കാലങ്ങളായി ജോലിക്കു വേണ്ടി കാത്തിരിപ്പ്; ജോയിൻ ചെയ്യേണ്ട ദിവസം ഹർത്താൽ, ബസ്സിനു നേരെ കല്ലേറ്
ബസിന്റെ മുൻപിൽ നിന്നും ഒരു വലിയ ശബ്ദം കേട്ട ശ്രീഹരി ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു. ബസിന്റെ മുൻ ചില്ലുകൾ തകർന്നിരിക്കുന്നു.!! ഒപ്പം 'ചെന്നായ് കൂട്ടങ്ങൾ' ഓരിയിടുന്നതു പോലെയുള്ള അട്ടഹാസങ്ങളും. അടുത്ത് കാതടപ്പിക്കുന്ന ശബ്ദം.. ഇപ്രാവശ്യം തകർന്നത് പിൻവശത്തെ ബസിന്റെ ചില്ലുകൾ.
ബസിന്റെ മുൻപിൽ നിന്നും ഒരു വലിയ ശബ്ദം കേട്ട ശ്രീഹരി ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു. ബസിന്റെ മുൻ ചില്ലുകൾ തകർന്നിരിക്കുന്നു.!! ഒപ്പം 'ചെന്നായ് കൂട്ടങ്ങൾ' ഓരിയിടുന്നതു പോലെയുള്ള അട്ടഹാസങ്ങളും. അടുത്ത് കാതടപ്പിക്കുന്ന ശബ്ദം.. ഇപ്രാവശ്യം തകർന്നത് പിൻവശത്തെ ബസിന്റെ ചില്ലുകൾ.
ബസിന്റെ മുൻപിൽ നിന്നും ഒരു വലിയ ശബ്ദം കേട്ട ശ്രീഹരി ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു. ബസിന്റെ മുൻ ചില്ലുകൾ തകർന്നിരിക്കുന്നു.!! ഒപ്പം 'ചെന്നായ് കൂട്ടങ്ങൾ' ഓരിയിടുന്നതു പോലെയുള്ള അട്ടഹാസങ്ങളും. അടുത്ത് കാതടപ്പിക്കുന്ന ശബ്ദം.. ഇപ്രാവശ്യം തകർന്നത് പിൻവശത്തെ ബസിന്റെ ചില്ലുകൾ.
"ദേവീ..." ശ്രീകോവിലിന്റെ മുന്നിൽ കണ്ണുകൾ അടച്ച് ശ്രീഹരി. നീണ്ട കാത്തിരിപ്പിന് വിരാമം.. ശ്രീഹരിക്ക് ജോലി ലഭിച്ചിരിക്കുന്നു.!!. "ഹരി ഇന്നല്ലേ ജോലിക്ക് കയറേണ്ടത്??." കൈകളിൽ പ്രസാദവും, തീർഥവുമായി വന്ന ശാന്തിക്കാരൻ തിരുമേനി ചോദിച്ചു. "അതെ.."എന്ന് പറഞ്ഞു കൊണ്ട് അയാൾ പ്രസാദവും തീർഥവും വാങ്ങി. "അമ്മ പറഞ്ഞിരുന്നു, വിളിച്ചാൽ വിളിപ്പുറത്താ അമ്മ... പോകുമ്പോൾ വിഘ്‌നേശ്വരനെ തൊഴാൻ മറക്കേണ്ടാ" ശാന്തിക്കാരന്റെ കൈകളിലേക്ക് 'ദക്ഷിണ' ഇട്ട് ഒരിക്കൽ കൂടി ദേവി വിഗ്രഹത്തെ തൊഴുത് അയാൾ നടന്നു. വിഘ്നേശ്വരന്റെ മുന്നിൽ അമ്മ നൽകിയ നാളികേരം ഉടച്ചു. "വിഘനേശ്വരാ... വിഘ്നങ്ങൾ ഒന്നും വരുത്തരുതേ" എന്ന് അയാൾ ഉള്ളുരുകി പ്രാർഥിച്ചു. അമ്പല മുറ്റത്തെ കൽപ്പടവുകൾ ഇറങ്ങി അയാൾ വീട്ടിലേക്ക് നടന്നു. പാട വരമ്പത്തുകൂടി നടക്കുമ്പോൾ അയാൾ തന്റെ കുട്ടിക്കാലത്തെ കുറിച്ചോർത്തു. ഈ പാടങ്ങളും, കുറെയേറെ തെങ്ങിൻ തോപ്പുകളും ഒക്കെ സ്വന്തമായി ഉണ്ടായിരുന്ന താൻ.. ഇപ്പോൾ.. ഇടിഞ്ഞു വീഴാറായ തറവാടും പിന്നെ രോഗങ്ങളോട് പടപൊരുതുന്ന അമ്മയും, പ്രായമായി വരുന്ന ഒരു പെങ്ങളൂട്ടിയും.. 'അച്ഛൻ...' പ്രാരാബ്ധങ്ങളുടെ നടുവിലേക്ക് തങ്ങളെ തള്ളിവിട്ട് അച്ഛൻ രക്ഷപ്പെട്ടു.. സന്യാസം...!!! ജീവിതത്തിൽ പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോൾ ചിലർ തിരഞ്ഞെടുക്കുന്ന മാർഗം.. സന്യാസം!! ഒരുതരം ഒളിച്ചോട്ടം.. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു തരം ആത്മഹത്യ!!. ഇതായിരുന്നു സന്യാസത്തെക്കുറിച്ച് ശ്രീഹരിയുടെ ഭാഷ്യം.
ഇടിഞ്ഞ് വീഴാറായ പടിപ്പുര കടന്ന് മുറ്റത്തേക്ക് കടന്നപ്പോഴേ കണ്ടു, അമ്മ വഴിക്കണ്ണുമായി ഉമ്മറത്ത്.. "എന്താ കുട്ടി ഇത്ര വൈകിയത്?" "കുറെ കാലത്തിന് ശേഷം അല്ലേ ദേവിയെ കാണുന്നത്, അപ്പോൾ പറയാനുള്ളത് മുഴുവൻ പറഞ്ഞപ്പോൾ ഒരൽപം വൈകി". ഉമ്മറത്തേക്ക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു. "ഈശ്വര നിന്ദ.. എന്റെ കുട്ടിക്ക് വേണ്ടുവോളം ഉണ്ട്." കൈയ്യിൽ ഇരുന്ന ചായ ഗ്ലാസ് ശ്രീഹരിക്ക് നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു. ശരിയാണ് അമ്മ പറഞ്ഞത്. ദൈവങ്ങളുമായി അകൽച്ച തുടങ്ങിയിട്ട് കാലം കുറച്ച് ആയി, അതോ ദൈവങ്ങൾ തന്നിൽ നിന്നും അകന്നോ?. മോഹങ്ങൾക്ക് മോഹഭംഗം വരുമ്പോൾ മിക്കവരും ദൈവങ്ങളിൽ നിന്ന് ഒരൽപം അകലും. ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ദൈവത്തെ തേടുന്നവരാണ് കൂടുതലും. സമ്പന്നതയുടെ നടുവിൽ നിന്ന് ഇല്ലായ്മയിലേക്ക് തള്ളിവിട്ടത് അച്ഛൻ വരുത്തിവച്ച കടബാധ്യത.. ഒടുവിൽ അവശേഷിച്ചത് ഈ ഇടിഞ്ഞ് വീഴാറായ തറവാടും അതിനോട് ചേർന്ന് ഒരൽപം പറമ്പും. അമ്മാവന്റെ ദയാ ദാക്ഷിണ്യത്തിലാണ് ഇപ്പോൾ ജീവിതം. അമ്മാവൻ പഠിപ്പിച്ചു!!. ഡിഗ്രി വരെ!! ഇനി ജോലി കണ്ടെത്തിക്കോണം. എഞ്ചിനീയർമാരും, എംബിഎക്കാരും ജോലിയില്ലാതെ പരക്കം പായുന്നു.. അതിനിടയിലാണ് ഈ ഡിഗ്രിക്കാരൻ..
Read also: ചില ടെസ്റ്റുകൾ നടത്തണമെന്ന് ഡോക്ടർ, തനിക്ക് മാറാരോഗമെന്ന് ഉറപ്പിച്ച് രോഗി; ടെൻഷനോട് ടെൻഷൻ
മോഹിക്കാൻ പാടില്ല എന്ന് അറിഞ്ഞു കൊണ്ട് മോഹിച്ചു ഒരാളെ.. 'ഇന്ദിര' അമ്മാവന്റെ മകൾ. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ച് വളർന്നവർ.. വളർന്നു വന്നപ്പോൾ രണ്ട് പേരിലും പ്രണയവും വളർന്നു. പക്ഷേ വിധി എന്ന വില്ലൻ സംഗീതത്തിലെ അപശ്രുതി പോലെ അവിടെയും.. സാമ്പത്തിക തകർച്ച, കടബാധ്യത, ഒടുവിൽ അച്ഛന്റെ തിരോധാനവും.. അല്ല. സന്യാസം..!! ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നപ്പോൾ നഷ്ടമായ സുന്ദര സ്വപ്നം പോലെയായി ഇന്ദിര. ഒടുവിൽ അവളുടെ ഭർത്താവിന്റെ കാല് കഴുകി സ്വീകരിക്കേണ്ടി വന്ന ഗതിക്കെട്ട കാമുകൻ. "മോഹിച്ചതും, സ്വപ്നം കണ്ടതും എല്ലാം പ്രാവർത്തികമാക്കാൻ ഒരു മനുഷ്യ ജന്മത്തിനും സാധ്യമല്ല. അതല്ലാ.. മറിച്ചാണെങ്കിൽ മനുഷ്യനും ദൈവങ്ങളുമായി എന്താണ് വ്യത്യാസം?" ഇന്ദിരയുടെ കാര്യത്തിൽ അമ്മയുടെ സാന്ത്വന വാക്ക് ഇതായിരുന്നു. അതെ.. അമ്മാവന് ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന ചെറു ഉപഗ്രഹങ്ങൾ ആണ് തങ്ങൾ. ആഗ്രഹങ്ങളും, സ്വപ്നങ്ങളും സ്വയം കുഴിച്ച് മൂടിയ വെള്ള പൂശിയ കുഴിമാടങ്ങൾ ആണ് തങ്ങൾ! അമ്മയുടെ പ്രാർഥനയുടെയും വഴിപാടിന്റെയും ഫലം ആണോ, അതോ ശാന്തിക്കാരൻ തിരുമേനി പറഞ്ഞതുപോലെ തന്റെ 'സമയം' ശരിയായതോ ഒടുവിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി.. ഇപ്പോൾ മോഹങ്ങൾ ഇല്ല.. പകരം ചില കടമകൾ.. ഒരു മകൻ എന്ന നിലയിൽ, ഒരു സഹോദരൻ എന്ന നിലയിൽ ഉള്ള ചില ചെറിയ കടമകൾ മാത്രം.
