"പാതിരാത്രിക്ക് ചാകാൻ ഇറങ്ങിയതാണോ..?" ബസ്സിനുള്ളിലേക്ക് കയറിവന്ന സ്ത്രീയോട് കണ്ടക്ടർ അമർഷത്തോടെ ചോദിച്ചു. അയാളുടെ ചോദ്യത്തിനു മൗനം പാലിച്ച അവൾ ദേവന്റെ മുൻ സീറ്റിൽ ഇരുന്നു. ബസ്സിന്റെ ജാലകവാതിലിലൂടെ കടന്നുവന്ന ശൈത്യക്കാറ്റിൽ അവളുടെ മുടിയിഴകൾ ദേവന്റെ മുഖത്തെ തഴുകി കടന്നുപോയി.

"പാതിരാത്രിക്ക് ചാകാൻ ഇറങ്ങിയതാണോ..?" ബസ്സിനുള്ളിലേക്ക് കയറിവന്ന സ്ത്രീയോട് കണ്ടക്ടർ അമർഷത്തോടെ ചോദിച്ചു. അയാളുടെ ചോദ്യത്തിനു മൗനം പാലിച്ച അവൾ ദേവന്റെ മുൻ സീറ്റിൽ ഇരുന്നു. ബസ്സിന്റെ ജാലകവാതിലിലൂടെ കടന്നുവന്ന ശൈത്യക്കാറ്റിൽ അവളുടെ മുടിയിഴകൾ ദേവന്റെ മുഖത്തെ തഴുകി കടന്നുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"പാതിരാത്രിക്ക് ചാകാൻ ഇറങ്ങിയതാണോ..?" ബസ്സിനുള്ളിലേക്ക് കയറിവന്ന സ്ത്രീയോട് കണ്ടക്ടർ അമർഷത്തോടെ ചോദിച്ചു. അയാളുടെ ചോദ്യത്തിനു മൗനം പാലിച്ച അവൾ ദേവന്റെ മുൻ സീറ്റിൽ ഇരുന്നു. ബസ്സിന്റെ ജാലകവാതിലിലൂടെ കടന്നുവന്ന ശൈത്യക്കാറ്റിൽ അവളുടെ മുടിയിഴകൾ ദേവന്റെ മുഖത്തെ തഴുകി കടന്നുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞ് പെയ്യുന്ന രാവിന്റെ വിരിമാറിലേക്ക് വെളിച്ചം വിതറി പുക ചുമച്ചു തുപ്പുന്ന ബസ്സിനുള്ളിൽ ആകാശത്ത് ചിരിതൂവി നിൽക്കുന്ന ഒറ്റ നക്ഷത്രത്തെ നോക്കി കാണുകയായിരുന്നു ദേവൻ. ഇരുട്ടിൽ ദിക്കറിയാതെ അലയുന്നവർക്ക് പ്രതീക്ഷയുടെ പൊൻവെളിച്ചമാണ്. ഒരിക്കൽ അറിവിന്റെ വെളിച്ചം പകരുകയും സമൂഹത്തിലെ തിന്മകൾക്ക് എതിരെ വിരൽ ചൂണ്ടിയവനുമാണ് താൻ.. പക്ഷേ... ഇന്ന് ..? അയാളുടെ മനസ്സിൽ ഓർമ്മച്ചിരാതുകൾ തെളിഞ്ഞു. കുരുക്ഷേത്ര യുദ്ധം ധർമ്മയുദ്ധമാണന്ന് വ്യാസ മഹർഷി എഴുതുമ്പോഴും ഒറ്റപ്പെട്ടു പോയ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ മനസ്സിനെ കുത്തിനോവിച്ചിരിക്കാം!! എഴുതി നിർത്തിയ ദേവന്റെ കണ്ണിൽ ഏകലവ്യന്റെ പെരുവിരൽ തെളിഞ്ഞു. അസഹനീയമായ ഹൃദയവേദനയോടെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.

