ദാരിദ്രങ്ങൾ – അൻസാർ ഏച്ചോം എഴുതിയ കവിത
ക്ഷേമ കാലത്ത് മണ്ണുമൂടിയ കാവത്തുകൾ മാന്തിനോക്കിയപ്പോൾ പൊള്ള ഉള്ളുകരണ്ടൊരെലി മണ്ടി മന്ദസ്മിതം നിഴലുകളിപ്പഴും നിശബ്ദമാണ് നിരസ്തരാണ്ട നിദ്രയിലും നിരക്ഷരരോ തെരുവിലലഞ്ഞ് നടന്നക്ഷരം പെറുക്കുന്നു വാക്കുകളാക്കുന്നു വാക്യങ്ങളാകുന്നു ലോകം ഒന്നാണെന്ന ബോധത്തിന്റെ വിടവുകളിലാണ് അതിര്, യുദ്ധം, ആയോധനം എല്ലാം

ക്ഷേമ കാലത്ത് മണ്ണുമൂടിയ
കാവത്തുകൾ
മാന്തിനോക്കിയപ്പോൾ പൊള്ള
ഉള്ളുകരണ്ടൊരെലി മണ്ടി
മന്ദസ്മിതം
നിഴലുകളിപ്പഴും നിശബ്ദമാണ്
നിരസ്തരാണ്ട നിദ്രയിലും
നിരക്ഷരരോ തെരുവിലലഞ്ഞ്
നടന്നക്ഷരം പെറുക്കുന്നു
വാക്കുകളാക്കുന്നു
വാക്യങ്ങളാകുന്നു
ലോകം ഒന്നാണെന്ന ബോധത്തിന്റെ
വിടവുകളിലാണ്
അതിര്, യുദ്ധം, ആയോധനം
എല്ലാം ഉണ്ടാവുന്നത്
ശിരസ്സറ്റ കബന്ധങ്ങൾക്കു
നടുവേ നടക്കാൻ ഖേദമുണ്ട്
ഖിന്നതക്ക് പകരം തരാൻ
ആർക്കും പച്ചപ്പുള്ള ഹൃദയങ്ങളില്ല
ലോകത്തോളം വരുന്നൊരു
വെള്ളരിപ്രാവിന്റെ
പാൽ ചുരത്തുന്ന
വീണ്ടും വെള്ളപൂശുന്ന
മാംസ ഭുക്കുകളായ
കഴുകന്മാർ
ഇനി വെള്ളരിപ്രാവാവാനും
ഭയക്കണം
അതുകൊണ്ടിനി
സസ്യഭുക്കുകളായി
തെരുവ് നായ്ക്കളെപ്പോലെ
തെരുവിലലയാം
Content Summary: Malayalam Poem ' Daaridrangal ' written by Ansar Eachome