ADVERTISEMENT

നെറുനെറുയരിഞ്ഞ 

മല്ലിയിലകൾ വിതറി 

നെയ്യിൽ വഴറ്റിയ

മുന്തിരിയണ്ടി മിശ്രിതവും തെളിച്ചു,

ഈർശ്വ ഭാവത്തോടെ

മാനത്തോട്ടുയരുന്ന കരിമ്പുകയെ

ഓവർടേക്ക് ചെയ്ത് വന്ന

മന്ദമാരുതൻ ഒരുപിടി  

വാസനയും പറിച്ചുകൊണ്ടോടി.....
 

പ്രതീക്ഷകൾ നിറഞ്ഞ വയറുകൾക്ക്

മുന്നിലൂടെ വിചിന്തനങ്ങളെ

തകർത്ത് കടത്തിയോടി,

പൂട്ടിയിട്ട വായകൾക്കുള്ളിൽ ഉറവ,

അന്തരീക്ഷത്തിൽ നിറഞ്ഞ

നിശ്വാസങ്ങളിൽ ജിജ്ഞാസ,

ഇരിപ്പിടങ്ങളിൽ ക്രൂഷിക്കപ്പെട്ട 

നയങ്ങളിൽ ആധി,
 

ശരവേഗത്തിൽ ലക്ഷ്യം കാണാൻ

വെമ്പുന്ന കാലുകളിൽ പ്രസരിപ്പ്,

കത്തി തീർന്ന ബീഡികുറ്റി 

അടുപ്പിലിട്ട് റഹ്മാനിക്ക

പ്രതീക്ഷകൾ നിറഞ്ഞ കണ്ണുകൾ

നോക്കി മനസ്സ് നിറച്ചു,

കുടിലിലെ കുഞ്ഞു നയനങ്ങൾ

ഓർത്ത് പുഞ്ചിരിച്ചു.....
 

Content Summary: Malayalam Poem ' Biriyani ' written by Sinan T. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com