നട്ടപ്പാതിരയ്ക്ക് കോഴികളുടെ നിലവിളികൾ, പിടച്ചിലുകൾ; പുറത്തിറങ്ങി നോക്കിയാൽ തൂവലുകൾ മാത്രം
കോമ്പയാറിലെ ആദ്യത്തെ കള്ളനെ കാണാനായിട്ടുള്ള അത്യധികമായ ഉത്കണ്ഠയോടും തീവ്രമായ ഭയത്തോടെയും കൂടി ഞങ്ങൾ "കോഴിക്കൂട് " വളഞ്ഞു. ആർക്കും പുറത്ത് പെട്ടെന്നൊന്നും രക്ഷപ്പെട്ടുപോകാൻ കഴിയില്ലെന്നുറപ്പും ഞങ്ങൾക്കുണ്ടായിരുന്നു. "കള്ളനെ പിടിച്ചേ...." ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കോമ്പയാറിലെ ആദ്യത്തെ കള്ളനെ കാണാനായിട്ടുള്ള അത്യധികമായ ഉത്കണ്ഠയോടും തീവ്രമായ ഭയത്തോടെയും കൂടി ഞങ്ങൾ "കോഴിക്കൂട് " വളഞ്ഞു. ആർക്കും പുറത്ത് പെട്ടെന്നൊന്നും രക്ഷപ്പെട്ടുപോകാൻ കഴിയില്ലെന്നുറപ്പും ഞങ്ങൾക്കുണ്ടായിരുന്നു. "കള്ളനെ പിടിച്ചേ...." ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കോമ്പയാറിലെ ആദ്യത്തെ കള്ളനെ കാണാനായിട്ടുള്ള അത്യധികമായ ഉത്കണ്ഠയോടും തീവ്രമായ ഭയത്തോടെയും കൂടി ഞങ്ങൾ "കോഴിക്കൂട് " വളഞ്ഞു. ആർക്കും പുറത്ത് പെട്ടെന്നൊന്നും രക്ഷപ്പെട്ടുപോകാൻ കഴിയില്ലെന്നുറപ്പും ഞങ്ങൾക്കുണ്ടായിരുന്നു. "കള്ളനെ പിടിച്ചേ...." ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
വായനശാലയുടെ മുൻവശത്തുള്ള പള്ളിക്കൂടത്തിന്റെ സ്ഥലത്ത് കപ്പ കൃഷി പതിവായി ചെയ്തിരുന്നത് വർഗീസ് എന്ന് പേരുള്ള ഞങ്ങളുടെ കുഞ്ഞേട്ടനായിരുന്നു. തന്നാണ്ട് കൃഷി കഴിയുമ്പോൾ അവിടെല്ലാം ശൂന്യമാകും.. പിന്നെ ഏപ്രിൽ മുതൽ ജൂൺ ആദ്യം സ്കൂൾ തുറക്കുന്നത് വരെ ഞങ്ങൾ കോമ്പയാറുകാരുടെ സ്റ്റേഡിയം ആയിരുന്നു അത്. അദ്ദേഹം പൂർണ്ണ മനസോടെ ഞങ്ങൾക്ക് തരികയും ചെയ്യുന്നത് കൊണ്ട് ആർക്കും ആ മൈതാനത്തോടു ഒരു അന്യഥാ ബോധം തോന്നിയിരുന്നില്ല. മൈതാനം പലപ്പോഴും കാൽ പന്ത് കളിക്കും കബഡി കളിക്കും വേദിയായി. ഞങ്ങളുടെ ഗ്രാമത്തിന്റെ പേരാണ് കേട്ടോ കോമ്പയാർ.. ഇവിടെ ആറുണ്ടോ, എന്ന് ചോദിച്ചാൽ... ഉണ്ട് എന്നും ഇല്ല എന്നും പറയാൻ കഴിയില്ല.. പക്ഷെ നല്ല പോലെ ശുദ്ധവെള്ളമൊഴുകുന്ന ഒരു ചെറിയ തോടുണ്ട്. ഞങ്ങൾ ഗ്രാമക്കാരുടെ മനസ്സുപോലെ.. തണുത്ത, പതഞ്ഞൊഴുകുന്ന കുളിരുള്ള തോട്... അങ്ങനെയുള്ള തോടുള്ള, ഒരുപാട് കുന്നുകളുള്ള, വൃക്ഷങ്ങളുള്ള ഒരു ഗ്രാമമായതുകൊണ്ടുതന്നെ അവിടെയുള്ള ആളുകളും ശുദ്ധഗതിക്കാരും നിഷ്കളങ്കരുമാണ് എന്നതിൽ ശങ്ക ഒട്ടും വേണ്ട. അവിടെ വലിപ്പമോ ചെറുപ്പമോ ഇല്ല. അതുകൊണ്ടുതന്നെ കോമ്പയാറിൽ തല്ലോ, വഴക്കോ രാഷ്ട്രീയ പകപോക്കലോ ഒന്നുമില്ല. എന്നാൽ എല്ലാ പാർട്ടിക്കാരും ഉണ്ട്, ജാതിമതക്കാരുമുണ്ട്.. പള്ളിയും പട്ടക്കാരും, അമ്പലവും പൂജാരിയും.. നിസ്‌ക്കാരപ്പള്ളിയും, മുസ്ലിയാരുമുണ്ട്.. കൂടാതെ കള്ളുഷാപ്പുമുണ്ട്...
