അതിരാവിലെ എഴുന്നേറ്റ ഉടൻ മൊബൈൽ എടുത്ത് അവന്റെ മെസേജിനായ് ആർത്തിയോടെ നോക്കിയപ്പോൾ കണ്ടത് വെള്ളാരം കണ്ണുള്ള ചെമ്പൻ മുടിക്കാരന്റെ ചിത്രത്തിനു താഴെ ദോസ്ത് ഗ്രൂപ്പിലെ സന്ദേശ പ്രവാഹമായിരുന്നു.. പ്രശസ്ത ഗസൽ ഗായകൻ ദിൽജിത്തിന് ആദരാഞ്ജലി.. അലീന ഞെട്ടിത്തെറിച്ചു.

അതിരാവിലെ എഴുന്നേറ്റ ഉടൻ മൊബൈൽ എടുത്ത് അവന്റെ മെസേജിനായ് ആർത്തിയോടെ നോക്കിയപ്പോൾ കണ്ടത് വെള്ളാരം കണ്ണുള്ള ചെമ്പൻ മുടിക്കാരന്റെ ചിത്രത്തിനു താഴെ ദോസ്ത് ഗ്രൂപ്പിലെ സന്ദേശ പ്രവാഹമായിരുന്നു.. പ്രശസ്ത ഗസൽ ഗായകൻ ദിൽജിത്തിന് ആദരാഞ്ജലി.. അലീന ഞെട്ടിത്തെറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരാവിലെ എഴുന്നേറ്റ ഉടൻ മൊബൈൽ എടുത്ത് അവന്റെ മെസേജിനായ് ആർത്തിയോടെ നോക്കിയപ്പോൾ കണ്ടത് വെള്ളാരം കണ്ണുള്ള ചെമ്പൻ മുടിക്കാരന്റെ ചിത്രത്തിനു താഴെ ദോസ്ത് ഗ്രൂപ്പിലെ സന്ദേശ പ്രവാഹമായിരുന്നു.. പ്രശസ്ത ഗസൽ ഗായകൻ ദിൽജിത്തിന് ആദരാഞ്ജലി.. അലീന ഞെട്ടിത്തെറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിവുപോലെ അന്നും അലീന ദിൽജിത്തിന്റെ ചാറ്റ് പ്രതീക്ഷിച്ചിരുന്നു, മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ നിഴലിനെ പിടിക്കുന്ന കുഞ്ഞിനെ പോലെ.. പുതുതായി ചെയ്ത ഒരു ഗസൽ പാടാമെന്ന് പറഞ്ഞിരുന്നു. അതോർത്തപ്പോൾ തന്നെ അലീനക്കുള്ളിൽ കുളിര് കോരി. ആരാന്നോ, എന്താന്നോ അറിയാതെ തുടങ്ങിയ ബന്ധം. പക്ഷെ ഇന്ന് ആരോരുമില്ലാത്ത അലീനയുടെ കുളിരോർമയാണ്  ദിൽജിത്ത്! ഉത്തരേന്ത്യൻ ഗസൽ സംസ്കാരത്തിന്റെ ആൾ രൂപം. പങ്കജ് ഉദാസ് ഗസലിൽ ആരാധന  മൂത്ത് ഭ്രാന്തായി നടന്നിരുന്നതിനിടക്കാണ് ദിൽജിത്തിനെ അറിയുന്നത്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഉത്തരേന്ത്യയിൽ ജനിച്ചു വളർന്ന് അത് അവസാനിച്ചപ്പോൾ കേരള ഗ്രാമത്തിലേക്ക് പറിച്ചുനടപ്പെട്ടതിന്റെ നിരാശയിൽ എറെ കാലം കടന്നു പോയി. അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടൽ പൂർണമായി. പഴയ സുഹൃത്തുക്കളുടെ ഗ്രൂപ്പ് പരിചയത്തിൽ ഉടലെടുത്ത സൗഹൃദം.. ഗ്രൂപ്പിൽ വന്ന ഗസൽ എത്രതവണ കേട്ടെന്നറിയില്ല... ഉള്ളിലുണർന്ന അനുഭൂതി കൂടിയപ്പോൾ പേഴ്സണൽ ആയി അഭിനന്ദിക്കണമെന്ന് തോന്നി. ആ അഭിനന്ദനം പ്രണയത്തിന്റെ കടുത്ത ചായക്കൂട്ടുകളാവുമെന്ന് സ്വപ്നത്തിൽ പോലും  കരുതിയില്ല. പ്രായം തെറ്റി പടി കടന്നു വന്ന പ്രണയക്കാറ്റിൽ എപ്പോഴാണലിഞ്ഞു ചേർന്നതെന്നോർക്കുന്നില്ല. ആദ്യമെല്ലാം വെറുമൊരു സൗഹൃദമായിരുന്നത് ആഴമേറിയ ബന്ധമായി മാറാൻ അധികകാലം വേണ്ടി വന്നില്ല. തന്നേക്കാൾ രണ്ടു മൂന്നു വയസ്സിനിളയവൻ, ഒരിക്കൽ പോലും തമ്മിൽ കാണാത്ത ബന്ധം പിരിയാനാവാത്ത ഹൃദയരാഗമായി മാറിയതെന്നായിരുന്നു? അനുപമമായ നേർത്ത പ്രണയാതുരമായ ആ ശബ്ദത്തെയല്ലെ ഞാൻ പ്രണയിക്കുന്നത്. 