"മാഷേ....." കാതുകളിൽ പതിഞ്ഞ ആർദ്രമായ നാദം ദേവന്റെ ചിന്താ ചിത്രങ്ങളെ മായിച്ചു കളഞ്ഞു. ആരതി.. താൻ അക്ഷരം പകർന്നു കൊടുക്കുന്നവൾ.. കൂമൻ തുരുത്തിലെ അന്തേവാസി.. ഒരിക്കൽ വർഗ്ഗീയത അഗ്നിപർവ്വതം പോലെ കൂമൻ തുരുത്തിൽ പുകഞ്ഞപ്പോൾ ആവലാതിയോടെ അവൾ ആദ്യം ഓടിയെത്തിയത് തന്റെ അടുത്തായിരുന്നു. ദൈവങ്ങളെ മാറ്റിനിർത്തി ചിന്തിച്ചാൽ എല്ലാ മതങ്ങളും ഒന്നാണെന്നും എല്ലാ വേദഗ്രന്ഥങ്ങളുടെയും അടിസ്ഥാനം സ്നേഹമാണെന്നും കൂമൻ തുരുത്തിലെ നാൽപ്പത് കുടുംബങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് നിമിഷങ്ങൾ മാത്രം മതിയായിരുന്നു. ദേവന്റെ മുഖഭാവത്തിൽ നിന്നും ചോദ്യം മനസ്സിലാക്കിയ ആതിര ചുരിദാറിന്റെ കൈകൾ മുകളിലേക്ക് ചുരുട്ടി.. വെള്ളപ്പാടുകൾ..! "ശരീരം മുഴുവനുണ്ട് മാഷേ.." ദേവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. കവിളുകളിൽ  അങ്ങിങ്ങായി വെള്ളപ്പാടുകൾ! "ഞങ്ങൾക്ക് പകരുന്ന അസുഖമാണന്നാണ് ഹെൽത്തിലെ ഡോക്ടർമാർ പറയണത്. പാലം അടച്ചു മാഷെ!!" ആതിര പതറിയ ശബ്ദത്തിൽ പറഞ്ഞു. 

ADVERTISEMENT

Read Also: പരീക്ഷയെഴുതാൻ മുംബൈയിലേക്ക്, അങ്കിളിന്റെ വീട്ടിൽ താമസം, മകൾ അതിസുന്ദരി; ഇനി പ്രണയമാണോ?

