കർക്കടക പഞ്ഞം തീർക്കാൻ ആറ്റിലെ കുത്തൊഴുക്കിൽ ഇളകിയാടി വന്ന പെരുമരത്തിന് നീന്തിയ അപ്പനെ നീരാളിച്ചുഴി കവർന്നതാണെന്ന് അറിഞ്ഞത് സ്കൂളിൽ ഉച്ചയ്ക്ക് വട്ടയിലയിൽ വിളമ്പിയ ഉപ്പുമാവ് തിന്നുകൊണ്ടിരുന്ന തന്നെ മലയിലെ വറീത് ചേട്ടൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ്. 

കർക്കടക പഞ്ഞം തീർക്കാൻ ആറ്റിലെ കുത്തൊഴുക്കിൽ ഇളകിയാടി വന്ന പെരുമരത്തിന് നീന്തിയ അപ്പനെ നീരാളിച്ചുഴി കവർന്നതാണെന്ന് അറിഞ്ഞത് സ്കൂളിൽ ഉച്ചയ്ക്ക് വട്ടയിലയിൽ വിളമ്പിയ ഉപ്പുമാവ് തിന്നുകൊണ്ടിരുന്ന തന്നെ മലയിലെ വറീത് ചേട്ടൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ്. 

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടക പഞ്ഞം തീർക്കാൻ ആറ്റിലെ കുത്തൊഴുക്കിൽ ഇളകിയാടി വന്ന പെരുമരത്തിന് നീന്തിയ അപ്പനെ നീരാളിച്ചുഴി കവർന്നതാണെന്ന് അറിഞ്ഞത് സ്കൂളിൽ ഉച്ചയ്ക്ക് വട്ടയിലയിൽ വിളമ്പിയ ഉപ്പുമാവ് തിന്നുകൊണ്ടിരുന്ന തന്നെ മലയിലെ വറീത് ചേട്ടൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ്. 

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലുമല പഞ്ചായത്ത് കെട്ടിടം വർണ്ണശമ്പളമായ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ആഹ്ലാദചിത്തരായി നിൽക്കുന്ന ജനക്കൂട്ടത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി, ഇവിടം ഒരു ആഘോഷത്തിനായി ഒരുങ്ങുകയാണ്. പഞ്ചായത്ത് കെട്ടിടത്തിൽ നിന്നും എല്ലാവർക്കും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് വെള്ളഖദർ വേഷത്തിൽ ഒരാൾ എനിക്ക് നേരെ നടന്നടുത്തു. "ഞാൻ ജോസഫ്.. എന്നെക്കുറിച്ച് ഞാൻതന്നെ പറയുന്നതല്ലേ നല്ലത്." അതിശയോക്തി കലർന്ന വരികളേക്കാളും, ഭാവനകളെക്കാളും എത്രയോ വായനാനുഭൂതി നൽകുന്നതാണ് സത്യസന്ധമായ തുറന്നെഴുത്തുകൾ എന്ന ചിന്ത മനസ്സിൽ ഉള്ളതുകൊണ്ട് ആ വാക്കുകളെ സ്വാഗതം ചെയ്ത് കാതുകൾ ജോസഫിന്റെ ആത്മകഥക്കായി തുറന്നിട്ടു..

