ADVERTISEMENT

പറയാതെ ഞാൻ ബാക്കി 

വെച്ചൊരാ വാക്കുകൾ

പതിവായി ഇന്നെന്റെയുള്ളു നീറ്റി

പലതവണ പറയുവാനായോടി വന്നതും,

പകുതി വഴിയിൽ നിന്നു ഞാൻ 

പിന്നോട്ട് പോയതും

മനസ്സിന്റെ കോണിലായ് 

മായാതെ നിൽക്കുന്നു
 

തെളിവാർന്ന വാനിൽ നിലാച്ചിത്രമെന്നപോൽ

പരിഭവം പറയുവാനാരുമില്ലാഞ്ഞന്നു

പതിവു വഴിയാകെയെൻ

മിഴിനീരു മഴയായി

പ്രിയമുള്ള സൗഹൃദം കൈവിടാനാവാതെ

പ്രണയത്തെയെന്നും മറച്ചുവെച്ചു
 

ഋതുചക്രമെങ്ങോ ഉരുണ്ടെത്തിയപ്പോഴും 

മനസ്സിന്റെ കോണിലൊരു ചെറിയ നോവ്

ചേർത്തുപിടിക്കുവാൻ കൈകളുള്ളപ്പോഴും

ഓർമ്മയുടെ താളുകളിലായാ മുഖം

പുഞ്ചിരിപ്പൂക്കളും, ആ കണ്ണിണകളും 

നേർത്തൊരു നോവായി എന്നുമെന്നും...
 

Content Summary: Malayalam Poem ' Parayathe Poyathu ' written by Vipin Pattola

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com