കണ്ണാടിശിലയിൽ... കൃഷ്ണശിലയിൽ, ആദിപരാശക്തിയായ് വാഴുന്നു; മലമേക്കരയിലെ ത്രിപുര സുന്ദരി; മുള്ളുതറയിലെ കരിംകാളി മൂർത്തി! അവളെൻ മനസിൽ വന്നണയുമ്പോൾ ഞാനുമൊരു കണ്ണാടിശിലയാകും; അവൾതൻ തൃക്കൈയിലെ തൃപ്രസാദം കൊതിക്കുമൊരു കൃഷ്ണശിലയാകും! കുഭക്കനലുകളിൽ മഞ്ഞിൻപ്പട്ട് ചാർത്തി അത്തം മിഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണാടിശിലയിൽ... കൃഷ്ണശിലയിൽ,

ആദിപരാശക്തിയായ് വാഴുന്നു;

ADVERTISEMENT

മലമേക്കരയിലെ ത്രിപുര സുന്ദരി;

മുള്ളുതറയിലെ കരിംകാളി മൂർത്തി!
 
അവളെൻ മനസിൽ വന്നണയുമ്പോൾ

ഞാനുമൊരു കണ്ണാടിശിലയാകും;

ADVERTISEMENT

അവൾതൻ തൃക്കൈയിലെ തൃപ്രസാദം

കൊതിക്കുമൊരു കൃഷ്ണശിലയാകും!
 
കുഭക്കനലുകളിൽ മഞ്ഞിൻപ്പട്ട് ചാർത്തി

അത്തം മിഴി വിടർത്തുമ്പോളവളൊരു

ADVERTISEMENT

വർണ്ണാഭ പുഷ്പമായ് വിടരും;

സർവാഭരണ ഭൂഷിതയായ് വിളങ്ങും!
 
മുള്ളുതറയിലെ കളരി മുറ്റത്തു സൂര്യൻ

മഞ്ഞപ്പട്ട് ചാർത്തും പതിനാറാം നാളിൽ  

കളരി മുറ്റത്തവൾ, ‘ജീവിത’ യായ് ജനിക്കും;

അവൾക്കായ് ആപ്പിണ്ടി വിളക്കെരിയും!
 
കുത്തിയോട്ടങ്ങൾക്കിടയിലൂടെ മന്ദമവൾ

മഞ്ചലിൽ നാട് ചുറ്റും, നെല്ലും വാങ്ങും,

ഭക്തരെ നേരിൽപോയി തൃക്കൺ പാർക്കും;

ആഘോഷങ്ങൾക്കൊടുവിലാറാട്ട്

കഴിഞ്ഞെത്തുമ്പോളവളെക്കാത്തൊരു

ആപ്പിണ്ടി വിളക്കായ് ഞാനുമിരിക്കും!
 
Content Summary: Malayalam Poem written by Satheesh Kalathil