"കല്ലുമലയുടെ ഹൃദയഭാഗത്ത് തെങ്ങിൻ പലക കൊണ്ട് മറച്ച വീട്ടിൽ അമ്മ മേരി എനിക്ക് ജന്മം നൽകുമ്പോൾ, വയറ്റാട്ടി പുറത്തിറക്കി നിർത്തിയ അപ്പൻ ശീമോൻ  എനിക്ക് മുൻപ് ഭൂജാതനായ വർഗ്ഗീസിന്റെ തലയ്ക്കു മുകളിൽ ചേമ്പിലപിടിച്ച് തുലാമഴ നനയുകയായിരുന്നു. പള്ളിയിൽ സന്ധ്യാ മണി മുഴങ്ങി കഴിയുമ്പോൾ  വാഴയിലക്കീറിൽ പൊതിഞ്ഞ എണ്ണപ്പലഹാരവുമായി വരുന്ന അപ്പൻ വായിൽ വെച്ചു തരുന്ന പലഹാരത്തിന് കരുതലിന്റെ രുചിയാണെന്ന് അറിഞ്ഞത് അപ്പന്റെ ഒട്ടിയ വയർ കണ്ടപ്പോഴാണ്. അത്താഴസമയത്ത് മേരിയമ്മ കഴിക്കാതെ ഞങ്ങൾക്ക് ചോറ് വാരിത്തരുമ്പോൾ അപ്പൻ കഴിച്ച പാത്രത്തിൽ നേർപങ്ക് അവശേഷിപ്പിച്ച് എഴുന്നേൽക്കുന്നത് അമ്മ അത്താഴപട്ടിണി കിടക്കാതിരിക്കാനായിരുന്നു എന്ന് തിരിച്ചറിഞ്ഞത് കുറെ വർഷങ്ങൾക്ക് ശേഷമാണ്. തിമിർത്തു പെയ്യുന്ന കർക്കടകമഴയെ നോക്കി നെടുവീർപ്പ് ഇടുന്ന അപ്പന്റെ അരികിലേക്ക് ഒഴിഞ്ഞ അരിക്കലവുമായി വന്ന അമ്മയെ നോക്കി വെറ്റിലക്കറ പുരണ്ട പല്ലുകൾ കാണിച്ച് ചിരിച്ചു കൊണ്ട് അപ്പൻ  കലിതുള്ളി പായുന്ന മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന തടിമരങ്ങൾ തേടിയതായിരുന്നു എന്ന് അറിഞ്ഞത് അടുപ്പിൽ തിളച്ചു മറിയുന്ന കഞ്ഞിക്കലത്തിനു മുന്നിൽ നിന്ന് വിതുമ്പുന്ന അമ്മയെ കണ്ടാണ്.

ADVERTISEMENT

Read Also: തന്റെ ജീവിതം തകർത്തവനെ കാണാൻ അവൾ പോയി, അത് അയാളെ കൂടുതൽ അസ്വസ്ഥനാക്കി; പക, പ്രതികാരം

'പള്ളിയിലെ ശവക്കുഴി വെട്ടുകാരന്റെ മോനെന്ന്' വിളിച്ചു കൂട്ടുകാർ കളിയാക്കിയെന്ന് പറഞ്ഞ് അപ്പന് മുന്നിൽ വിതുമ്പികരഞ്ഞപ്പോൾ തന്നെ ചേർത്ത് പിടിച്ച് തലയിൽ തഴുകി പറഞ്ഞ വാക്കുകൾ ഇന്നും ഹൃദയത്തിൽ പ്രകമ്പനം കൊള്ളുന്നുണ്ട്. "മരണപ്പെട്ടവന് സുരക്ഷിതമായ വാസസ്ഥലം ഒരുക്കുന്നതുപോലെ പുണ്യമായ മറ്റെന്തുണ്ട്?" കർക്കടക പഞ്ഞം തീർക്കാൻ ആറ്റിലെ കുത്തൊഴുക്കിൽ ഇളകിയാടി വന്ന പെരുമരത്തിന് നീന്തിയ അപ്പനെ നീരാളിച്ചുഴി കവർന്നതാണെന്ന് അറിഞ്ഞത് സ്കൂളിൽ ഉച്ചയ്ക്ക് വട്ടയിലയിൽ വിളമ്പിയ ഉപ്പുമാവ് തിന്നുകൊണ്ടിരുന്ന തന്നെ മലയിലെ വറീത് ചേട്ടൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ്. അലറിക്കരയുന്ന അമ്മയുടെ മടിയിൽ കിടക്കുമ്പോഴും എന്റെ കണ്ണുകൾ മുറ്റത്ത് തടിച്ചുകൂടിയ ഇന്നുവരെ കാണാത്ത മുഖങ്ങളെ കാണുകയായിരുന്നു. അപ്പൂപ്പൻ താടിപോലെയുള്ള താടി രോമങ്ങളിൽ ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ മുറുക്കാൻ ചുവപ്പുമായി അപ്പൻ ഉറക്കത്തിൽ തൊട്ട് വിളിച്ചപ്പോൾ ഉണർന്ന് വാവിട്ട് കരഞ്ഞത് പേടിച്ചിട്ടല്ല, വിശന്നിട്ടാണെന്ന് തിരിച്ചറിഞ്ഞ അമ്മ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ ഞാനും പഠിക്കുകയായിരുന്നു വിശപ്പ് എന്ന വികാരത്തെ നിയന്ത്രിക്കാൻ.. 