അങ്ങനെ ശാന്തമായി പോകുന്നതിനിടയിലാണ് വളരെ യാദൃശ്ചികമായി ഞങ്ങളുടെ ഗ്രാമത്തിൽ ആ സംഭവം ഉണ്ടായത്. രാത്രികാലങ്ങളിൽ വീടുകളിൽ നിന്നും പതിവായി കോഴികൾ മോഷണം പോകുന്നു. ആദ്യം കോഴി മോഷണം പോയത് തന്നെ കുഞ്ഞേട്ടന്റെ വീട്ടിൽ നിന്നും.. കോഴിയുടെ ഉറക്കെയുള്ള നിലവിളികൾ... ഒച്ചകേട്ട്, ഞെട്ടിയുണർന്ന് പുറത്തിറങ്ങി നോക്കുമ്പോൾ, കള്ളൻ അവിടെ നിന്നും വിദഗ്ധമായി കടന്നു കളഞ്ഞിരിക്കും. ശേഷിക്കുന്നത്, കോഴിയുടെ ഏതാനും തൂവലുകളും.. ആകെ ഇടങ്ങേറിലായല്ലോ... അങ്ങനെ കുഞ്ഞേട്ടന്റെ ആദ്യം.. രണ്ടാമത് നളിനി ചേച്ചിയുടെ വീട്ടിൽ നിന്നും, അതിനു ശേഷം മറിയാമ്മ, മാധവേട്ടൻ, ജെയിംസ്, ലൂസി ചേച്ചി, ബഷീറിക്ക അങ്ങനെ പലരുടെ വീടുകളിൽ നിന്നും കോഴികൾ രാത്രികാലങ്ങളിൽ മോഷണം പൊയ്‌ക്കൊണ്ടിരുന്നു. അതിൽ മുഴുത്ത വലിയ പൂവൻ കോഴി, മുട്ടയിടുന്ന കോഴികൾ.. പലതരത്തിലും വളർച്ചയിലുമുള്ളത്... എന്തിനേറെപ്പറയുന്നു ഞങ്ങൾ ഗ്രാമവാസികളുടെ സ്വസ്ഥത നഷ്ടപ്പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ.
ഞങ്ങൾ കാൽ പന്ത് കളിക്കുന്ന മൈതാനത്തിന്റെ പലഭാഗത്തും പല ദിവസങ്ങളിലും കോഴിത്തൂവലുകൾ അവശേഷിക്കാനും തുടങ്ങി.. ഇത്, ഞങ്ങളെ കുറെയൊന്നുമല്ല ബേജാറാക്കിയത്.. ആരായാലും പിടിക്കപ്പെട്ടാൽ കോമ്പയാറിലെ ആദ്യ കള്ളനായിരിക്കും ആ ആൾ. എന്തിനും ഏതിനും ഒരു പോം വഴി കാണണമല്ലോ. ചെറിയ കാര്യം ആയതു കൊണ്ട് തന്നെ പൊലീസിൽ പരാതി കൊടുക്കാൻ ഞങ്ങൾ തയാറായില്ല.. അത് മാത്രവുമല്ല, ഇത്തരമൊരു സംഗതി ഞങ്ങൾ നാട്ടുകാർക്ക് കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെ അതും ഒരു നാണക്കേടാവുമല്ലോ. മൈതാനത്തെ മൂലയിൽ ആളുകൾ സംഘടിച്ചു ചർച്ചയാരംഭിച്ചു. പല അഭിപ്രായങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു. ചിലപ്പോൾ അടുത്ത ഗ്രാമത്തിൽ നിന്നായിരിക്കും എന്ന് ഒരു കൂട്ടർ. അടുത്ത ജില്ലയിൽ നിന്നായിരിക്കും മറ്റൊരു കൂട്ടർ. മൂന്നാമതൊരു വിഭാഗത്തിന്റെ അഭിപ്രായങ്ങൾ അതിലും വളരെ ഗൗരവ സ്വഭാവമുള്ളതും സമകാലിക സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി രൂപീകരിക്കപ്പെട്ടതുമായിരുന്നു. അവർ പങ്കുവെച്ച ആശങ്കകൾ ഈ അടുത്ത കാലത്ത് തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തിയ ആയുധധാരികളായ, പണത്തിനും ഭക്ഷണത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത നികൃഷ്ട "കുറുവാൻ സംഘം " ആയിരിക്കാൻ സാധ്യത എന്നായിരുന്നു.