അതെ നിന്നെപ്പറ്റി ഓർക്കുമ്പോൾ രൂപത്തിന് മുന്നെ സ്വരം തന്നെയാണ് മനസ്സിലോടിയെത്തുന്നത്. അതു കേൾക്കുമ്പോൾ വെൺമേഘങ്ങൾക്കിടയിലൂടെ പാറി നടക്കുന്ന ഫീലാണ്.. ദിൽജിത് നിന്റെ ശബ്ദമെന്തെ ഇത്രയേറെ റൊമാന്റിക്? അലീനാ.. നിന്റെ കണ്ണുകളിലെന്തെ ഇത്രയേറെ വശ്യത? മുഖത്തിനെന്തെ ഇത്രയേറെ ഓമനത്തം? എന്ന മറുചോദ്യമായിരുന്നു ആ ചോദ്യത്തിന് കിട്ടിയ മറുപടി. തന്റെ ഡിപിയുടെ ആരാധകനായിരുന്നെന്നറിയാമായിരുന്നെങ്കിലും, ഒരിക്കൽ ആ ഫോട്ടോകൾ ചേർത്ത് വെച്ച ഒരു ഗസൽ കിട്ടിയപ്പോഴാണ് അതിന്റെ ആഴം മനസ്സിലായത്. അങ്ങനെയെപ്പഴോ അലീനയുടെ ഏകാന്തതകളിൽ കൂട്ടായി അവന്റെ പ്രണയ ഗസലുകൾ ചേക്കേറിത്തുടങ്ങി. ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ആ സ്വരമാധുരിയിലായിരുന്നു. അത് കേൾക്കുമ്പോഴുള്ള അനിർവചനീയമായ ആനന്ദം വാക്കുകൾക്കതീതമാണ്. ആ അനുഭൂതിയുടെ സാഗരത്തിലാറാടാൻ പുതിയ പാട്ടിന് വേണ്ടി നിരന്തരം ശല്യം ചെയ്തു കൊണ്ടെയിരിക്കും. പാടാൻ തരിമ്പും അറിയില്ലെങ്കിലും അവന്റെ കുറവുകൾ കണ്ടുപിടിക്കാൻ നല്ല മിടുക്കായിരുന്നു. കഴുത രാഗത്തിലത് കേൾക്കുമ്പോൾ ആ ചുണ്ടിൽ വിരിയുന്ന ചിരി കാണാൻ വേണ്ടി മാത്രമത് അയച്ചുകൊണ്ടെയിരുന്നു. തനിക്ക് വേണ്ടിയാണല്ലൊ വീഡിയോ സോങ്ങ് ചെയ്യാൻ തുടങ്ങിയത്. ശല്യമാണെന്ന തോന്നൽ ശക്തമാവുമ്പോഴൊക്കെ അതവനോട് ചോദിക്കുമായിരുന്നു. ഉപദ്രവം സഹിക്കാതെ നീ എന്നെ ഒഴിവാക്കുമൊ? വെറുതെ ഒരു രസത്തിന് വേണ്ടി പാടി നടന്നിരുന്ന ഞാൻ, ഇന്ന് ഇത്രയേറെ വളർന്ന് ഗസൽ രാജ് ദിൽജിത് ആയത് നിനക്ക് വേണ്ടി പാടിയാണ് മോളെ.. സത്യത്തിൽ നിന്റെ കണ്ണുകളിലെ നിർബന്ധമാണെന്നെക്കൊണ്ട് പാടിപ്പിക്കുന്നത് എന്ന മറുപടി കേൾക്കുമ്പോൾ ലോകം കീഴടക്കിയ ഭാവമായിരുന്നു അലീനയുടെ മുഖത്ത്...