ADVERTISEMENT

പനിച്ചു വിറച്ചു കിടന്ന എന്നെ മാറോടണച്ച് കുറ്റാക്കൂരിരുട്ടിൽ മൂന്ന് കിലോമീറ്റർ അകലെയുള്ള നഴ്സിങ്ങ് ഹോമിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് ഒഴുകിയ ചുടുകണ്ണീർ എന്റെ പനിക്കുളിരിനെ ശമിപ്പിച്ചിരുന്നു. പഠിത്തത്തിൽ മിടുക്കു കാട്ടിയ എന്റെ തലച്ചോറിനെ ബാധിച്ച പനി പിന്നീടുള്ള എന്റെ വിദ്യാഭ്യാസത്തിന് കൂച്ച് വിലങ്ങ് തീർത്തെന്ന് തിരിച്ചറിഞ്ഞത് പഠിച്ച ക്ലാസ് മുറിയിൽതന്നെ വീണ്ടും ഇരുന്നപ്പോഴാണ്.. പത്താംക്ലാസ് പരീക്ഷയുടെ വിധി എന്താകുമെന്ന് ഉത്തരക്കടലാസ് നോക്കുന്ന സാറമ്മാരെക്കാളും മുൻപേ എനിക്ക് അറിയാവുന്നതുകൊണ്ട് പരീക്ഷാഫലം വേദനിപ്പിച്ചില്ലെങ്കിലും തുടർപഠനമെന്ന മോഹത്തിന് അന്ത്യം കുറിച്ചത് ആത്മനൊമ്പരമായി തുടർന്നു. അപ്പന്റെ മരണത്തിന് ഒത്ത് കൂടിയ ആൾക്കൂട്ടത്തെ ഞാൻ വല്ലാതെ സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ എവിടെ മരണം ഉണ്ടായാലും അവിടുത്തെ ഒരാളായി മുൻപന്തിയിൽ ഞാനും ഉണ്ടാവും. പള്ളിയിലെ അടക്കമാണെങ്കിലും അതല്ലാ ചിതയൊരുക്കാനാണെങ്കിലും.. കൊച്ചുകുട്ടികൾ ശ്രദ്ധകിട്ടാൻ വേണ്ടി കരഞ്ഞ് ബഹളം ഉണ്ടാക്കുന്നതുപോലെ ഞാനും എല്ലായിടത്തും പ്രത്യക്ഷപ്പെട്ടു. പള്ളിയിലെ റാസക്കിന് കിലോമീറ്ററുകളോളം കുരിശ് തലയിൽ ചുമന്ന് നടക്കുവാനും, അതേ മനസോടെ അമ്പലത്തിൽ പറ ഇടാനും പോയത് തോറ്റുപോയില്ലെന്നും, ഞാൻ ഒറ്റയ്ക്കല്ലെന്നും, എന്നെ തന്നെ ബോധ്യപ്പെടുത്താൻ ഞാൻ നടത്തുന്ന ചില വിഫലശ്രമങ്ങളായിരുന്നു ഇതെല്ലാം..