ആരോ പറഞ്ഞ ആ പ്രയോഗം യഥാർഥത്തിൽ ശാന്തശീലരും സമാധാനപ്രിയരുമായ ഞങ്ങളെ കുറെയൊന്നുമല്ല ഭയപ്പെടുത്തിയത്. അതിനുള്ള സാധ്യത വലുതുമായിരുന്നു. ഭൂപ്രകൃതിവെച്ച് നോക്കിയാൽ തമിഴ് നാടിനോട് വളരെ അടുത്ത് കിടക്കുന്ന ഒരു ഗ്രാമം..!! പണ്ട്, ഭക്ഷണ ക്ഷാമകാലത്ത് തമിഴ്നാട്ടിൽ പോയി അരിയും പച്ചക്കറിയും വിലക്കുറവിൽ തലച്ചുമടായി തമിഴ്നാട്ടിലെയും കേരളത്തിലെയും അതിർത്തി പങ്കിടുന്ന ആനത്താരയിലൂടെ കൊള്ളക്കാരുടെയും പിടിച്ചു പറിക്കാരുടെയും കണ്ണ് വെട്ടിച്ചു വന്നിരുന്ന കാര്യം ശ്വാസമടക്കി എത്രയോ തവണ പ്രായമായ കാരണവരിൽ നിന്നും കേട്ട് കോൾമയിർ കൊണ്ട് കൈയ്യിലെ രോമം എഴുന്നേറ്റു നിന്നിട്ടുമുണ്ട്. "അങ്ങനെ എങ്കിൽ വളരെ കരുതലോടു വേണം അവരെ നേരിടാൻ.. ആയുധധാരികളായ ഒരു സംഘം ആയിട്ടാണ്, രാത്രികാലങ്ങളിൽ കക്കാനായി എത്തുന്നത്... എതിരിടുന്നത് ആര് തന്നെയായാലും അവരെ വകവരുത്താൻ തന്നെ "കുറുവാൻ സംഘം" മടിക്കത്തില്ല എന്നുള്ള ചിലരുടെ അഭിപ്രായങ്ങൾ കൂടി കേട്ടപ്പോഴേക്കും പലരുടെയും കിളി പോയിരുന്നു. ചില ബുദ്ധിജീവികൾ അൽപ്പം കൂടി കടന്ന് ചിന്തിക്കുകയുണ്ടായി.. അവർ തറപ്പിച്ചു പറഞ്ഞു, വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന സ്ഥലമായതുകൊണ്ട് മാവോയിസ്റ്റുകളാകാൻ സാധ്യതയുമുണ്ടെന്ന്...