ആരോഗ്യ കേന്ദ്രത്തിലേക്ക് നടക്കുമ്പോഴും ഒറ്റപ്പെട്ട കൂമൻ തുരുത്തും അവിടുത്തെ ജനങ്ങളുമായിരുന്നു ദേവന്റെ മനസ്സിൽ. നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിൽ ഒറ്റപ്പെട്ട് ഒരു ജനത...! ഒറ്റപ്പെടലിന്റെ വേദന, അതിന്റെ തീവ്രത ഏറെ അനുഭവിച്ചവരാണ് താനും അമ്മയും. അച്ഛനെ ചൂണ്ടിക്കാണിച്ചു തരാൻ പ്രതീക്ഷയുടെ ഭാരം പേറി അമ്മ ഇപ്പോഴും കാത്തിരിക്കുകയാണ്. ഒറ്റപ്പെടലിന്റെ മഴനനയാൻ ആരെയും അനുവദിക്കരുത്.. ഡോക്ടറുടെ റൂമിൽ നിന്ന് ഇറങ്ങിപ്പോയ ആളിനെ കണ്ട് ദേവന്റെ കണ്ണുകളിൽ അപകടസൂചന തെളിഞ്ഞു. തരകൻ..! ഈ നാടിന്റെ പകുതിയിലധികവും കള്ളച്ചൂതിലൂടെയും കായികബലത്തിലൂടെയും സ്വന്തമാക്കിയവൻ ഭൂമാഫിയ തലവൻ..!! കൂമൻ തുരുത്ത് പാലത്തിൽ മുളകൊണ്ട് സൃഷ്ടിച്ച മാർഗ്ഗ തടസം കായലിലേക്ക് എടുത്തെറിഞ്ഞ് ദേവൻ തുരുത്തിലേക്ക് ഓടി. നാൽപ്പത് കുടുംബങ്ങൾക്കും കുടിവെള്ളത്തിനായി ഒരേ ഒരു കിണർ..! കിണറിന്റെ ആഴങ്ങളിലേക്ക് അയാൾ ഭീതിയോടെ നോക്കി.. വെള്ളത്തിലെ തന്റെ പ്രതിബിംബത്തിനൊപ്പം മറ്റൊരു രൂപവും തെളിയുന്നതായി അയാൾക്ക് തോന്നി മണിയൻ...! തരകൻ മുതലാളിയുടെ ശിങ്കിടി! കൂമൻ തുരുത്തിൽ ആദ്യമായി വർഗ്ഗീയ വിഷം തുപ്പിയ നാവ്.! വീടിനു മുന്നിൽ കൂടിനിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കുന്ന ദേവനെ കണ്ട്  മണിയൻ പകച്ചു നിന്നു. ദേവന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാൾ വാവിട്ടു കരഞ്ഞു. തരകൻ മുതലാളി തന്നു വിട്ട സാധനം കിണറ്റിൽ ഒഴിച്ചതും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ പറഞ്ഞതും മണിയൻ കണ്ണീരോടെ വിവരിച്ചു. മണിയന്റെ ശരീരത്തിനു നേരെ ഉയർന്ന കൈകൾ തടഞ്ഞ ദേവൻ മണിയന് രക്ഷാകവചം തീർത്തു. കിടപ്പുമുറിയിലേക്ക് ഓടിക്കയറിയ പൊലീസ് നായ ദേവനെ ഉണർത്തി! ക്രൂരമായ ബലാൽസംഗത്തിനു ശേഷം ദേവൻ ആതിരയെ കൊന്നു! കൈയ്യാമം വെച്ച് പുറത്തേക്ക് കൊണ്ടു പോകുന്നതിനിടയിൽ നെഞ്ചിൽ കൈ അമർത്തി കുഴഞ്ഞു വീഴുന്ന അമ്മയെ അയാൾ കണ്ടു..! സുകൃത ഭരണയന്ത്രവും, നിയമവും, മാധ്യമങ്ങളും തരകന്റെ നോട്ട് കെട്ടുകളിൽ തല കറങ്ങി വീണു. മാധ്യമങ്ങൾ വിചാരണ കോടതിയായി.

ADVERTISEMENT

Read Also: അപ്പൻ പോയ ശേഷം പട്ടിണിയായ വീട്, മുടങ്ങിപ്പോയ പഠനം; ക്യാമറ കൊടുത്ത പത്രപ്രവർത്തന ജീവിതം

ബസ് ഒരു ആർത്ത നാദത്തോടെ നിന്നു. അന്തരീക്ഷത്തിൽ ടയർ കത്തിയമർന്നതിന്റെ ഗന്ധം. ദേവൻ ഓർമ്മകളിൽ നിന്നും ഉണർന്നു. "പാതിരാത്രിക്ക് ചാകാൻ ഇറങ്ങിയതാണോ..?" ബസ്സിനുള്ളിലേക്ക് കയറിവന്ന സ്ത്രീയോട് കണ്ടക്ടർ അമർഷത്തോടെ ചോദിച്ചു. അയാളുടെ ചോദ്യത്തിനു മൗനം പാലിച്ച അവൾ ദേവന്റെ മുൻ സീറ്റിൽ ഇരുന്നു. ബസ്സിന്റെ ജാലകവാതിലിലൂടെ കടന്നുവന്ന ശൈത്യക്കാറ്റിൽ അവളുടെ മുടിയിഴകൾ ദേവന്റെ മുഖത്തെ തഴുകി കടന്നുപോയി. അസഹ്യമായ ദേഷ്യത്തോടെ മുഖം തിരിച്ച അയാളുടെ അധരത്തിലേക്ക് പറന്നിറങ്ങിയ വെള്ളത്തുള്ളികൾക്ക് ഉപ്പുരസമാണെന്ന് ദേവൻ തിരിച്ചറിഞ്ഞു. "സീതേ നീ പോകണം.. ഈ നാട്ടിൽ നിന്നും.." അച്ഛന്റെ വാക്കുകൾ ഈയം ഉരുക്കി ഒഴിച്ചതുപോലെ സീതയുടെ കാതുകളിൽ കിടന്ന് തിളച്ചു. "ഈ കാലമത്രയും ഞാൻ ജീവിച്ചത് സത്യത്തെ മുറുകെ പിടിച്ചാ. എന്റെ മക്കൾക്കും ഞാൻ പകർന്നു കൊടുത്തതും അതാണ് പക്ഷെ.. നീ.. നീ മാത്രം.." അച്ഛന്റെ വിതുമ്പലിന്റെ സ്വരം അവളെ  കൂടുതൽ തളർത്തി. പൂമുഖത്തെ ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന നിറം മങ്ങിയ ചിത്രത്തിലേക്ക് സീത നോക്കി. മാതൃകാ അധ്യാപകനുള്ള പുരസ്ക്കാരം രാഷ്ട്രപതിയിൽ നിന്നും വാങ്ങുന്ന അച്ഛൻ.. നാട്ടുകാർക്ക് സത്യാന്വേഷി രാമ കൈമൾ..  പക്ഷെ അദ്ദേഹത്തിന്റെ മകൾ ഇന്ന് മയക്കുമരുന്ന് ശൃംഖലയിലെ അംഗമാണ്.. ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ നിന്ന് പെത്തിഡിൻ മോഷ്ടിച്ചവൾ... ജയിലിൽ കിടന്നവൾ.. പക്ഷെ  മനസ്സിനുള്ളിൽ കിടന്ന് എരിയുന്ന സത്യങ്ങളെ കേൾക്കാൻ ആരുമില്ല..  