Read Also: 'ഞാൻ നിന്നെ മറക്കാൻ പോകുന്നു..';വീട്ടിൽ എതിർപ്പ്, മറ്റൊരാളുമായി വിവാഹം, പക്ഷേ വിധിയുടെ ക്രൂരത അവസാനിച്ചില്ല

ADVERTISEMENT

പുത്തൻപുരക്കലെ ബേബിച്ചായനും കുടുംബവും ബഹ്റിനിൽ നിന്ന് നാട്ടിൽ എത്തിയ അവധിക്കാലം എന്റെ ജീവിതക്കാഴ്ചകൾക്ക് പുതിയ വഴിയൊരുക്കി. സമ്പന്നതയുടെ മട്ടുപ്പാവിൽ താമസിക്കുന്ന ബേബിച്ചായന്റെ മകൻ സുനിൽ എന്റെ തോളിൽ കൈയ്യിട്ട് നാട്ടുവഴിയിലൂടെ നടക്കുമ്പോൾ എന്നിൽ പടർന്ന അപകർഷതാബോധം പടിയിറങ്ങിപ്പോവുകയായിരുന്നു. സുനിലിന്റെ കൈയ്യിൽ ഇരുന്ന മിന്നും വെളിച്ചം തൂവുന്ന കൊഡാക്ക് ക്യാമറയിൽ പതിഞ്ഞ വർണ്ണചിത്രങ്ങൾ അത്ഭുതത്തോടെ നോക്കി കാണുമ്പോൾ ഓരോ ചിത്രത്തിനും ഓരോ കഥകളുണ്ടെന്ന് സുനിൽ പറഞ്ഞതിന്റെ അർഥം അന്ന് മനസ്സിലായില്ലെങ്കിലും തിരികെ ബഹ്റിനിലേക്ക് പോവുമ്പോൾ ആ വർണ്ണപ്പെട്ടി തന്റെ കൈയ്യിൽ ഏൽപ്പിച്ച് പറഞ്ഞ വാക്കുകളാണ്.. "ഇന്ന് ഞാനെന്ന വ്യക്തിയിലേക്കുള്ള ദൂരം കണ്ണുകൾ കൊണ്ട് നോക്കുന്നതിനു പകരം ഹൃദയം കൊണ്ട് നോക്കൂ.." മാന്ത്രികപ്പെട്ടിയിൽ വിരിഞ്ഞ നിഴൽ ചിത്രങ്ങൾക്ക് ജീവൻവെച്ച് അവ കഥപറയാൻ ആരംഭിച്ചതു മുതൽ ഞാൻ നാടിനൊരു ആവശ്യവസ്തുവായി മാറി. തകർന്നിടിഞ്ഞ റോഡുകളും അപകടം വിതറി നിൽക്കുന്ന വൈദ്യുതി തൂണുകളും അധികാരികൾക്ക് മുന്നിൽ സങ്കടം പറഞ്ഞു.  ഇടിഞ്ഞ് വീഴാറായ കൂരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന നാണിയമ്മയ്ക്ക് കല്ലുമലയിൽ നിറയെ മക്കളുണ്ടായി.. പതുക്കെ പതുക്കെ ഞാൻ കല്ലുമലയുടെ നാവായി മാറി . പത്രപ്രവർത്തനം പഠിക്കാത്ത ഞാൻ പ്രമുഖപത്രങ്ങളുടെ ലേഖകനായി . എന്റെ  ചിത്രങ്ങൾ മുഖപുസ്തകത്തിലും പത്രത്താളുകളിലും ചർച്ചാവിഷയമായി