ADVERTISEMENT

ഒരു ദിവസം നിന്റെ പറുദീസയിൽ ഞാൻ വരും നമ്മളൊരുമിച്ച് അവിടെ മുഴുവൻ പറന്നു നടക്കും. അതു കേൾക്കുമ്പോഴും അറിയാമായിരുന്നു നടക്കാത്ത വെറും വാഗ്ദാനങ്ങളാണെന്ന്.. വർഷങ്ങളായി കേൾക്കുന്നതാണിത്. അകലെയിരുന്ന് സ്നേഹിക്കുക, വിശേഷങ്ങളും പാട്ടുകളും പങ്കുവെക്കുക. അതാണല്ലൊ കക്ഷിക്കിഷ്ടം. കാണാമറയത്തെ സ്വപ്നങ്ങൾക്ക് ചാരുത കൂടുമെന്നവൻ പറയാറുണ്ട്. എന്നാലും വരുമെന്ന് പറയുന്നത് കേൾക്കുമ്പോൾ മനസ്സിലെവിടെയൊ പ്രണയമഴ ചിതറി വീഴുന്നുണ്ടായിരുന്നു. കേട്ടറിവു മാത്രമുള്ള കൽപ്പടവുകളിലൂടെയും കാടിനുള്ളിലൂടെയും നിന്റെ കൈ പിടിച്ചെനിക്കോടി നടക്കണം. കടൽ തീരങ്ങളിൽ മതിവരുവോളം മണൽ കൊട്ടാരങ്ങൾ തീർക്കണം. അങ്ങനെ സ്വപ്നക്കൂടുകൾ കൊണ്ടഴകേകിയ ചാറ്റുകൾ തരുന്ന സന്തോഷത്തിൽ ജീവിക്കുമ്പോഴും ഒരിക്കലെങ്കിലും അവന്റെ ശബ്ദത്തിന്റെ നേർക്കാഴ്ച നുകരാൻ കൊതിയായിരുന്നു. കടൽ തീരത്തൊ, പുഴമണലിലൊ ഇരുന്ന് ആ പ്രണയാതുരമായ ശബ്ദം ആസ്വദിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹം തന്നെയായിരുന്നു. അതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ ശരീരകോശങ്ങളുടെ ക്രമാതീത വളർച്ച തിരിച്ചറിഞ്ഞത്.. കീമോയും റേഡിയേഷനും ചെയ്ത് ദിവസങ്ങളുടെ എണ്ണം കൂട്ടുന്ന  വൈദ്യശാസ്ത്ര സഹായം തേടണമൊ എന്ന ചിന്തയിലിരിക്കുമ്പോഴാണ് ദിൽജിത്തിന്റെ ശബ്ദം നേരിൽ കേൾക്കണമെന്ന ആഗ്രഹം ശക്തമായത്.. ഇന്നവൻ വരുമ്പോൾ  പറയണം. ഇനിയും കാത്തിരുന്നാൽ അവനേറെ പ്രിയപ്പെട്ട കണ്ണും മുഖവുമെല്ലാം നഷ്ടപ്പെടും. അതുപോലെ അവന്റെ പാട്ടാസ്വദിക്കാനുള്ള തന്റെ  കഴിവും... ഓർക്കും തോറും അലീനയുടെ മനസ്സ്  പിടഞ്ഞു. ദിൽ ജിത് വരുമൊ?  ഒരിക്കലെങ്കിലും അവനേറെ കൊതിച്ച രൂപത്തിൽ എന്നെ കാണുമൊ? എന്തായാലും ഇന്നതിനൊരു തീരുമാനം ഉണ്ടാക്കണം. 

