കുഞ്ഞ് പെണ്ണായതിൽ പരിഭവം, അച്ഛന്റെ ഛായയില്ലെന്ന് പരാതി; ഭർതൃവീട്ടിലെ അതിരുവിട്ട കുത്തുവാക്കുകൾ
സുഭദ്ര മുറിയിൽ നിന്ന് ഇറങ്ങിയതും നുജു വേഗം തന്റെ കുഞ്ഞിനെ കൈയ്യിൽ എടുത്തു. അവൾ ആ കുഞ്ഞിനെ തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആ മുഖത്താകെ ഭ്രാന്തമായി കൈകൾ പായിച്ചു. "മാ... മാധവേട്ടന്റെ... ഏട്ടന്റെ... ഷേപ്പ് അല്ലേ..?" കുഞ്ഞിന്റെ മുഖം തിരിച്ചു നോക്കി കൊണ്ട് അവൾ ഭ്രാന്തമായി പുലമ്പി.
സുഭദ്ര മുറിയിൽ നിന്ന് ഇറങ്ങിയതും നുജു വേഗം തന്റെ കുഞ്ഞിനെ കൈയ്യിൽ എടുത്തു. അവൾ ആ കുഞ്ഞിനെ തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആ മുഖത്താകെ ഭ്രാന്തമായി കൈകൾ പായിച്ചു. "മാ... മാധവേട്ടന്റെ... ഏട്ടന്റെ... ഷേപ്പ് അല്ലേ..?" കുഞ്ഞിന്റെ മുഖം തിരിച്ചു നോക്കി കൊണ്ട് അവൾ ഭ്രാന്തമായി പുലമ്പി.
സുഭദ്ര മുറിയിൽ നിന്ന് ഇറങ്ങിയതും നുജു വേഗം തന്റെ കുഞ്ഞിനെ കൈയ്യിൽ എടുത്തു. അവൾ ആ കുഞ്ഞിനെ തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആ മുഖത്താകെ ഭ്രാന്തമായി കൈകൾ പായിച്ചു. "മാ... മാധവേട്ടന്റെ... ഏട്ടന്റെ... ഷേപ്പ് അല്ലേ..?" കുഞ്ഞിന്റെ മുഖം തിരിച്ചു നോക്കി കൊണ്ട് അവൾ ഭ്രാന്തമായി പുലമ്പി.
"ആഹ്..." അടിവയർ പൊളിയുന്ന വേദന അനുഭവപ്പെട്ടതും അവൾ അലറി കരഞ്ഞു. കൈകൾ അറിയാതെ തന്റെ ഉദരത്തെ പുണർന്നു. അമ്മാഹ്...." അവളുടെ നിലവിളി ഉയർന്നതും എവിടെ നിന്നൊക്കെയോ ആയി ആ വീട്ടിൽ ഉണ്ടായിരുന്നവർ ഓടി എത്തി. "മോളെ... നുജു..." അമ്മയുടെ സ്വരം. സോഫയിൽ ഇരുന്നവൾ ഒരുതരത്തിൽ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് അവരെ ഒന്ന് നോക്കി. "നോ... വുന്നു മ്മ...." വാക്കുകൾ ഇടറി. അപ്പോഴേക്കും അവളുടെ ഭർത്താവ് അങ്ങ് എത്തിയിരുന്നു. അയാൾ അവൾക്ക് അടുത്തേക്ക് കുനിഞ്ഞു കൊണ്ട് അവളെ കൈകളിൽ കോരി എടുത്തു. "ഏട്ടാ.... വണ്ടി എടുക്ക്...." അയാൾ അലറി. നുജുവിന്റെ വേദന കൂടി വന്നു. ഭർത്താവിനാൽ വണ്ടിയിലേക്ക് എടുത്ത് കിടത്തപ്പെടുന്നതും വണ്ടി ചീറി പായുന്നതും വേദനയുടെ ആഴത്തിൽ അവൾ മനസിലാക്കി. കൈകൾ തന്റെ വയറിനെ പുണർന്നു. ഇനി അധിക നേരമില്ല. മാസങ്ങളായി താൻ കാണാൻ കാത്തിരുന്ന തന്റെ കുഞ്ഞ് പൈതൽ.. അവൻ തന്നെ തേടി എത്തും. വേദനയ്ക്ക് ഇടയിലും ആ ഉള്ളം കുളിർന്നു. "ഒന്നുമില്ല...." ഇടയിൽ എപ്പോഴോ ഭർത്താവിന്റെ ആശ്വാസ വാക്കുകൾ അവളെ തേടി എത്തി.