പൊതുസമൂഹവും ഞാനുമായിട്ടുള്ള ബന്ധത്തിൽ നിറഞ്ഞ സന്തോഷം കണ്ടെത്തിയപ്പോൾ ഓർക്കാതെ പോയ ഒരു കാര്യം പ്രായത്തിന്റെ തളർച്ചയിൽ നിനക്ക് ഒരു തുണയില്ലെന്ന് അമ്മ ഓർമ്മപ്പെടുത്തുമ്പോൾ ആയിരുന്നു. എനിക്ക് അമ്മയുണ്ടല്ലോ എന്ന് പറഞ്ഞ് അമ്മയെ ചേർത്ത് പിടിക്കുമ്പോൾ ഇനി എത്രനാൾ എന്ന്  ഇടറിയ ശബ്ദത്തിൽ പറയുന്ന അമ്മയുടെ വാക്കുകളിലേ സത്യം എന്റെ മനസ്സിനെ പൊള്ളിച്ചിരുന്നു. വിവാഹമെന്ന ചിന്തയിൽ അമ്മ തിരികൊളുത്തുമ്പോൾ ഓർമ്മത്തേരിൽ ആദ്യവസാനമെത്തുന്ന അതിഥി, കുരുത്തോല പെരുന്നാളിൽ തന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്ത ആൻസിയാണ്. പിറ്റേ ദിവസത്തെ പത്രതാളുകളിൽ നിറഞ്ഞു നിന്ന ആ ചിത്രത്തിന് നന്ദി പ്രകാശിപ്പിക്കാൻ എത്തിയ ആൻസി പിന്നീട് തന്റെ ജീവിതത്തിൽ പുതിയ പ്രകാശം പരത്തുകയായിരുന്നു. തുറന്ന് പറയാൻ കഴിയാത്ത പ്രണയത്തിന്റെ വേദന അലോസരപ്പെടുത്തി കടന്നു പോവുമ്പോഴായിരുന്നു തനിക്ക് സംസാരിക്കണെമെന്ന ആവശ്യവുമായി ആൻസി തന്നെ സമീപിച്ചത്. മനസ്സിൽ ഇരുണ്ട് കൂടിയ ചിന്തകളുടെ കാർമേഘവുമായി മഠത്തും കടവിൽ കാത്തിരിക്കുമ്പോൾ അങ്ങേകടവിൽ നിന്ന് ഒരു അരയന്നം പോലെ കടത്തുവള്ളം നീന്തി തുടിച്ചുവരുന്നതു കണ്ട് തന്റെ ഹൃദയതാളം മേളപ്പെരുക്കംപോലെ കൊട്ടിക്കയറുന്നത് തിരച്ചറിഞ്ഞ് കണ്ണുകളടച്ച് ശ്വാസം ഉള്ളിലേക്ക് ആഞ്ഞ് വലിച്ചു. അടുത്ത നിമിഷം ഉയർന്ന കൂട്ടനിലവിളി ശബ്ദത്തിൽ കണ്ണുകൾ തുറന്ന ഞാൻ കാണുന്നത് മണിമലയാറ്റിലെ ചുഴിയിൽ പെട്ട്  പമ്പരം പോലെ കറങ്ങുന്ന തോണിയിൽ നിന്ന് തെറിച്ചു വീഴുന്ന രൂപങ്ങളാണ്.

Read Also: അച്ഛന്റെ ഉദ്യോഗം കണ്ട് മക്കൾക്ക് അഡ്മിഷൻ; പരീക്ഷയിൽ പിള്ളേർ തോറ്റു, എന്നും ഓരോ രോഗങ്ങളും, ആകെ പ്രശ്നം

