ഡോക്ടർ പയ്യനോട് പറഞ്ഞു. "മോന്റെ അസുഖം ഞാൻ കണ്ടുപിടിച്ചു. വളരെ വിലകൂടിയ ഒരു ഇൻജെക്ഷൻ ഞാൻ തരാൻ പോവുകയാണ്. ആ ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ ഉടനെ ഈ ആശുപത്രിക്ക് ചുറ്റും രണ്ടുപ്രാവശ്യം ഓടണം അതോടെ മോന്റെ എല്ലാ അസുഖവും മാറും" എന്ന്. പയ്യൻ സമ്മതിച്ചു.

ഡോക്ടർ പയ്യനോട് പറഞ്ഞു. "മോന്റെ അസുഖം ഞാൻ കണ്ടുപിടിച്ചു. വളരെ വിലകൂടിയ ഒരു ഇൻജെക്ഷൻ ഞാൻ തരാൻ പോവുകയാണ്. ആ ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ ഉടനെ ഈ ആശുപത്രിക്ക് ചുറ്റും രണ്ടുപ്രാവശ്യം ഓടണം അതോടെ മോന്റെ എല്ലാ അസുഖവും മാറും" എന്ന്. പയ്യൻ സമ്മതിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടർ പയ്യനോട് പറഞ്ഞു. "മോന്റെ അസുഖം ഞാൻ കണ്ടുപിടിച്ചു. വളരെ വിലകൂടിയ ഒരു ഇൻജെക്ഷൻ ഞാൻ തരാൻ പോവുകയാണ്. ആ ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ ഉടനെ ഈ ആശുപത്രിക്ക് ചുറ്റും രണ്ടുപ്രാവശ്യം ഓടണം അതോടെ മോന്റെ എല്ലാ അസുഖവും മാറും" എന്ന്. പയ്യൻ സമ്മതിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്, കോളനിയിൽ പുതിയ താമസക്കാർ എത്തി. സാധാരണ എൻജിനീയേഴ്സ്, ഡോക്ടേഴ്സ്, ബാങ്ക് ഉദ്യോഗസ്ഥർ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ ഒക്കെയാണ് ആ വീട്ടിൽ താമസത്തിന് എത്താറുള്ളത്. എല്ലാവരും പുതിയ താമസക്കാരെ പരിചയപ്പെടാൻ പുറപ്പെട്ടു. ഗൃഹനാഥൻ സി. ബി. ഐ. ഓഫിസർ ആണെന്നറിഞ്ഞപ്പോൾ എല്ലാവർക്കും കൗതുകമായി. 88 ലാണ് നമ്മുടെ സ്വന്തം മമ്മൂക്ക (മമ്മൂട്ടി സി. ബി. ഐ. ഡയറിക്കുറിപ്പിൽ അനശ്വരമാക്കിയ കഥാപാത്രം സേതുരാമയ്യർ) അഭിനയിച്ച സി.ബി.ഐ. ഡയറിക്കുറിപ്പ് ഇറങ്ങിയത്. അന്നാണ് കേരളക്കരയിൽ ഉള്ളവർ ഡമ്മി നോക്കി ഉള്ള പരീക്ഷണം ഒക്കെ ആദ്യമായി കാണുന്നത്. അതുവരെ പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രമായിരുന്നു ഇതൊക്കെ കണ്ടുപിടിക്കാനുള്ള വഴി. ഏതായാലും ഇദ്ദേഹത്തെയും കുടുംബത്തെയും പരിചയപ്പെടാൻ ഒരു നീണ്ട നിര തന്നെ അവിടെ രൂപപ്പെട്ടു.

ഈ സി.ബി.ഐ. ഓഫിസർ താമസിയാതെ ആ കോളനിയിലെ ഹീറോ ആയി. ഇവരുടെ കേസ് അന്വേഷണരീതികൾ ഒക്കെ വ്യത്യസ്തമായിരുന്നല്ലോ? അതൊക്ക ചോദിക്കാനും മനസ്സിലാക്കാനും എല്ലാ കോളനി നിവാസികൾക്കും വലിയ താൽപര്യമായിരുന്നു. അക്കാലത്തു ഏതു കൊലപാതകം നടന്നാലും സി.ബി.ഐ. വന്നാലേ ഇത് തെളിയിക്കാൻ പറ്റുകയുള്ളൂ എന്ന നില വന്നിരുന്നു.