പെട്ടെന്ന് തന്നെ ആശുപത്രി എത്തി. അവളെ ലേബർ റൂമിലേക്ക് വേഗം കയറ്റി. വാട്ടർ ബ്രേക്ക് ആയതിനാൽ തന്നെ പിന്നെ നോക്കി നിൽക്കാൻ നേരം ഉണ്ടായിരുന്നില്ല. സമയം കടന്നതും അവളൊരു പെൺകുഞ്ഞിന് ജന്മം നൽകി. ആൺകുട്ടിയെ പ്രതീക്ഷിച്ച വീട്ടുകാരുടെ മുഖം മങ്ങാൻ അതിലേറെ മറ്റൊന്നും വേണ്ടിയിരുന്നില്ല. എങ്കിൽ പോലും തറവാട്ടിലെ ആദ്യ കുഞ്ഞായതിനാൽ നിറഞ്ഞ സ്നേഹത്തോടെ അവർ അവളെ സ്വീകരിച്ചു. നിരഞ്ജന മാധവ്. അവൾ ഉറക്കം ഉണരും മുൻപ് പേരിടലും കഴിഞ്ഞിരുന്നു. ഉറക്കം ഉണർന്നവൾ ആദ്യം കേട്ടത് തന്റെ കുഞ്ഞിന്റെ ഉറക്കെ ഉള്ള കരച്ചിലാണ്. അവളുടെ ചുണ്ടുകൾ വിടർന്നു, മാറ് ചുരന്നു. സിസ്റ്ററിന്റെ സഹായത്തോടെ കുഞ്ഞിന് മുലപ്പാൽ നൽകുമ്പോൾ മാതൃത്വത്തിന്റെ മറ്റൊരു ഭാവം അവളിൽ വിരുന്ന് വന്നു. "ആഹ്, ആൺകുഞ്ഞിനെയായിരുന്നു നമ്മൾ പ്രതീക്ഷിച്ചത്.. കേട്ടോ മോളെ, ആദ്യത്തെ ആൺകുട്ടി ആണേൽ പിന്നെ പേടിക്കണ്ടന്നെ.. പിന്നെ എത്ര പെണ്ണ് ഉണ്ടായാൽ എന്താ, നമ്മൾ സേഫ് അല്ലായോ?!" നേരം അൽപം കടന്നപ്പോൾ അമ്മായിയമ്മയുടെ വാക്കുകൾ അവളുടെ കർണപടത്തെ തുളച്ചു കയറി. അവളൊന്ന് വെറുതെ പുഞ്ചിരിച്ചു.
"എനിക്ക് പിന്നെ രണ്ട് ആമ്പിള്ളേർ ആണ്. ആ യോഗം നിനക്കും ഉണ്ടാകണം എന്ന് മാത്രേ ഞാനും ആഗ്രഹിക്കുന്നുള്ളു." താടിക്ക് കൈ കൊടുത്ത് ഇരുന്ന് അവർ പറയുമ്പോൾ ഒന്ന് മൂളാൻ പോലും കഴിയാതെ അവൾ തന്റെ കുഞ്ഞിന്റെ കൈയ്യിൽ വിരൽ ചേർത്തിരുന്നു. "അതിനൊക്കെ പെണ്ണുങ്ങൾക്ക് ഇച്ചിരി മിടുക്ക് വേണം." അമ്മായിയമ്മയുടെ വാക്കുകൾക്ക് പിന്നാലെ വന്ന വാചകം ചേട്ടത്തിയുടെ അമ്മയുടെ ആണ്. അമ്മായിയമ്മ അത് ശരി വയ്ക്കുന്നത് അവൾ നോക്കി ഇരുന്നു. അല്ലെങ്കിലും ചേട്ടത്തിയുടെ അമ്മയ്ക്ക് അവളെ ഇഷ്ടമല്ല. അധികം സാമ്പത്തികം ഒന്നുമില്ലാത്ത കുടുംബത്തിലെ കുട്ടിയാണവൾ. അത്കൊണ്ട് തന്നെ സ്ത്രീധനം ഒന്നും അധികം വാങ്ങാതെ ആണ് മാധവ് അവളെ വിവാഹം കഴിക്കുന്നത്. എന്നാൽ മാധവിന്റെ ചേട്ടൻ മാനവ് അൽപം സാമ്പത്തികം ഉള്ള കുടുംബത്തിൽ നിന്നാണ് വിവാഹം ചെയ്തത്. ഇട്ടു മൂടാനുള്ള സ്വർണം ഒക്കെ വാങ്ങിയായിരുന്നു വിവാഹം. മാനവ് വിവാഹം ചെയ്ത് രണ്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു മാധവ് നുജുവിനെ വിവാഹം ചെയ്യുന്നത്. രണ്ട് മരുമക്കൾക്കും തുല്യ പ്രാധാന്യമായിരുന്നു ആ വീട്ടിൽ ലഭിച്ചിരുന്നത്. എന്നാൽ മാനവിന്റെ ഭാര്യ സുഭദ്രയുടെ അമ്മയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. അത്കൊണ്ട് തന്നെ അവസരം കിട്ടുമ്പോൾ എല്ലാം അവർ അവളെ കുത്തിനോവിച്ചിരുന്നു. സുഭദ്രയും ആ കാര്യത്തിൽ അത്ര മോശമായിരുന്നില്ല.
അങ്ങനെ ഇരിക്കെ ആണ് നുജു ഗർഭിണിയാകുന്നത്. സുഭദ്രക്കും അമ്മയ്ക്കും കിട്ടിയ വലിയൊരു അടിയായിരുന്നത്. സുഭദ്രയുടെ വിവാഹം കഴിഞ്ഞു വർഷം രണ്ട് കഴിഞ്ഞിട്ടും അവൾ ഗർഭിണിയായിരുന്നില്ല. അത്കൊണ്ട് തന്നെ നാട് മുഴുവൻ ചെറിയ സംസാരം ഉണ്ടായിരുന്നുവെങ്കിലും പണം ഉള്ളത് കൊണ്ട് അതാരാലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ നുജു ഗർഭിണിയായതോടു കൂടി ആളുകൾ ഒതുക്കം പറച്ചിൽ പൂർവാധികം ശക്തിയോടെ ആരംഭിച്ചു. പണം കൊടുത്ത് വഞ്ചിച്ചത് ആണെന്നും, സുഭദ്രയ്ക്ക് എന്തോ കുഴപ്പം ഉണ്ടെന്നുമെല്ലാം നാടാകെ പടർന്നു. അത്കൊണ്ട് തന്നെ അമ്മയ്ക്കും മകൾക്കും നുജുവിനെ ഇപ്പോൾ വെറുപ്പ് ആണ്. തന്നെയുമല്ല പ്രസവ ചടങ്ങുകൾക്ക് ഒന്നിനും നുജു സ്വന്തം വീട്ടിൽ പോയിരുന്നില്ല. അതിനുള്ള സൗകര്യം അവിടെയില്ല എന്നത് തന്നെയായിരുന്നു അതിന് കാരണം. അത്കൊണ്ട് തന്നെ സുഭദ്രയുടെയും അമ്മയുടെയും പുച്ഛം ഇരട്ടിച്ചു.
രണ്ട് ദിവസങ്ങൾ ഓടി മാഞ്ഞു. ഇന്നാണ് അവളെയും കുഞ്ഞിനേയും വീട്ടിൽ കൊണ്ട് പോകുന്നത്. നുജുവിന്റെ വീട്ടിൽ സൗകര്യമില്ലാത്തത് കൊണ്ട് മാധവ് ആണ് കൊണ്ട് പോകുന്നത്. അവളുടെ അമ്മ അവിടെ വന്നു നിൽക്കും. മാധവ് ആണ് അവളെ റൂമിലേക്ക് എടുത്ത് കിടത്തിയത്. രണ്ട് നിലയുള്ള വീട്ടിൽ താഴെ ഉള്ളൊരു മുറിയാണ് അവൾക്കും കുഞ്ഞിനുമായി ഒരുക്കിയിരിക്കുന്നത്. "കുഞ്ഞിന് ആരുടെ ഷേപ്പ് ആണ്?" കൊച്ചിനെ ഉറക്കി കിടത്തിയവൾക്ക് അരികിൽ ചെന്നിരുന്നു കൊണ്ട് സുഭദ്രയുടെ അമ്മ ചോദിച്ചു. അവളൊന്നും മിണ്ടിയില്ല. "അറിയില്ല. മാധവിന്റെ ഷേപ്പ് അല്ല എന്തായാലും, നുജുവിന്റെയും അല്ല. ആഹ്... വളർന്നു വരുമ്പോൾ അവനെ പോലെ ആകുമായിരിക്കും.." അങ്ങോട്ട് കയറി വന്ന അമ്മായിയമ്മ സുഭദ്രയുടെ അമ്മയ്ക്ക് മറുപടി നൽകി. അവരൊന്ന് അമർത്തി മൂളി. "ആയാൽ മതി.." അവളെ നോക്കി കടുപ്പിച്ചു ആണവർ പറഞ്ഞത്. നുജു മനസ്സിലാകാത്തത് പോലെ അവരെ നോക്കുക മാത്രം ചെയ്തു.
ദിവസങ്ങൾ കൊഴിഞ്ഞു വീണു. നുജുവിന്റെ അമ്മയായിരുന്നു അവളെ നോക്കിയത്. അമ്മായിയമ്മയും ഒപ്പം ഉണ്ടായിരുന്നു. തറവാട്ടിലെ ആദ്യത്തെ കുഞ്ഞ് ആയതിനാൽ തന്നെ വല്ലാത്ത സ്നേഹമായിരുന്നു എല്ലാവർക്കും. പക്ഷെ നുജു വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു. പ്രസവം കഴിഞ്ഞത് മുതൽ വീട്ടിൽ സന്ദർശകർ ആണ്. അവൾക്കും കുഞ്ഞിനും അൽപം റസ്റ്റ് പോലും കൊടുക്കാതെ ആളുകൾ വന്നു പൊക്കൊണ്ടിരുന്നു. ആ വന്നു പോകുന്നവർക്ക് എല്ലാം അറിയേണ്ടത് കുഞ്ഞിന് ആരുടെ ഷേപ്പ് ആണെന്നാണ്. ആ ചോദ്യം എവിടെയോ അവളെ കൊല്ലാതെ കൊല്ലുന്നത് മാത്രം നുജു അറിഞ്ഞില്ല. നുജു മാത്രമല്ല, ആരും അറിഞ്ഞില്ല. "അതെ.. ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്..." ഒരു ദിവസം കുഞ്ഞിനെ ഉറക്കി കിടത്തി ഉറങ്ങാൻ കിടന്നവൾക്ക് അരികിൽ വന്നിരുന്നു കൊണ്ട് സുഭദ്ര പറഞ്ഞു. നുജു അവളെ ഒന്ന് നോക്കി. "ഇതാരുടെ കുഞ്ഞാ?" നീരുട്ടിയെ ചൂണ്ടി കൊണ്ടാണ് അവൾ ചോദിച്ചത്. നുജു വിറച്ചു പോയി. "ഏ... ഏട്ടത്തി..." കണ്ണുകൾ കലങ്ങി. അവൾ പതറിയ സ്വരത്തിൽ അറിയാതെ വിളിച്ചു.
Read also: പരീക്ഷ ജയിക്കാൻ ഇംഗ്ലിഷിൽ സംസാരിക്കണം; തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനെ ധ്യാനിച്ച് ഒരു മുട്ടൻ ഡയലോഗ്
"അവന്റെ ഷേപ്പ് അല്ല കുഞ്ഞിന്... പിന്നെ ഇത് ആരുടെയാണ്?" സുഭദ്ര വിഷം ചീറ്റി. നുജുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. "എന്റെ മാധവിനെ പറ്റിച്ചിട്ട് കള്ള കണ്ണുനീർ പൊഴിക്കുന്നോ? നശിച്ചവൾ..." അവളുടെ കരച്ചിൽ കണ്ടതും സുഭദ്ര അലറി. നുജു തറഞ്ഞു ഇരുന്ന് പോയി. "അവനിത് അറിയാതെ സൂക്ഷിച്ചോ? അറിഞ്ഞാൽ പിന്നെ..." താക്കീത് എന്നവണ്ണം പറഞ്ഞു കൊണ്ടവൾ ഇറങ്ങി പോകുമ്പോൾ നുജു നിശബ്ദയായി. സുഭദ്ര മുറിയിൽ നിന്ന് ഇറങ്ങിയതും നുജു വേഗം തന്റെ കുഞ്ഞിനെ കൈയ്യിൽ എടുത്തു. അവൾ ആ കുഞ്ഞിനെ തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആ മുഖത്താകെ ഭ്രാന്തമായി കൈകൾ പായിച്ചു. "മാ... മാധവേട്ടന്റെ... ഏട്ടന്റെ... ഷേപ്പ് അല്ലേ..?" കുഞ്ഞിന്റെ മുഖം തിരിച്ചു നോക്കി കൊണ്ട് അവൾ ഭ്രാന്തമായി പുലമ്പി. ആ കണ്ണുകൾ നിറഞ്ഞൊഴുകി. അല്ല.. അവളത് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അല്ല, അവൾക്കത് അറിയാമായിരുന്നു. പക്ഷെ ആ മനസ്സ് തകർന്നു. മാധവിനെ ഒന്ന് കാണാനും താൻ അവനെ ചതിച്ചിട്ടില്ല എന്ന് വിളിച്ചു പറയുവാനും അവൾക്ക് തോന്നി. ഇങ്ങോട്ട് സ്നേഹിക്കുന്നതിലും അധികം അങ്ങോട്ട് സ്നേഹിച്ചിട്ടേ ഉള്ളു. അല്ലാതെ... തനിക്ക് ഒരിക്കലും അദ്ദേഹത്തെ ചതിക്കാൻ കഴിയില്ല.. അവളുടെ ഉള്ളം അലമുറയിട്ട് കരഞ്ഞു. അവനെ ഒന്ന് ഇറുക്കെ പുണരാൻ അവൾക്ക് കൊതി തോന്നി. ആ നെഞ്ചിൽ വീണൊന്ന് അലറി കരയാൻ, തന്റെ നിരപരാധിത്വം മനസ്സിലാക്കി കൊടുക്കാൻ.
മനസ്സ് ചിന്തകളുടെ ലോകത്തേക്ക് ചേക്കേറി കൊണ്ടിരുന്നു. സുഭദ്രയും അമ്മയും അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു. കുഞ്ഞിന്റെ യഥാർഥ അച്ഛൻ ആരെന്ന ചോദ്യം ഏതോ നിമിഷത്തിൽ അവളെയും മഥിച്ചു കൊണ്ടിരുന്നു. ചിന്തകൾ ശരീരത്തിനെ തളർത്തി. അവളുടെ മനസ്സിന്റെ ഭാരം ശരീരത്തിൽ പ്രകടമായിട്ടും ആരുമത് കാര്യമാക്കിയില്ല. കുഞ്ഞിനെ കാണാൻ മുറിയിൽ വരുന്ന മാധവ് പോലും അവളെ ശ്രദ്ധിച്ചില്ല. അവളുടെ ചിന്തകൾ മുറുകി. ഏട്ടനും തന്നെ സംശയിച്ചു എന്ന് അവൾക്ക് ഉറപ്പായി. ഭക്ഷണം ഇല്ലാതെയായി... ഏറെ നേരവും ആ കണ്ണുകൾ കുഞ്ഞിൽ തന്നെ ആണ്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഉണർത്തി കൊണ്ട് അവൾ ഭ്രാന്തമായി ഏട്ടന്റേതായ എന്തെങ്കിലും അടയാളം കുഞ്ഞിൽ ഉണ്ടോ എന്ന് പരിശോധിച്ചു. അലറി കരയുന്ന കുഞ്ഞിന്റെ ശബ്ദം അവൾക്ക് അരോചകമായി മാറി. "മാധവിന് എന്തോ സംശയം ഉണ്ട്. നിന്നെ കുറിച്ച് അവനൊന്ന് ചോദിക്കുന്നു പോലുമില്ല..." മാധവിന്റെ സുഹൃത്തുക്കളിൽ ചിലർ കുഞ്ഞിനെ കാണാൻ വന്നു ഇപ്പോൾ പോയതേ ഉള്ളു. അവർക്കും സംശയം ഒന്ന് മാത്രം, കുട്ടിക്ക് ആരുടെ ഛായ. മാധവ് അന്നും ഇന്നും ആ ചോദ്യങ്ങളോട് നിശബ്ദതയോടെ മാത്രമേ പ്രതികരിച്ചിരുന്നുള്ളു. അത് അവളിൽ നിറച്ച വേദന കുറച്ചൊന്നുമായിരുന്നില്ല. അതിനിടയിൽ ആണ് സുഭദ്ര.