ADVERTISEMENT

Read Also: പെണ്ണിനെയും ചെക്കനെയും കണ്ട ഉടനെ അമ്മൂമ്മ കരച്ചിൽ തുടങ്ങി, 'അയ്യോ,നിനക്ക് ഈ ഗതി വന്നല്ലോ മോനേ..'

മരണത്തിന്റെ ഗന്ധം നിറഞ്ഞ ആതുരാലയ വരാന്തയിൽ, ഇരുപത് വർഷം തലോലിച്ച് വളർത്തിയ മകന്റെ ശരീര അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടു കൊടുക്കുന്ന മാതാപിതാക്കളുടെ കണ്ണിൽ നിന്ന് ഒഴുകിയ കണ്ണീരാണ് തന്നെ ജയിൽ മുറിക്കുള്ളിൽ എത്തിച്ചത്. ബൈക്ക് അപകടത്തിൽ തലയിൽ പരിക്കേറ്റ്  തീവ്രപരിചരണ മുറിയിൽ യന്ത്രങ്ങളുടെ സഹായം ഇല്ലാതെ ശ്വസിക്കുകയും ക്രമം തെറ്റാത്ത ഹൃദയതാളവുമായി കിടന്നവന് മസ്തിഷ്ക്ക മരണം വിധിച്ചത് ചോദ്യം ചെയ്ത തന്നെ നിമിഷനേരം കൊണ്ടാണ് നിയമത്തിന്റെ കറുത്ത പൂട്ട് ഇട്ട് പൂട്ടിയത്. ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന അവയവ കച്ചവടം, കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി അർദ്ധരോഗികളെ പൂർണ്ണരോഗികളാക്കി ലാഭം കൊയ്യുന്നു. ഇവയെല്ലാം ഇവിടുത്തെ നിയമ സംവിധാനത്തോട് അക്കം ഇട്ട് വിളിച്ചു പറയുമ്പോൾ നീതിദേവതയുടെ തുലാസിൽ നോട്ടുകെട്ടുകൾ കൊണ്ട് അവർ തുലാഭാരം നടത്തിയിരുന്നു. ധർമ്മവും സത്യവും ജീവിതത്തിൽ പരിപാലിക്കുന്ന അച്ഛന്റെ മകൾ അതിനുവേണ്ടിയാണ് അച്ഛാ പൊരുതി തോറ്റത് പക്ഷെ. എന്നെയൊന്ന് കേൾക്കാൻ അച്ഛനും കഴിയാതെപോയി. സീത കണ്ണുകൾ അമർത്തിത്തുടച്ച് ഓർമ്മകൾക്ക് വിരാമം ഇട്ടുകൊണ്ട്  ബസ്സ് എത്തി നിൽക്കുന്ന സ്ഥലം വീക്ഷിച്ചു. ഇരുട്ടിന്റെ മറപറ്റി നിന്ന സ്ത്രീരൂപങ്ങളെ പൊലീസുകാർ ലാത്തികൊണ്ട് തുരത്തുന്ന ദൃശ്യം അവൾ വേദനയോടെ നോക്കി. ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്നവർപോലും ദൈവത്തിന്റെ വികൃതിയിൽ പിറവി കൊണ്ട  ഇവരെ കൂടെ കൂട്ടില്ല. ലാത്തിയുടെ വേദന ശരീരത്തിൽ പടർന്ന ഒരുവൾ പൊലീസുകാരനു നേരെ കാറി തുപ്പിയ ഉമിനീര് ഇന്നലെ അവൾ നൽകിയ നഖക്ഷതങ്ങളിലൂടെ ഒലിച്ചിറങ്ങി നീറി പുകയുന്നതായി സീതയ്ക്ക് തോന്നി. 

