കൊടുങ്കാറ്റിനെ കാലിൽ കൊണ്ടുനടന്നവനേ, കാൽപന്തെന്നത് ഉന്മാദികളുടെ പന്തടക്കത്തിന്റെ കഥയാണെന്ന് പഠിപ്പിച്ചവനേ, കളിയുടെ രതിമൂർച്ഛകളിൽ എതിരാളിയുടെ പോസ്റ്റിലേക്ക് തൊടുത്തുവിടാൻ പാകത്തിനു തീക്കാറ്റുകൾ സ്വന്തമാക്കിയവനേ! ഞായറിലെ പന്ത് ആകാശത്തിൽനിന്നു ചെമന്നുതുടുത്തു വിടവാങ്ങുമ്പോൾ, ഡിസംബറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്കാറ്റിനെ കാലിൽ 

കൊണ്ടുനടന്നവനേ, കാൽപന്തെന്നത്

ADVERTISEMENT

ഉന്മാദികളുടെ പന്തടക്കത്തിന്റെ 

കഥയാണെന്ന് പഠിപ്പിച്ചവനേ,

കളിയുടെ രതിമൂർച്ഛകളിൽ

എതിരാളിയുടെ പോസ്റ്റിലേക്ക്

ADVERTISEMENT

തൊടുത്തുവിടാൻ പാകത്തിനു

തീക്കാറ്റുകൾ സ്വന്തമാക്കിയവനേ!
 
ഞായറിലെ പന്ത് ആകാശത്തിൽനിന്നു

ചെമന്നുതുടുത്തു വിടവാങ്ങുമ്പോൾ,

ADVERTISEMENT

ഡിസംബറിന്റെ മഞ്ഞുകണങ്ങൾ

ഗാലറിയിലെ പതിനായിരങ്ങളെ

പൊതിഞ്ഞുതുടങ്ങുമ്പോൾ

അൽ ഹിൽമ് അവസാനവട്ടത്തിനായി

നിന്റെ കാലിലുമ്മവയ്ക്കും!
 
ഓരോ ഷോട്ടും വർണ്ണവെറിയില്ലാത്ത

കിനാവുകളെ വാനോളമുയർത്തട്ടേ!

സാമ്രാജ്യങ്ങൾ വീഴുമ്പോളും

കവലയിലെ കട്ടൗട്ടുകളില്ലാതെ,

മൈതാനത്തിന്റെ കളിമിടുക്കിന്റെ

കരുത്തായവനേ, കുന്നോളം ഗോളുകൾക്ക്

ജന്മം നൽകിയിട്ടും നിറചിരിയുമായി

കളിക്കളത്തിൽ ആരവമായവനേ,
 
നിന്റെ ഇഫൽഗോപുരത്തിന്റെ

ചുവട്ടിൽനിന്ന്

സീൻ നദിക്കരയിൽനിന്ന്

കളിപഠിച്ചുതുടങ്ങിയ റെഗ്രാഗുയിയുടെ

കറുത്ത കുട്ടികളെക്കാൾ മിടുക്കരാണ് 

മാന്ത്രികക്കാലുകളുള്ള മെസ്സിക്കുട്ടികൾ,

പൊരുതിനേടണം!

തീക്കാറ്റുപോലെ നീ ഓടുമ്പോൾ

കളിമിടുക്കിനുള്ള സ്വർണ്ണപാദുകം

നിനക്കല്ലാതെ ആർക്കു കിട്ടാനാണ്!
 
ദിദിയർ ദെഷോമിനൊപ്പം

കപ്പുയർത്തുമ്പോൾ

കാൽപന്തുവസന്തത്തിനു

പേരിടാൻ പരന്ത്രീസുകാരുടെ

ഒരു സാമ്രാജ്യം മതിയാകാതെ വരില്ലേ!

ഭൂമിയിൽ മഞ്ഞുപെയ്യുമ്പോൾ

വസന്തത്തെ ലോകത്തിനു

സമ്മാനിക്കാൻ നിങ്ങൾക്കേ കഴിയൂ!
 
Content Summary: Malayalam Poem ' Kylian Mbappe ' written by Kinav

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT