' ഇനി അധിക കാലം അവൾ ഉണ്ടാവില്ലെന്ന സത്യം കേട്ടു ഞങ്ങൾ ഞെട്ടിപ്പോയി '
അവൾ ഐസിയുവിന്റെ മുന്നിൽ നിറകണ്ണുകളോടെ കാത്തിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും ഓടി മറയുന്ന മുഖങ്ങൾ , വാർത്തയുടെ ചൂട് കുറയാതെ ഒപ്പി എടുക്കാൻ നിൽക്കുന്നു മാധ്യമങ്ങൾ
അവൾ ഐസിയുവിന്റെ മുന്നിൽ നിറകണ്ണുകളോടെ കാത്തിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും ഓടി മറയുന്ന മുഖങ്ങൾ , വാർത്തയുടെ ചൂട് കുറയാതെ ഒപ്പി എടുക്കാൻ നിൽക്കുന്നു മാധ്യമങ്ങൾ
അവൾ ഐസിയുവിന്റെ മുന്നിൽ നിറകണ്ണുകളോടെ കാത്തിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും ഓടി മറയുന്ന മുഖങ്ങൾ , വാർത്തയുടെ ചൂട് കുറയാതെ ഒപ്പി എടുക്കാൻ നിൽക്കുന്നു മാധ്യമങ്ങൾ
നിലയ്ക്കാത്ത ഹൃദയമിടിപ്പുകൾ (കഥ)
മനസ്സിൽ നിശ്ശബ്ദതയുടെ വേലികൾ തീർത്ത് അവൾ ഐസിയുവിന്റെ മുന്നിൽ നിറകണ്ണുകളോടെ കാത്തിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും ഓടി മറയുന്ന മുഖങ്ങൾ ,വാർത്തയുടെ ചൂട് കുറയാതെ ഒപ്പി എടുക്കാൻ നിൽക്കുന്നു മാധ്യമങ്ങൾ, എന്റെ നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കുന്ന ബന്ധുക്കൾ.... എല്ലാവരുടെ കണ്ണുകളിൽ ജിവൻ്റെ ആകാംക്ഷ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. പക്ഷേ എന്റെ മനസ്സ് എന്തിനോ വേണ്ടി പരതി നടക്കുകയായിരുന്നു.
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ഹൃദയം പൊള്ളുന്ന വേദനയിൽ .. ശബ്ദം തൊണ്ടയിൽതങ്ങി നിൽക്കുന്നതായി അവൾക്ക് തോന്നി. എട്ടു മണിക്കുറിനു ശേഷം പെട്ടെന്ന് വാതലിൽ തള്ളി തുറന്ന് ഡോക്ടർ കടന്ന് വന്നു .ആവണി .......ആവണി....... എന്ന് അദ്ദേഹം മന്ത്രിക്കാൻ തുടങ്ങി . ആവണിയുടെ ശസ്ത്രക്രിയ വിജയകരമായി നമുക്ക് പൂർത്തിആക്കാൻ കഴിഞ്ഞു . അദ്ദേഹത്തിൻ്റെ മുഖത്ത് ആ സന്തോഷം പ്രതിഫലിക്കുന്നുണ്ടായി.എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി .. ഞാൻ കൈകൾ കൂപ്പി അദ്ദേഹത്തിൻ്റെ മുൻപിൽ നിന്നു .ഇത് എൻ്റെ കടമയാണ് എന്ന മറുപടിയിൽ അദ്ദേഹം നടന്നു നീങ്ങി. എങ്കിലും അവളുടെ മനസ്സിൽ വേദനയുടെ വിത്തുകൾ മുളിച്ചു കൊണ്ടിരിക്കുകയായിരുന്നു .അവൾ അവിടെ നിന്ന് എണീറ്റ് വരാന്തയിലൂടെ നടന്നു ...
ആകാശം .. ഇരുണ്ട മേഘങ്ങൾ , കോരിചൊരിയുന്ന മഴയിൽ അവളുടെ കണ്ണുനീർ തുള്ളികളും ചേർന്ന് ഒഴുകി .നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം എനിക്കും ഹരിയ്ക്കും കിട്ടിയ നിധിയാണ് ആവണിമോള്, അവളുടെ വരവ് ഞങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന് തുടക്കം കുറിക്കുകയായിരുന്നു .ആ സന്തോഷത്തിന് നീണ്ട ആയുസ്സ് ഉണ്ടായില്ല.