Read Also: കട നടത്തുന്നതിൽ മക്കൾക്ക് എതിർപ്പ്, വിശ്വസ്തനെ കട ഏൽപ്പിച്ച് അപ്പൻ; അടിയും വഴക്കും പിന്നെ കേസും

ചെളിപുരണ്ട വേഷവും പരിഭ്രമം നിറഞ്ഞ മുഖവുമായി യാത്ര പുനരാരംഭിച്ച വണ്ടിയിലേക്ക് ഓടിക്കയറിയ പത്തു വയസ്സുകാരൻ ബാലനെ ദേവൻ സാകൂതം നോക്കി. അവന്റെ കരിവാളിച്ച കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ പാട് തെളിഞ്ഞു കാണാമായിരുന്നു. ഒരു അഭയസ്ഥാനമെന്നോണം അവൻ സീതയുടെ അടുത്തേക്ക് ഇരുന്നു. "കണ്ണാ.. മോൻ എവിടേക്കെങ്കിലും പൊക്കോ. നിന്നെ കൈയ്യിൽ കിട്ടിയാൽ അവർ നിന്നെ കൊല്ലും.." അച്ഛമ്മയുടെ വിലാപം അവന്റെ കാതിൽ മുഴങ്ങി. ഈ ഭൂമിയിൽ എന്നെ അനാഥനാക്കിയ ബാങ്ക് മുതലാളിയുടെ കാറിന്റെ ചില്ല് എറിഞ്ഞു തകർത്തു. അമ്മയുടെ സ്വപ്നമായിരുന്ന വീട് പണിയാൻ അച്ഛൻ ബാങ്കിൽ നിന്ന് കാശ് കടം മേടിക്കുന്നതുവരെ എത്ര സന്തോഷമായിരുന്നു. പക്ഷെ അതിനുശേഷം.. എന്നും രാത്രിയിൽ കുറെ ആൾക്കാർ വന്ന് ബഹളം ഉണ്ടാക്കും. പിന്നെ പിന്നെ അവർ ഉപദ്രവിക്കാൻ തുടങ്ങി. അന്നവർ അമ്മയെയും ഉപദ്രവിച്ചു. അന്ന് അച്ഛനും അമ്മയും ഒരുപാട് കരഞ്ഞു. എപ്പോഴോ ഉറങ്ങിയ ഞാൻ കണ്ണു തുറന്ന് നോക്കിയപ്പോൾ കാണുന്നത് തൂങ്ങിയാടുന്ന എന്റെ അച്ഛനെയും അമ്മയെയുമാണ്. "അമ്മേ ..." കണ്ണന്റെ ഉറക്കെയുള്ള നിലവിളിയിൽ ബസ്സ് ആർത്തനാദത്തോടെ നിന്നു. ഉറക്കത്തെ അലോസരപ്പെടുത്തിയ കണ്ണനെ യാത്രക്കാർ രൂക്ഷമായി നോക്കി. പെയ്യാൻ വിതുമ്പി നിൽക്കുന്ന കണ്ണുകൾ കണ്ട് സീത അവന്റെ മുഖം തന്റെ നെഞ്ചിലേക്ക് ഒളിപ്പിക്കുന്നതുകണ്ട് ദേവൻ ദീർഘനിശ്വാസം ചെയ്തു.