ADVERTISEMENT

തിരുവനന്തപുരത്ത് മന്ത്രിമാർ ശുപാർശ ചെയ്താൽ പോലും അഡ്മിഷൻ കിട്ടാത്ത സ്കൂളുകൾ ആണുള്ളത്. സി.ബി.ഐ. ഓഫിസറുടെ മക്കൾക്ക് ടെസ്റ്റും ഇന്റർവ്യൂവും പാരെന്റ്സ് ഇന്റർവ്യൂവും ഒന്നുമില്ലാതെ തന്നെ പ്രശസ്തമായ ഒരു സ്കൂളിൽ അഡ്മിഷൻ കിട്ടി. സി.ബി.ഐ. ഓഫിസറുടെ കുശാഗ്രബുദ്ധി ഒന്നും മക്കൾക്ക് ഉണ്ടായിരുന്നില്ല. ബിസിനസ് ചെയ്യണം എന്നുള്ളതായിരുന്നു അവരുടെ താൽപര്യം. 6 ലും 8 ലും പഠിക്കുന്ന കുട്ടികൾ പഠനത്തിൽ തീരെ മോശം ആയിരുന്നു. ഫസ്റ്റ് ടേം എക്സാം കഴിഞ്ഞതോടെ സ്കൂൾ പ്രിൻസിപ്പൽ സി.ബി.ഐ. ഓഫിസറെയും ഭാര്യയെയും വിളിച്ചു വരുത്തിപറഞ്ഞു. "ഇത് ഇവിടെ പറ്റില്ല. ഈ സ്കൂളിൽ കുട്ടികളാരും തോൽക്കില്ല. ഒന്നുകിൽ കുട്ടികളെ നന്നായി പഠിപ്പിക്കുക. അല്ലെങ്കിൽ ഇവിടെ നിന്ന് കൊണ്ട് പൊയ്ക്കോളൂ എന്ന്." ഒരു കേസ് തെളിയിക്കാൻ പോലും പുള്ളി ഇത്ര വിഷമിച്ചു കാണില്ല. നന്നായി പഠിപ്പിക്കാം എന്നും പറഞ്ഞ് രണ്ടു കുട്ടികൾക്കും കോളനി നിവാസികളുടെ ശുപാർശപ്രകാരം ട്യൂഷനുകൾ വച്ചുകൊടുത്തു. നേരം വെളുത്തു അന്തി ആകുന്നതുവരെ കുട്ടികൾ ട്യൂഷന് പോക്കു തന്നെ. സെക്കൻഡ് ടേം എക്സാം കഴിഞ്ഞപ്പോഴും സ്കൂൾ പ്രിൻസിപ്പൽ ദേഷ്യപ്പെട്ട് ഇവരെ വിളിച്ചുവരുത്തി പറഞ്ഞു. "സി.ബി.ഐ എന്ന മൂന്നക്ഷരം കണ്ടു പകച്ച് ഞാൻ അഡ്മിഷൻ തന്നത് വലിയൊരു അബദ്ധമായി. ഈ വർഷം പ്രമോഷൻ ടി. സി. തരാം. ദൈവത്തെ ഓർത്ത് ഈ കുട്ടികളെ ഇവിടെ നിന്ന് ഒന്ന് കൊണ്ടുപോകു." എന്ന്. 

Read Also: ഫെയ്സ്ബുക്കിലെ കമന്റുകൾ കണ്ട് സംശയം, അവളറിയാതെ ചാറ്റ് വായിച്ചു; ഭർത്താവിനോട് ചതി

ADVERTISEMENT

മാനസികമായി ആകെ തകർന്ന് മൂത്തകുട്ടിക്ക്‌ എന്തോ മാരക രോഗം പിടിപെട്ടത് പോലെയായി. ഓരോ ദിവസം ഓരോ വേദനകൾ പറയും. സ്കൂളിൽ പോകില്ല. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ചികിത്സ ആരംഭിച്ചു ഒരു വശത്ത്. പല ടെസ്റ്റുകളും സ്കാനും ഒക്കെ എടുത്ത് ഇവർ വശംകെട്ടു. തേർഡ് ടേമിൽ സ്കൂളിൽ പോയിട്ടില്ല എന്നു തന്നെ പറയാം. എന്നും മാറി മാറി ചികിത്സകൾ. അവസാനം അവരുടെ ഒരു സുഹൃത്തായ ഡോക്ടറുടെ അടുത്തെത്തിച്ചു. കുട്ടിയോട് വളരെ സൗഹാർദപരമായി ഇടപെട്ട ഡോക്ടർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡോക്ടർക്ക്‌ കാര്യം മനസ്സിലായി. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലുള്ള പരിപാടിയാണ് അവിടെ നടന്നു കൊണ്ടിരുന്നത്. രണ്ടിന്റെ ഗുണനപ്പട്ടിക അറിയാത്തവനെ 16 ന്റെ ഗുണനപട്ടിക പഠിപ്പിക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും? അതായിരുന്നു പ്രശ്നം. യഥാർഥ പ്രശ്നത്തിൽ നിന്ന് ഒളിച്ചോടാൻ കുട്ടിയുടെ അബോധമനസ്സ് കണ്ടുപിടിച്ച അസുഖങ്ങൾ ആയിരുന്നു ഈ മാരകരോഗങ്ങൾ എല്ലാം. അസുഖം ആയതോടെ അച്ഛനുമമ്മയും പഠിക്കാൻ നിർബന്ധിക്കുന്നില്ല. അച്ഛൻ ലീവ് എടുത്തു സർവ സമയവും അടുത്ത് തന്നെ ഇരിക്കുന്നു. എല്ലാവരുടെയും സ്നേഹവും വാത്സല്യവും വേണ്ടതിലധികം കിട്ടുന്നു.

