പറയാതെ പോയത് – വിപിൻ പാട്ടോല എഴുതിയ കവിത
പറയാതെ ഞാൻ ബാക്കി വെച്ചൊരാ വാക്കുകൾ പതിവായി ഇന്നെന്റെയുള്ളു നീറ്റി പലതവണ പറയുവാനായോടി വന്നതും, പകുതി വഴിയിൽ നിന്നു ഞാൻ പിന്നോട്ട് പോയതും മനസ്സിന്റെ കോണിലായ് മായാതെ നിൽക്കുന്നു തെളിവാർന്ന വാനിൽ നിലാച്ചിത്രമെന്നപോൽ പരിഭവം പറയുവാനാരുമില്ലാഞ്ഞന്നു പതിവു വഴിയാകെയെൻ മിഴിനീരു

പറയാതെ ഞാൻ ബാക്കി
വെച്ചൊരാ വാക്കുകൾ
പതിവായി ഇന്നെന്റെയുള്ളു നീറ്റി
പലതവണ പറയുവാനായോടി വന്നതും,
പകുതി വഴിയിൽ നിന്നു ഞാൻ
പിന്നോട്ട് പോയതും
മനസ്സിന്റെ കോണിലായ്
മായാതെ നിൽക്കുന്നു
തെളിവാർന്ന വാനിൽ നിലാച്ചിത്രമെന്നപോൽ
പരിഭവം പറയുവാനാരുമില്ലാഞ്ഞന്നു
പതിവു വഴിയാകെയെൻ
മിഴിനീരു മഴയായി
പ്രിയമുള്ള സൗഹൃദം കൈവിടാനാവാതെ
പ്രണയത്തെയെന്നും മറച്ചുവെച്ചു
ഋതുചക്രമെങ്ങോ ഉരുണ്ടെത്തിയപ്പോഴും
മനസ്സിന്റെ കോണിലൊരു ചെറിയ നോവ്
ചേർത്തുപിടിക്കുവാൻ കൈകളുള്ളപ്പോഴും
ഓർമ്മയുടെ താളുകളിലായാ മുഖം
പുഞ്ചിരിപ്പൂക്കളും, ആ കണ്ണിണകളും
നേർത്തൊരു നോവായി എന്നുമെന്നും...
Content Summary: Malayalam Poem ' Parayathe Poyathu ' written by Vipin Pattola