അത് കേട്ട് പണം പലിശയ്ക്ക് കൊടുത്ത്, ധാരാളം സ്വർണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്ന ഉണ്ണൂണ്ണിച്ചേട്ടൻ ഒന്ന് അന്ധാളിച്ചില്ലേയെന്നു ഞങ്ങൾ പലർക്കും ചെറിയ സംശയവും ഉണ്ടായിരുന്നു. സമീപ ദിവസങ്ങളിലെല്ലാം അകലെ എവിടെയൊക്കെയോ "മാവോയിസ്റ്റ്" സാന്നിധ്യമുള്ള കാര്യം ഞങ്ങൾ ഗ്രാമക്കാർ പത്രങ്ങളിലൂടെ വായിച്ചിരുന്നു. ഒടുവിൽ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി... എന്തായാലും അത്, മാവോയിസ്‌റ്റായാലും, കുറുവാന്മാരായാലും, വെറും കള്ളന്മാരായാലും പിടിച്ചിട്ട് തന്നെ ബാക്കി കാര്യം. പല ഭാഗങ്ങളിയായി ഞങ്ങൾ കുറുവടികളുമായി ഉറക്കം ഉപേക്ഷിച്ചു കാത്തിരുന്നു. ചിലർക്കൊക്കെ നല്ല പേടിയുമുണ്ട്. പാതിരാവായി... കനത്ത ഇരുട്ടു മൂടി കിടക്കുന്നതു കൊണ്ട് പരസ്പരം കാണാനും കൂടി കഴിയുന്നില്ല. സമയം കടന്ന് പൊയ്‌ക്കൊണ്ടിരുന്നു. മരപ്പിക്കുന്ന മഞ്ഞു കൊഴിയുന്നുമുണ്ട്. തണുപ്പ് ശരീരത്തിലൂടെ എവിടെയൊക്കെയോ കുത്തിക്കയറി വിറങ്ങലിച്ചിരിക്കുമ്പോൾ പൊടുന്നനെ, രാഘവേട്ടന്റെ കോഴിക്കൂടിനുള്ളിൽ കോഴികളുടെ നിലവിളികൾ, പിടച്ചിലുകൾ, ബഹളങ്ങൾ..
കനത്ത ഇരുട്ടിനുള്ളിൽ പതുങ്ങി മറഞ്ഞു നിന്നിരുന്ന ആളുകൾ ഉറക്കച്ചടവിൽ അടഞ്ഞു പോകുന്ന കണ്ണുകൾ തുറന്നു ജാഗരൂകരായി. കരുതിയിരുന്ന തീ പന്തങ്ങൾ പലയിടങ്ങളിൽ നിന്നായി ഇരുട്ടിൽ കത്തിയെരിഞ്ഞു.. അവിടെയെല്ലാം ചൂളം വിളികൾ, കൂക്കുവിളികൾ, ആരവങ്ങൾ... രാഘവേട്ടൻ നേർച്ചയ്‌ക്ക് നിർത്തിയിരുന്ന പൂവൻ കോഴിയുടെ ചിറകുകൾ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ ചിതറിപ്പറന്നു... കോമ്പയാറിലെ ആദ്യത്തെ കള്ളനെ കാണാനായിട്ടുള്ള അത്യധികമായ ഉത്കണ്ഠയോടും തീവ്രമായ ഭയത്തോടെയും കൂടി ഞങ്ങൾ "കോഴിക്കൂട് " വളഞ്ഞു. ആർക്കും പുറത്ത് പെട്ടെന്നൊന്നും രക്ഷപ്പെട്ടുപോകാൻ കഴിയില്ലെന്നുറപ്പും ഞങ്ങൾക്കുണ്ടായിരുന്നു. "കള്ളനെ പിടിച്ചേ...." ആരൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇരുളിൽ നിന്നും കൂടുതൽ കൂടുതൽ തീ പന്തങ്ങൾ അങ്ങോട്ടേക്കോടിയടുത്തുകൊണ്ടിരുന്നു. ജ്വലിച്ചു കത്തിയ പന്തത്തിന്റെ പ്രകാശത്തിൽ ഞങ്ങൾ നാട്ടുകാർ ആ അപ്പോൾ ആ കാഴ്ച കണ്ടു.. പിടയുന്ന പൂവൻ കോഴിയുമായി കുതിച്ചോടുന്ന കോമ്പയാറിന്റെ ഉറക്കം കെടുത്തിയ കോഴിക്കള്ളനെ..! ദേഹം മുഴുവൻ ചെമ്പൻ രോമങ്ങളുള്ള തടിച്ചു കൊഴുത്ത ഒരു കാട്ടുകുറുക്കൻ..!! പന്തം അണച്ച് അവരവരുടെ വീട്ടിലേക്ക് തിരികെ നടക്കുമ്പോൾ ആരും ഒന്നും പരസ്പരം മിണ്ടുന്നുണ്ടായിരുന്നില്ല.
Content Summary: Malayalam Short Story ' Kombayarile Kozhikkallan ' Written by Poonthottathu Vinayakumar