ആമാശയം കീറും അന്ധവേഗത്തിൽ മിന്നിയ ഇടിത്തീയാം വിശപ്പ്, അതെന്നുടെ കൂടെപ്പിറപ്പ്.... ഒരുപിടിയരിപോലും എനിക്കവകാശ മില്ലെന്നറിവ് മറന്നത്, അതെന്നുടെ അറിവുകേട്.. അമ്മതൻ കരസ്പർശം കൊടും വേനലിൽ ഒരു കുളിർ കാറ്റായ് തഴുകിയ ജനനവും... വെളിച്ചത്തിൻ കാവലാളിൻ കരാള ഹസ്തങ്ങൾ അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമാശയം കീറും അന്ധവേഗത്തിൽ 

മിന്നിയ ഇടിത്തീയാം വിശപ്പ്,

ADVERTISEMENT

അതെന്നുടെ കൂടെപ്പിറപ്പ്....

ഒരുപിടിയരിപോലും എനിക്കവകാശ 

മില്ലെന്നറിവ് മറന്നത്,                

അതെന്നുടെ അറിവുകേട്..

ADVERTISEMENT

അമ്മതൻ കരസ്പർശം 

കൊടും വേനലിൽ ഒരു കുളിർ 

കാറ്റായ് തഴുകിയ ജനനവും...

വെളിച്ചത്തിൻ കാവലാളിൻ  

ADVERTISEMENT

കരാള ഹസ്തങ്ങൾ അടി മുതൽ 

മുടിവരെ തഴുകിയ മരണവും..

"ഇതിനിടയിൽ ഞാൻ കണ്ട ഈ ലോകമോ 

ദൈവത്തിന്റെ സ്വന്തം നാട്..."

മധുവെന്നൊരു വിളിക്കു ഞാൻ 

ഒരുപാടു കാതോർത്തിരുന്നു...

പക്ഷെ, ആ വിളി ഞാൻ 

മുറവിളിയായി കേൾക്കുന്നുവിന്ന്

മണ്ണിനു മതിൽകെട്ടി കാവലാൾ 

ചമയുന്ന മാനവ ഒന്നോർക്കുക

“ആറടി മണ്ണുമാത്രം നിനക്കും 

ഈ എനിക്കും ..”

Content Summary: Malayalam poem ' Madhu - Visappinte Peru ' by Ajith Chakkuvilayil