Read Also: തന്റെ ജീവിതം തകർത്തവനെ കാണാൻ അവൾ പോയി, അത് അയാളെ കൂടുതൽ അസ്വസ്ഥനാക്കി; പക, പ്രതികാരം

ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്ന ബസ് ഒരു വിറയലോടെ നിശ്ചലമായി. യാത്രക്കാർ ഉറക്കത്തിന്റെ മ്ലാനതയുമായി പുറത്തേക്ക് ഇറങ്ങി. നഗരത്തിന്റെ ഇരുട്ടിലേക്ക്  ശൂന്യമായ മനസ്സുമായി നടന്നു നീങ്ങുന്നതിനിടയിൽ തന്റെ സാരി തുമ്പിൽ ആരോ പിടിച്ചു വലിക്കുന്നതായി തോന്നി. തിരിഞ്ഞു നോക്കിയ സീത ദയനീയഭാവത്തിൽ നിൽക്കുന്ന കണ്ണനെ കണ്ടു. കണ്ണന്റെ കൈപിടിച്ചു മുന്നോട്ട് പോവുമ്പോൾ നഗരത്തിന്റെ വികൃതമുഖങ്ങൾ കഴുകൻ കണ്ണുകളുമായി തങ്ങളെ പിന്തുടരുന്നതറിഞ്ഞ്  സീത നടത്തം നിർത്തി. "നിങ്ങളോട് അവിടെ നിൽക്കാൻ അല്ലേ പറഞ്ഞത്.. എന്നിട്ട് നിങ്ങളിങ്ങ് നടന്നോ.?" നിയോൺ ലൈറ്റുകളുടെ മഞ്ഞ വെട്ടത്തിൽ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നടന്നു വരുന്ന ദേവനെ സീത തിരിച്ചറിഞ്ഞു. ഇരയെ നഷ്ടമായ നൈരാശ്യത്തിൽ വേട്ടമൃഗങ്ങൾ പിന്തിരിഞ്ഞു പോവുന്നത് അവൾ കണ്ടു. ദേവന്റെ നിഴലിന് പുറകിലായി കണ്ണന്റെ കൈപിടിച്ച് സീത കൂമൻ തുരുത്ത് പാലത്തിലേക്ക് കയറുമ്പോൾ റോഡരികിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡിലേക്ക് അവൾ നോക്കി. ഷെവലിയാർ പട്ടം നേടിയ തരകൻ വർഗ്ഗീസിന് അഭിവാദ്യങ്ങൾ.. അവളുടെ സിരകളിലെ രക്തയോട്ടം വർധിച്ചു. തരകന്റെ വലിയ ചിത്രത്തെ കീറിമുറിച്ച് ഒരു കല്ല് പാഞ്ഞു. കിതപ്പോടെ നിൽക്കുന്ന കണ്ണനെ അവർ ആശ്ചര്യത്തോടെ നോക്കി. കൂമൻ പാലത്തിൽ നിന്നും ദേവൻ ഒരു പ്ലാസ്റ്റിക്ക് കവർ  താഴേക്ക് വലിച്ചെറിഞ്ഞു. കൂമൻ തുരുത്തിൽ മെഴുകുതിരി നാളങ്ങൾ തെളിഞ്ഞു. കൂമൻ തുരുത്ത് നിവാസികൾ ആഘോഷമായി അവരെ വരവേൽക്കുമ്പോൾ തരകൻ മുതലാളിയുടെ മുറിച്ചുമാറ്റപ്പെട്ട ശിരസ്സ് അന്വേഷിച്ച് പൊലീസ് വാഹനങ്ങൾ പാഞ്ഞു.

Content Summary: Malayalam Short Story ' Ottappettavar ' Written by Prasad Mannil