പമ്മി പമ്മി നടന്നിരുന്ന അവളെ "പമ്മു" എന്നായിരുന്നു ഞാൻ വിളിച്ചിരുന്നത്. പ്രണയകാലത്തിന്റെ ഓർമ്മകളിൽ ആ വിളി ഇപ്പോഴും മായാതെ കിടപ്പുണ്ട്. കെ.എസ്.ആർ.ടി.സി. ബസിൽ തുടങ്ങിയ പ്രണയം ഇന്ന് മെട്രോ റെയിലും കടന്നു ഒട്ടും തീവ്രത ചോരാതെ സിൽവർ ലൈനിന്റെ ചൂളം വിളിക്കായി കാത്തിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ ഹൈസ്‌കൂളിൽ പോലും എത്തിയിട്ടില്ലാത്ത പ്രായത്തിലുള്ള മോള് ചോദിച്ചു 'അച്ഛാ നിങ്ങള് പണ്ട് ലൈൻ ആയിരുന്നോന്ന്.' കഥയറിഞ്ഞുള്ള ചോദ്യം ആണെന്ന് മനസ്സിലായെങ്കിലും അവളോടൊരു മറുചോദ്യം ആണ് ചോദിച്ചത്. 'അതെന്താ ഇപ്പൊ നിനക്കിങ്ങനെ ഒരു സംശയം.' 'ഹേ ഒന്നുമില്ല, എന്റമ്മോ അച്ഛൻ എങ്ങനെ ഈ അമ്മയെ ലൈൻ അടിച്ചു എന്ന് ഓർത്തപ്പോ ചോദിച്ചതാ.' അടുക്കളയിൽ നിന്നും അമ്മയുമായി ഇടി ഉണ്ടാക്കി വന്നതിന്റെ ബാക്കിപത്രം ആണ് ആ ചോദ്യം എന്ന് മനസ്സിലായി. അവളെ ഒന്ന് കൂടി ചൂടാക്കാൻ വേണ്ടി മനഃപൂർവ്വം പറഞ്ഞു, 'നിന്റെ അമ്മയുണ്ടല്ലോ അവളെന്റെ മുത്താണ് മുത്ത്.' ഉടനെ വന്നു മറുപടി, 'അച്ഛന്റെ മുത്തൊക്കെ ആയിരിക്കും പക്ഷെ ഒരു ദിവസം ആ മുത്തിനെ ഞാൻ എടുത്തു കിണറ്റിലിടും.' ഉരുളയ്ക്കുപ്പേരി പോലുള്ള അവളുടെ മറുപടി കേട്ട് ചിരിച്ചുകൊണ്ട് മനസ്സിലോർത്തു, കിണറില്ലാത്തതു ഭാഗ്യം. 

പമ്മി പമ്മി നടന്നിരുന്ന അവളെ "പമ്മു" എന്നായിരുന്നു ഞാൻ വിളിച്ചിരുന്നത്. പ്രണയകാലത്തിന്റെ ഓർമ്മകളിൽ ആ വിളി ഇപ്പോഴും മായാതെ കിടപ്പുണ്ട്. കെ.എസ്.ആർ.ടി.സി. ബസിൽ തുടങ്ങിയ പ്രണയം ഇന്ന് മെട്രോ റെയിലും കടന്നു ഒട്ടും തീവ്രത ചോരാതെ സിൽവർ ലൈനിന്റെ ചൂളം വിളിക്കായി കാത്തിരിക്കുന്നു. മങ്ങാത്ത വിളക്കുപോലെ ജ്വലിച്ചു നിന്നിരുന്ന ആ പ്രണയത്തെ എന്റെ പ്രവാസ ജീവിതം വീണ്ടും എണ്ണ പകർന്നു ഒന്ന് കൂടി ജ്വലിപ്പിക്കുകയായിരുന്നു. മരണത്തിന്റെ വക്കിൽ നിന്നും അവളെ നെഞ്ചോടു ചേർക്കുമ്പോ ഞാൻ എന്നെ തന്നെയായിരുന്നു അവൾക്കു സമർപ്പിച്ചത്. ഇന്ന് ഞാൻ അവളിലൂടെയാണ് ലോകം കാണുന്നത്. അവൾക്കായി എഴുതുമ്പോൾ മാത്രം അക്ഷരങ്ങളും വാക്കുകളും ഒളിച്ചു കളിക്കുന്നു. എങ്കിലും എഴുതാതെ വയ്യ ഒരു വരി എങ്കിലും..

ADVERTISEMENT

അറിയുന്നു ഗോപികേ 

ഇടറുന്ന കൺകളിൽ 

തെളിയുന്നതൊക്കെയും

ഇനിയും കൊഴിയാത്ത

ADVERTISEMENT

പ്രണയദളങ്ങളാണെന്ന്
 
നീ കോർത്ത മാല്യമെൻ 

മാറിൽ മയങ്ങുമ്പോൾ

മരിക്കുവതില്ല ഒരിക്കലും

ADVERTISEMENT

നീ പകർന്ന പ്രണയവും

നിന്റെ ചുണ്ടിലെ ചോപ്പും

മോന്റെ ശബ്ദം കേട്ടാണ് പരിസരബോധം വന്നത്. അച്ഛൻ എന്താണ് ആലോചിച്ചു നിൽക്കുന്നേ എന്ന അവന്റെ ചോദ്യവും അച്ഛൻ പണ്ട് ലൈൻ അടിച്ചു നടന്ന കാര്യം ഓർക്കുന്നതാവും എന്ന മകളുടെ മറുപടിയും കേട്ടാണ് അവൾ അടുക്കളയിൽ നിന്നും വന്നത്. ഒന്നും അറിയാതെ അവളും തിരക്കി എന്താ ഇവിടെ നടക്കുന്നത് എന്ന്. നീ എന്റെ മുത്താണ് എന്ന് പറഞ്ഞപ്പോ നിന്റെ മോൾ നിന്നെ കിണറ്റിലിടും എന്ന് പറയുന്നു. അതെന്തിനാണ് എന്നുള്ള അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഞാൻ ആണ്. മരണം വരെ മക്കൾക്ക് നീ അമ്മയായിരിക്കും എങ്കിലും എനിക്ക് നീ കാമുകി ആണെന്നുള്ള വ്യത്യാസം അവർക്കിപ്പോ മനസ്സിലാകില്ല. അതാണ് അവൾ അങ്ങനെ പറഞ്ഞത്. 

Read also: ഞാൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു...',ഒരു ഭാര്യയ്ക്കും താങ്ങാനാവാത്ത വാക്കുകൾ; വഞ്ചന

നമുക്കൊരു യാത്ര പോയാലോ..  ഞാൻ എല്ലാരോടും ആയി ചോദിച്ചു. മകനാണ് ചോദിച്ചത് എവിടേക്കാണ് എന്ന്. എവിടേക്കു എന്നെനിക്കറിയില്ല. കെ.എസ്.ആർ.ടി.സി. ബസിൽ കയറി എവിടേക്കു എങ്കിലും പോകാം നമുക്ക്. എന്നാൽ ഞാൻ സൈഡ് സീറ്റിൽ ഇരിക്കും എന്ന് മോനും മോളും ഒരുമിച്ചു പറഞ്ഞു. അത് കേട്ട് കള്ളച്ചിരിയോടെ ഞാൻ അവളെ നോക്കുമ്പോ പണ്ട് ബസിന്റെ സൈഡ് സീറ്റിൽ എന്നെ തിരയുന്ന അതെ കണ്ണുകൾ ഞാൻ കണ്ടു. പമ്മുവിന്റെ കണ്ണുകൾ... 

Content Summary: Malayalam Short Story ' Pranayadalangal ' Written by Vinod Nellippilli