കറ്റമെതിക്കണ പെണ്ണാളേ കയറുപിരിയുടെ നാട്ടുകാരീ ചേറുപതിച്ചോരോലമേഞ്ഞ കുടിലിൽ വസിക്കുന്ന കൂട്ടുകാരി. വാരിജപ്പൊയ്ക സർവ്വമയമെങ്കിലും വരണ്ട കണ്ഠനാളം നനയ്ക്കുവാൻ വയലുകൾ താണ്ടി കടക്കണം വീനസ്സായി വിലസുന്ന കിഴക്കിന്റെ വെന്നീസ്സുകാരിക്ക്. കരിമീൻ നീന്തൽ പോൽ ചേറ്റുവെള്ളത്തിൽ കഥയില്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറ്റമെതിക്കണ പെണ്ണാളേ

കയറുപിരിയുടെ നാട്ടുകാരീ

ADVERTISEMENT

ചേറുപതിച്ചോരോലമേഞ്ഞ  

കുടിലിൽ വസിക്കുന്ന കൂട്ടുകാരി.
 
വാരിജപ്പൊയ്ക സർവ്വമയമെങ്കിലും

വരണ്ട കണ്ഠനാളം നനയ്ക്കുവാൻ 

ADVERTISEMENT

വയലുകൾ താണ്ടി കടക്കണം 

വീനസ്സായി വിലസുന്ന 

കിഴക്കിന്റെ വെന്നീസ്സുകാരിക്ക്.
 
കരിമീൻ നീന്തൽ പോൽ 

ADVERTISEMENT

ചേറ്റുവെള്ളത്തിൽ 

കഥയില്ലാതെ ഓടിനടന്നവൾ 

കരിവള ചാർത്താൻ മറന്ന കൈകളാൽ 

കളപറിക്കാൻ വയലിൽ നടന്നിരുന്നു.
 
ചിലങ്ക കെട്ടാതെയാറ്റുമണലിൽ 

ചടുല നടനമാടിയവൾ.

ചന്ദനം ചാർത്താത്ത 

നെറ്റിത്തടങ്ങളിൽ വിയർപ്പിന്റെ 

മണിമുത്തുകൾ ചീന്തിയെറിഞ്ഞവളാണ്

കിഴക്കിന്റെ വെന്നീസ്സുകാരി.
 
Content Summary: Malayalam Poem ' Kizhakkinte Vennisukari ' written by Vineeth Viswadev

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT