ചന്ദ്രകുമാർ എന്നാണ് മകന്റെ പേര്. കൊഞ്ചിച്ചു കൊഞ്ചിച്ച് ഞാൻ അവനെ 'ചന്ത്തിരാ ' എന്ന് വിളിച്ചു. എന്റെ വിളി കേൾക്കുമ്പോൾ അവന്റെ ആ കുഞ്ഞു മുഖത്ത് ചിരിപടരും. നിലാവിന്റെ വെളിച്ചമുള്ള ചിരി. ആദ്യത്തെ കൺമണിയാണ്. കാത്തിരുന്നു കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്കുകൾ യാത്ര പറയുന്ന വീട് (കഥ)

ചന്ദ്രകുമാർ എന്നാണ് മകന്റെ പേര്. കൊഞ്ചിച്ചു കൊഞ്ചിച്ച് ഞാൻ അവനെ 'ചന്ത്തിരാ ' എന്ന് വിളിച്ചു. എന്റെ വിളി കേൾക്കുമ്പോൾ അവന്റെ ആ കുഞ്ഞു മുഖത്ത് ചിരിപടരും. നിലാവിന്റെ വെളിച്ചമുള്ള ചിരി. ആദ്യത്തെ കൺമണിയാണ്. കാത്തിരുന്നു കണ്ടത്. അവന്റെ സമപ്രായക്കാരായ മറ്റു കുട്ടികൾ സംസാരിച്ചു തുടങ്ങിയിട്ടും മകൻ മാത്രം മിണ്ടിത്തുടങ്ങിയില്ല. ഞാൻ കരുതി, ഇവൻ വാക്കുകൾ ഇല്ലാത്തവൻ..! പ്രായം ഒന്നു രണ്ടു വയസ്സ് കഴിഞ്ഞിട്ടും അവൻ വാക്കുകൾ ഇല്ലാതെ വളർന്നു. ഏതോ ഒരു സ്വപ്നത്തിൽ ഞാൻ അവന്റെ ശബ്ദം കേട്ടു. "അമ്മാ..!" അത് സ്വപ്നമായിരുന്നില്ല. ചില സത്യങ്ങൾ അങ്ങനെയാണ്. സ്വപ്നമാണെന്നെ തോന്നൂ. മകൻ വളർന്നു വലുതായി. പഠിക്കാൻ മിടുക്കൻ ആയിരുന്നതു കൊണ്ട് ജോലി പെട്ടെന്നായിരുന്നു. സർക്കാർ ജോലി. ആലോചനകൾ ഒരുപാട് വന്നെങ്കിലും വിവാഹം മാത്രം നടന്നില്ല. ഞങ്ങൾക്കിടയിൽ വീണ്ടും മൗനം വളർന്നു വന്നു. രാവിലെ അവൻ ജോലിക്കായി ഇറങ്ങി പോകുമ്പോൾ വീട്ടിൽ കാത്തിരിക്കാൻ ഒരമ്മ മാത്രം.- ഒരു മകൻ, ഒരമ്മ - അണു കുടുംബത്തിന്റെ പുതിയ ചുരുക്കെഴുത്ത്. ജീവിതം ചുരുങ്ങി, ചുരുങ്ങി മനുഷ്യൻ ഇല്ലാതെ വളരുകയാണ്.. "മകനെ, നീ ഇന്നും വൈകി. എങ്ങോട്ടാ നിന്റെ പോക്ക്." എന്റെ സങ്കടങ്ങൾ മകനെ ശാസിച്ചു, അവൻ കേൾക്കാതെ വന്നു വന്നു രാവേറെ ആയാലും അവൻ വീടെത്താതായി. വരുമ്പോൾ കാലുകൾ നിലത്തുറയ്ക്കാതെ.. " മോനെ, ചന്ത്തിരാ.." ഞാൻ വിളിച്ചു. അവൻ വിളി കേൾക്കാതിരിക്കില്ല. നിലാവിന്റെ വെളിച്ചമുള്ള ചിരിയുമായി അവൻ മിണ്ടിത്തുടങ്ങും..

ADVERTISEMENT

Content Summary: Malayalam Short Story ' Vaakkukal Yathra Parayunna Veedu ' written by Hari Karumadi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT