീതം മന്ത്രിച്ചുകൊണ്ടിരിക്കുമ്പോഴാണ് ... പൊടുന്നനെ ....പിറകോട്ടു മറിഞ്ഞുവീണു... അത്രതന്നെ....
ശിവരാമൻ ശവസംസ്കാര ചടങ്ങുകളൊക്കെ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ വെറുതെ അമ്മയുടെ സ്‌റ്റഡി റൂമിൽ കയറി നോക്കി. മൂന്ന് ചില്ലലമാരകൾ നിറച്ച് പുസ്തകങ്ങൾ ഭംഗിയായി അടുക്കിവച്ചിരിക്കുന്നു. അയാൾ ഓരോന്നായി എടുത്തു പരിശോധിച്ചു. അമ്മയുടെ ഓരോ പുസ്തകത്തിന്റെയും നൂറും നൂറ്റമ്പതും പ്രതികൾ വീതം! മൊത്തം മൂവായിരത്തിലധികം...
ഗ്രാമത്തിലെ ലൈബ്രറിയുടെ പ്രസിഡന്റും നാട്ടുപ്രമാണിയുമായ രാധാകൃഷ്ണൻനായർസാറിനെ ഓർത്തു. വിളിച്ചു - മാഷേ ഞാനീ വീട് വിൽക്കാൻ തീരുമാനിച്ചു. അമ്മ എഴുതിയ കുറെ കൃതികളുടെ ധാരാളം കോപ്പികൾ ഉണ്ട്. മൂവായിരത്തിലധികം കാണും. ലൈബ്രറിയിലേക്കെടുക്കാൻ നടപടി എടുക്കണം...
ഒരു ചെറുചിരിയോടെ പ്രസിഡന്റു പറഞ്ഞു - മോനേ... ഇപ്പൊത്തന്നെ ഇവിടത്തെ മൂന്നലമാരകൾ നിറച്ച് അമ്മയുടെ കൃതികളാണ്. സ്ഥലം തീരെ ഇല്ല. പുതിയ വായനക്കാർക്ക്
ഖണ്ഡകാവ്യങ്ങളൊന്നും രുചിക്കില്ല. സെക്സ് കലർന്ന നോവലുകളാണ് ഇഷ്ടം.
സമുദ്രശില, മീശ പോലെ... അമ്മയുടെ നോവലുകളെല്ലാം പുരാണേതിഹാസങ്ങളെ ബേസു ചെയ്തുള്ളവയാണ്. മോൻ ക്ഷമിക്കണം...
അയാൾ ഫോൺ നിശ്ശബ്ദമാക്കി.
ശിവരാമൻ സ്കൂട്ടറെടുത്തു.
കരമന കിള്ളിപ്പാലത്തിനടുത്ത് ബണ്ട് റോഡിൽ കുറെ ആക്രിക്കച്ചവടക്കാരുണ്ട്. ആരെയെങ്കിലും പിടിക്കാം. കുറച്ചു പൈസ അങ്ങോട്ടു കൊടുക്കാമെന്നേ...