മോളെ ...... അവൾ പെട്ടന്ന് തിരിഞ്ഞ് നോക്കി ഒരു വൃദ്ധയായ അമ്മ നടന്നു വന്നു. ആ അമ്മ നിറകണ്ണുകളുമായി എൻ്റെ മുൻപിൽ കൈകൾ കൂപ്പി നിന്നു. അവരുടെ കണ്ണുകളിൽ എന്നെയാണ് എനിക്ക് കാണാൻ സാധിച്ചത്. ഒരുപാട് നന്ദിയുണ്ട്. മോളെ ................. മോളുടെ ഒരു വാക്കാണ് എൻ്റെ മകൻ്റെ ജീവൻ രക്ഷിച്ചത്. ആ അമ്മ പറഞ്ഞ് നിർത്തി .ആവണിമോൾക്ക് എല്ലാം ശരിയാവും അവൾ ജീവിതത്തിലേക്ക് തിരിച്ചു വരും .ആ അമ്മ അവളുടെ കൈകൾ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു' അവൾ മൗനമായി മൂളി .അതെ......... ശരിയാവും ... അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ...അവൾ കണ്ണു തുറന്ന് കഴിയുമ്പോൾ ആദ്യം അന്വേഷിക്കുന്നത് ഹരിയെ ആയിരിക്കും അതിന് മുന്നിൽ പിടിച്ച് നിൽക്കാൻ എനിക്ക് സാധിക്കുകയില്ല. ഹരിയുടെ മരണം മോൾക്ക് ......... പറഞ്ഞ് തീരാൻ കഴിയാതെ പ്രയാസപ്പെട്ടു. അവൾ അവിടെ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. അവൾ ഐ.സി.യു ലക്ഷ്യമാക്കി നടന്നു. ശൂന്യമായ ഇരിപ്പിടം നോക്കി മരവിപ്പിച്ച മനസ്സുമായി അവൾ ഇരുന്നു .മാസങ്ങൾക്കു മുമ്പ് ചെറിയ ശ്വാസതടസ്സവുമായി ഡോക്ടരുടെ മുന്നിൽ ആവണിയുമായി ഞാനും ഹരിയും എത്തി. ഒരുപാട് പരിശോധനയുടെ ശേഷം ആ വിവരം ഞങ്ങൾ അറിഞ്ഞു ഒരു പാട് കാലം ഇനി അവൾ ഉണ്ടാവുകയില്ല എന്ന ആ സത്യം ഞങ്ങളെ ഞെട്ടിച്ചു.അതിന് ഒരു മാർഗ്ഗം മാത്രമേ ഉള്ളൂ. ഹൃദയ മാറ്റിവയ്ക്കൽ അത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും മോളുടെ നില ഗുരുതരമായി വന്നു കൊണ്ടിരുന്നു .പണം ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു ഹരി ........ അങ്ങനെ ഇരിക്കുമ്പോഴാണ് ഹൃദയംതകരുന്ന വാർത്ത എന്നെ തേടി എത്തിയത്. ഹരിയുടെ മരണം. പണവുമായി വരുന്ന വഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ഹരി മരണപ്പെട്ടു. ഇത് ഒന്നും അറിയാതെ എന്റെ മകൾ അച്ഛൻ്റെ ജീവൻ തുടിക്കുന്ന ഹൃദയമായി ഇന്ന്.
ആവണി............ ഐ. സി യു യുടെ വാതിൽ തുറന്നു സിസ്റ്റർ പുറത്ത് വന്നു വിളിച്ചു. ആവണി... ആവണി ........ കണ്ണു തുറന്നു, അവളെ കേറി കാണാം.
വേദന മനസ്സിൽ കടിച്ചമർത്തി ഞാൻ അവളെ തരണം ചെയ്യാൻ ശ്രമിച്ചു. ചെറിയ പുഞ്ചിരിയുമായി മോള് എന്നെ നോക്കി കണ്ണുകൾ തുറന്നു ഒന്നും മിണ്ടാൻ ആവാതെ ഞാൻ മെല്ലെ അവളെ തല്ലോടി നെറ്റിയിൽ ചുംബിപ്പിച്ചു. ആവണി അച്ഛനെ തിരിയുന്നതായി എനിക്ക് മനസ്സിലായി, പറയാൻ കഴിയാത്ത വിഷമത്തിൽ നിദ്രയിൽ മുഴങ്ങി അവൾ പറയാതെ അവൾ അവളോട് പറയാൻ ശ്രമിച്ചു അച്ഛൻ നിൻ്റെ ഒപ്പം ഉണ്ട്. നിന്നിലൂടെ ജീവിക്കുന്നുണ്ട് എന്റെ ഹരി. ആവണി മോളുടെ ഹൃദയമായി. മറ്റ് പല ജീവിതത്തിലൂടെ എന്റെ ഹരി ജീവിക്കും മൗനമായ മനസ്സുമായി .....അവൾ അവിടെ മെല്ലെ നടന്നു.നിലയ്ക്കാത്ത ഹൃദയമിടിപ്പുമായി..