നീ.. ആത്മാവിൽ വിലയം ചെയ്ത് ആദിയുമന്തവുമില്ലാതെ ഉള്ളിലൂർന്നിറങ്ങി, കോശതന്തുവിൽ നീയാടിത്തിമിർക്കുന്നു.. നീ.. നീറിപ്പുകയുന്നെതെന്റെ ചിന്തയുടെ അനുരണനങ്ങളിലമർന്ന്, പടരുവാൻ.. എന്നിലായി പടർന്ന് കാടായി, മലയായി, മഴയായി, നിറയുന്ന ശ്രീരാഗം പോലെ.. നീ.. ഓർമ്മചിന്തിൽ മായാത്ത ശ്രീപദം തീർത്ത് വീണമീട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീ.. ആത്മാവിൽ വിലയം ചെയ്ത് 

ആദിയുമന്തവുമില്ലാതെ ഉള്ളിലൂർന്നിറങ്ങി, 

ADVERTISEMENT

കോശതന്തുവിൽ നീയാടിത്തിമിർക്കുന്നു..
 
നീ.. നീറിപ്പുകയുന്നെതെന്റെ ചിന്തയുടെ 

അനുരണനങ്ങളിലമർന്ന്, പടരുവാൻ..

എന്നിലായി പടർന്ന് കാടായി, മലയായി, 

ADVERTISEMENT

മഴയായി, നിറയുന്ന ശ്രീരാഗം പോലെ..
 
നീ.. ഓർമ്മചിന്തിൽ മായാത്ത ശ്രീപദം തീർത്ത് 

വീണമീട്ടി പെയ്തു നിറയുന്നു.

അനുരഞ്ജനത്തിന്റെ മറവിയുടെ മൂലയിൽ 

ADVERTISEMENT

ഓർമ്മയുടെ കനലിൽ തിളങ്ങിത്തിളങ്ങി, 

നിറയുന്നു, ഒഴുകുന്ന പുഴ പോലെ..
 
നീ.. എന്റെ കാട്ടാറിലെ കുളിരോളത്തുടിയിൽ 

തിമിർത്തു കൊണ്ടെന്റെയീണത്തിൽ, ഊഞ്ഞാല 

ത്തുമ്പിലായി കിളിക്കൊഞ്ചൽ പാട്ടായി നിറയുന്നു.

ശ്വാസവേഗത്തിന്റെ നൂലറ്റം കാത്ത്, സുകൃതമായി, 

പ്രാണനായി നിറയുന്നു.
 
Content Summary: Malayalam Poem ' Nee ' written by Rajalakshmi Madathil