അപ്പനെ കവർന്ന മണിമലയാറ്റിലെ രാക്ഷസച്ചുഴി പറയാൻ ഒന്നും അവശേഷിപ്പിക്കാതെ ആൻസിയെയും വിഴുങ്ങി കളഞ്ഞു എന്ന സത്യത്തെ ഉൾക്കൊള്ളാനാവാതെ  ആയുസ് എത്താതെ മരിച്ചു വീഴുന്ന സ്വപ്നങ്ങളുടെ പങ്കുകാരനായി. കടവിൽ അവളെയും കാത്തിരുന്ന ദിനങ്ങളിലെന്നോ ആൻസിയുടെ കുടുംബം കല്ലുമല ദേശം ഉപേക്ഷിച്ചു പോയി എന്ന് അറിഞ്ഞു. ജീവിത നാടകവേദിയിൽ നടനമാടിയ രംഗങ്ങൾ വിവരിച്ചുകൊണ്ടിരുന്ന ജോസഫിന്റെ മിഴികൾ ആദ്യമായി നിറഞ്ഞ് തൂവുന്നതു കണ്ട് സ്നേഹമെന്ന പദത്തിന്റെ വ്യാപ്തി എന്താണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. ഞങ്ങൾക്കിടയിൽ തളം കെട്ടികിടന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻനായരുടെ വാക്കുകൾ കടന്നുവന്നു. "ജോസഫേ.. എല്ലാവരും അവിടെ തന്നെ കാത്തിരിക്കുകയാണ്. ഈ ഒരു ദിവസമെങ്കിലും നിന്റെ തിരക്ക് ഒന്ന് മാറ്റിവെച്ചു കൂടെ." പ്രസിഡന്റിനെ നോക്കി ചിരിയോടെ ഒരു മിനിറ്റ് എന്ന് കൈ വിരൽ കൊണ്ട് സംസാരിച്ച് ജോസഫ് എനിക്ക് നേരെ വീണ്ടും മുഖം തിരിച്ചു. "ഇന്ന് എന്റെ വിവാഹമാണ്. ഇവിടെ പഞ്ചായത്ത് ഓഫിസിൽ വെച്ചാണ് ചടങ്ങ്.. വധു പഞ്ചായത്ത് സെക്രട്ടറി ജാൻസി.." 

ജോസഫ് നാൽപ്പതിയഞ്ചാം വയസ്സിൽ വിവാഹിതനാകുന്നു എന്ന വാർത്ത എന്റെ മനസ്സിൽ സന്തോഷമാണ് നിറച്ചതെങ്കിൽ അയാളുടെ അടുത്ത വാചകങ്ങൾ എന്നെ അത്ഭുതങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ആൻസിയുടെ അനിയത്തിയാണ് ജാൻസി. അന്ന് തന്നെ കാണാൻ വരുന്നതിന് മുൻപ് അവളുടെ തന്നോടുള്ള ഇഷ്ടം ജാൻസിയോട് പറഞ്ഞിരുന്നു.. ജീവിതത്തിന്റെ സൗന്ദര്യം അതിന്റെ അപ്രവചനീയതയാണ്.. അതിന്റെ നിഗൂഢതയാണ്.. എന്നോ വായിച്ചു മറന്ന വരികൾ എന്നിൽ അലയടിക്കുന്നത് ഞാൻ അറിയുന്നു. ദൈവത്തിന്റെ തിരക്കഥയിൽ വേഷമണിയുന്ന കഥാപാത്രങ്ങൾ മാത്രമാണ് മനുഷ്യജന്മങ്ങൾ.. ജോസഫ് കൈയ്യിലേക്ക് വച്ചുതന്ന മധുരത്തിന്റെ രുചി രുചിച്ച് പഞ്ചായത്ത് ഓഫിസിന്റെ പടിയിറങ്ങുമ്പോൾ തെളിഞ്ഞ നീലാകാശത്ത് കരുത്തോലയും കൈയ്യിൽ പിടിച്ച് നിൽക്കുന്ന ഒരു പെൺകുട്ടി എന്റെ മിഴികളിൽ മാത്രമാണോ നിറഞ്ഞ് നിന്നത്???

Content Summary: Malayalam Short Story ' Njan Joseph ' Written by Prasad Mannil