പതിനൊന്ന് മണി കഴിഞ്ഞു. മഴയുടെ നേർത്ത ഇശലുകൾ ഒഴുകി വരുന്നുണ്ട്.. കൂട്ടായി തണുത്ത കാറ്റും. നേരം ഇത്രയായിട്ടും എന്തെ കാണാത്തെ? എത്ര തിരക്കായാലും ഗുഡ് നൈറ്റ് പറയാതെ ഉറങ്ങാറില്ല. ഇന്നെന്തു പറ്റി? മൊബൈലിൽ നോക്കിയിരുന്നപ്പോൾ ചിന്തകൾ കാടുകയറി. പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ സഹികെട്ട് അലീന അവനെ വിളിച്ചു. വളരെ അപൂർവമായെ വിളിക്കാറുള്ളൂ. അവന്റെ ഗസൽ കേൾക്കാൻ ഒരുപാടാഗ്രഹം തോന്നുമ്പോൾ ഒന്നു വിളിക്കും. ഒരു പാട്ട് കേൾക്കും.. പിന്നെയേറെ കാലം ആ മാധുര്യം നുകർന്ന് സ്വപ്നലോകത്തിൽ നടക്കും. ഒരുപാട് തവണ വിളിച്ചെങ്കിലും ദിൽജിത് ഫോൺ എടുത്തില്ല. ഉറക്കം കൺപോളകളിൽ അസ്വാരസ്യമുണ്ടാക്കുമ്പോഴും അവൾ മൊബൈലിൽ നോക്കിക്കൊണ്ടിരുന്നു. നിറമുള്ള സ്വപ്നങ്ങൾ മങ്ങിയ ജീവിതത്തിൽ തീർക്കുന്ന പ്രതീകങ്ങൾ പോലെ ദിൽജിത്തിന്റെ ഗസലിലഞ്ഞവൾ ഉറങ്ങിപ്പോയി. അതിരാവിലെ എഴുന്നേറ്റ ഉടൻ മൊബൈൽ എടുത്ത് അവന്റെ മെസേജിനായ് ആർത്തിയോടെ നോക്കിയപ്പോൾ കണ്ടത് വെള്ളാരം കണ്ണുള്ള ചെമ്പൻ മുടിക്കാരന്റെ ചിത്രത്തിനു താഴെ ദോസ്ത് ഗ്രൂപ്പിലെ സന്ദേശ പ്രവാഹമായിരുന്നു.. പ്രശസ്ത ഗസൽ ഗായകൻ ദിൽജിത്തിന് ആദരാഞ്ജലി.. അലീന ഞെട്ടിത്തെറിച്ചു. തന്റെ മരണമണി മുഴങ്ങുന്നതറിയിക്കാൻ കാത്തിരുന്നപ്പോൾ പറയാതെ പറ്റിച്ചു കടന്നു കളഞ്ഞു. ഇപ്പോൾ ശരീരത്തിലെ പെരുകുന്ന കോശങ്ങളോട് നന്ദി തോന്നി. ആ സ്വരം നിലച്ച ഭൂമിയിൽ ഇനി അലീനയെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല. ഒന്നും... ഇരട്ടിക്കുന്ന  കോശങ്ങളിലലിയാൻ വെമ്പുന്ന മനസ്സുമായി അവൾ കണ്ണടച്ച് അവന്റെ ഗാനങ്ങൾക്കായ് കാതോർത്തിരുന്നു. നേർത്ത മഴയിൽ അതുവഴി വന്ന തണുത്ത കാറ്റിൽ ആ സ്വരം ലയിച്ചു ചേർന്ന പോലെ തോന്നി...

ADVERTISEMENT

ഫിർമിലേ ... സ്വപ്നോ മെ യെ ശായരി ::....

ഒഴുകി വരുന്ന ആ പാട്ടിന് പാതിവഴിക്കെവിടെയൊ മരിച്ചു വീണ സ്വപ്നത്തിന്റെ ഗന്ധമായിരുന്നു..

ADVERTISEMENT

Content Summary: Malayalam Short Story ' Pranaya Gazal ' Written by Suma Sreekumar