"ഏട്ടന്... എന്നെ... വെറുപ്പ്... ആണോ?" വെറുതെ ഇരിക്കുമ്പോൾ മനസ്സ് അവനടുത്തേക്ക് പായും. അമ്മാവന്മാരും അമ്മായിമാരും വന്നു പോയി. ഉറങ്ങി കിടന്ന കുഞ്ഞിനെ ഉണർത്തി കൊണ്ടും, അവളെ ഒന്ന് സ്വസ്ഥമായി പാൽ കൊടുക്കാൻ അനുവദിക്കാതെയും സന്ദർശകർ അവളെ ബുദ്ധിമുട്ടിച്ചു. ഒപ്പം ഒരു ചോദ്യവും, കുഞ്ഞ് കാണാൻ ആരെ പോലെയാണ്? വേദന തിങ്ങി നിറഞ്ഞ രാവും പകലും. കണ്ണുനീർ ഒഴുകി ഇറങ്ങി. സ്വയം സംശയം ഉള്ളിൽ നിറഞ്ഞു. ഉറക്കമില്ല, ഭക്ഷണമില്ല. ആരും ശ്രദ്ധിച്ചില്ല. കുഞ്ഞിനെ ഉണർത്തുന്നവരാരും അതിനെ ഉറക്കാൻ ഉണ്ടാകില്ല. ആരും ഒരു പത്തു മിനിറ്റ് പോലും തികച്ചു എടുക്കില്ല. എല്ലാത്തിനും നുജു മാത്രം.. തന്റെ മാനസികനില തെറ്റുന്നത് അവൾ തന്നെ അറിഞ്ഞു. എങ്കിലും അവൾക്ക് ഒന്നിനുമായില്ല. തന്നെ മഥിക്കുന്ന ചിന്തകളെ പുണർന്നു അവൾ മുൻപോട്ട് നീങ്ങി. അറിയാതെ അവളിൽ നിന്ന് മാതൃത്വം അകന്നു. കൈകൾ സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കാൻ വെമ്പി. അവൾക്ക് വലുത് അവളുടെ ഭർത്താവിന്റെ സ്നേഹവും പരിഗണനയും മാത്രമായിരുന്നു..
Read also: തന്നെ പുറത്താക്കിയ സ്കൂളിൽ തന്നെ പഠിക്കണം; കാശുണ്ടാക്കാൻ പെൺകുട്ടിയുടെ അപകടം നിറഞ്ഞ വഴികൾ
പിറ്റേന്ന് കേരളം പുലർന്നത് ഞെട്ടിക്കുന്ന വാർത്തയുമായി ആയിരുന്നു. രണ്ടര മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് ബാത്‌റൂമിലെ ബക്കറ്റിൽ മരിച്ച നിലയിൽ. അമ്മ അറസ്റ്റിൽ. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന് ഭർത്താവിന്റെ ഛായ ഇല്ലാത്തതിനാൽ ആരെങ്കിലും സംശയിക്കുമോ എന്ന് ഭയന്നായിരുന്നു കൊടും ക്രൂരത. വാർത്ത നീണ്ടു. ചാനൽ മാറ്റവേ ആ പതിനാലുകാരിയുടെ ചുണ്ടുകൾ പുച്ഛത്തോടെ കോടി. "കണ്ടവന്റെ പുറകെ അവൾ പോയിട്ടുണ്ട്.. ഇല്ലെങ്കിൽ ആ കുഞ്ഞിനെ കൊല്ലണ്ട കാര്യമുണ്ടോ?" കാര്യം അറിയാതെ അവളുടെ ചുണ്ടുകൾ ശാപവാക്കുകൾ ചൊരിഞ്ഞു. അത് ശരി വെയ്ക്കും പോലെ അവളുടെ അമ്മയും തലയാട്ടി. അതെ നിമിഷം മറ്റൊരിടത്തു ഒരുവന്റെ ഹൃദയം തകർന്നടിഞ്ഞിരുന്നു. ശോഭ കെട്ട മിഴികളോടെ അവൻ നുജുവിനെ ഒന്ന് നോക്കി. എന്തിനെന്നെ ചതിച്ചെന്ന ചോദ്യം ആ മിഴികളിലും ഉണ്ടായിരുന്നു. സത്യം അറിയാതെ ആ പെണ്ണിനെ വിധിക്കാൻ ഇനിയും എത്ര പേര്.. ലേഡി കോൺസ്റ്റബിളിന്റെ അലർച്ച അവിടെ ഉയർന്നു. നുജു തന്റെ കുഞ്ഞിന്റെ ജീവനറ്റ ശരീരത്തിലേക്ക് ഒന്ന് നോക്കി. അപ്പോഴും അവൾക്ക് കുറ്റബോധം തോന്നിയില്ല... നുജുവിന് ആവശ്യം അൽപം സ്നേഹമായിരുന്നു.. ഒരിറ്റ് പരിഗണനയായിരുന്നു.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. (ബെന്യാമിൻ)
Content Summary: Malayalam Short Story ' Rareeram ' Written by Nila