ഡോക്ടർ പയ്യനോട് പറഞ്ഞു. "മോന്റെ അസുഖം ഞാൻ കണ്ടുപിടിച്ചു. വളരെ വിലകൂടിയ ഒരു ഇൻജെക്ഷൻ ഞാൻ തരാൻ പോവുകയാണ്. ആ ഇഞ്ചക്ഷൻ എടുത്തു കഴിഞ്ഞാൽ ഉടനെ ഈ ആശുപത്രിക്ക് ചുറ്റും രണ്ടുപ്രാവശ്യം ഓടണം അതോടെ മോന്റെ എല്ലാ അസുഖവും മാറും എന്ന്. പയ്യൻ സമ്മതിച്ചു. പയ്യന് ഡോക്ടറിൽ നല്ല വിശ്വാസം വളർത്തിയെടുക്കാൻ സാധിച്ചിരുന്നു. അങ്ങനെ വിലകൂടിയ മരുന്നിന്റെ ഇൻജെക്ഷൻ എടുത്ത് പയ്യനെ ആശുപത്രിക്കു ചുറ്റും ഓടാൻ പറഞ്ഞു വിട്ടു. ആ സമയത്ത് ഡോക്ടർ സുഹൃത്തിനോട് പറഞ്ഞു. "നിങ്ങളുടെ മകന് യാതൊരു അസുഖവും ഇല്ല. ഞാൻ എല്ലാ റിപ്പോർട്ടുകളും പരിശോധിച്ചു. ഞാൻ വെറും പ്ലാസിബോ (ശരീരത്തിന് ദോഷകരമല്ലാത്ത വസ്തു) ആണ് കുത്തിവെച്ചത്. മോന്റെ അസുഖം മനസ്സിനായിരുന്നു. അല്ലാതെ ശരീരത്തിന് അല്ല. നിങ്ങൾ അടിയന്തിരമായി ചെയ്യേണ്ടത് നിങ്ങളുടെ കുടുംബത്തെ നാട്ടിൽ കൊണ്ടാക്കി അവിടുത്തെ ഏതെങ്കിലും ഒരു സാധാരണ സ്കൂളിൽ ചേർക്കുക. പ്രശ്നം എല്ലാം താനേ തീരും. ഇത്രയും വലിയ സിലബസ് ഈ കുട്ടിക്ക് താങ്ങാൻ പറ്റാത്തതാണ് പ്രശ്നം."

ADVERTISEMENT

Read Also: പെരുമഴയത്തും തുറന്നുകിടക്കുന്ന വാതിൽ, അകത്ത് തലകുനിച്ചിരിക്കുന്ന മകൾ, കയ്യില്‍ ചോരപുരണ്ട കൊടുവാൾ

ആശുപത്രിക്ക് ചുറ്റും രണ്ടു തവണ ഓടി, ഇൻജെക്ഷൻ കിട്ടിയതോടെ എന്റെ എല്ലാ അസുഖവും മാറി എന്നും പറഞ്ഞ് പയ്യൻ എത്തി. സി.ബി.ഐ ഓഫിസർ കുടുംബം അങ്ങനെ വന്നതിന്റെ ഇരട്ടി സ്പീഡിൽ വീട് ഒഴിഞ്ഞു. അവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചു പോയി. വർഷങ്ങൾക്കിപ്പുറം പയ്യൻ ഇന്ന് ഒന്നാന്തരമൊരു ബിസിനസുകാരനായി കുടുംബസമേതം സുഖമായി ജീവിക്കുന്നു. 

അവനവനിൽ നിക്ഷിപ്തമായിരിക്കുന്ന താലന്തുകൾ കണ്ടെത്തുക. അത് തനിക്കും സമൂഹത്തിനും പ്രയോജനം ആയ രീതിയിൽ ഉപയോഗിക്കുക.( മത്തായി 25. 14-30 )

Content Summary: Malayalam Short Story ' Sethurama Iyer C B I ' Written by Mary Josy Malayil