Read also: കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു, ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ പേടിച്ച് നിലവിളിക്കുന്നു; ദയനീയം
മുറിക്കുള്ളിലേക്കു കൈയ്യിൽ തേച്ചു മടക്കിയ തുണികളുമായി പെങ്ങളൂട്ടി കടന്നുവന്നു. "ഏട്ടാ വേഗം ഒരുങ്ങൂ.. അമ്മ അവിടെ തിരക്ക് കൂട്ടുന്നു." അയാളുടെ കൈയ്യിലേക്ക് തുണികൾ കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു. സമയം ഉണ്ട്. പക്ഷെ അമ്മയ്ക്ക് സമാധാനമാവില്ല താൻ അവിടെ എത്തി തിരിച്ചു വരുന്നത് വരെ. കുറ്റം പറയാൻ കഴിയില്ല. പ്രതീക്ഷയുടെ ഒരു പുൽനാമ്പ് ആണ് ഈ ജോലി. "ഏട്ടാ.." അയാൾ ഷർട്ട് ഇടുന്നതിനിടയിൽ പെങ്ങളൂട്ടി വിളിച്ചു. കൈയ്യിൽ ഇരുന്ന കുറച്ച് നോട്ടുകൾ അവൾ അയാൾക്ക് നേരെ നീട്ടി. "ഇത് വച്ചോളു ഏട്ടാ.. ഒരു വഴിക്ക് പോണതല്ലേ." അയാൾ ആ നോട്ടിലേക്കും, അവളുടെ മുഖത്തേക്കും മാറിമാറി നോക്കി എന്തിനെന്ന് അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞു. വഴിയോരകാഴ്ചകളെ പിന്നിലാക്കി മനസ് നിറയെ പ്രതീക്ഷകളുമായി ശ്രീഹരിയെയും കൊണ്ട് ബസ് മുന്നോട്ട് പാഞ്ഞു. അടുത്ത് ഇരിക്കുന്ന യാത്രികന്റെ ചെറിയ നാഴികമണിയിലേക്ക് ശ്രീഹരിയുടെ കണ്ണുകൾ ഒളിഞ്ഞുനോട്ടം നടത്തി. സമയം ഏഴ് മണി കഴിഞ്ഞിരിക്കുന്നു. ഇനി പിന്നിടാൻ മൂന്ന് കിലോമീറ്റർ മാത്രം. ഒൻപത് മണിക്ക് എത്തിയാൽ മതി. ഇന്ന് ആദ്യ ദിവസം അല്ലേ.. അയാൾ തന്റെ കൈയ്യിൽ ഇരുന്ന നീണ്ടകാല സ്വപ്നത്തിലേക്ക് കൈ അമർത്തി. 'അപ്പോയ്ന്റ്മെന്റ് ഓർഡർ'
ബസിന്റെ മുൻപിൽ നിന്നും ഒരു വലിയ ശബ്ദം കേട്ട ശ്രീഹരി ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു. ബസിന്റെ മുൻ ചില്ലുകൾ തകർന്നിരിക്കുന്നു.!! ഒപ്പം 'ചെന്നായ് കൂട്ടങ്ങൾ' ഓരിയിടുന്നതു പോലെയുള്ള അട്ടഹാസങ്ങളും. അടുത്ത് കാതടപ്പിക്കുന്ന ശബ്ദം.. ഇപ്രാവശ്യം തകർന്നത് പിൻവശത്തെ ബസിന്റെ ചില്ലുകൾ. അത് തകർത്ത വസ്തു വന്ന് പതിച്ചത് വയോധികയായ സ്ത്രീയുടെ ശിരോഭാഗത്ത്... ചോരയിൽ മുങ്ങിയ സ്ത്രീ... തന്റെ അമ്മയുടെ പ്രായം വരും. ശ്രീഹരി മനസ്സിൽ ഓർത്തു. അയാൾ പെട്ടെന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് പായാൻ ശ്രമിച്ചു.. പക്ഷെ അയാൾ ബന്ധനസ്ഥനെപ്പോലെ നിന്നു. ശ്രീഹരി തന്റെ കൈയ്യിൽ ഇരുന്ന സ്വപ്നത്തിലേക്ക് നോക്കി. സ്വാർഥത!!. ചിലർ ചില അവസരങ്ങളിൽ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു. സാഹചര്യം ! ശ്രീഹരി ബസിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു.. "മോനേ.." പെട്ടെന്ന് ഒരു വിളികേട്ടതുപോലെ.. തന്റെ അമ്മയുടെ സ്വരം പോലെ. "മോനേ.." അല്ല ഇത് തോന്നൽ അല്ല. അയാൾ തിരിഞ്ഞു നോക്കി. ചോരയിൽ കുളിച്ച് ആ സ്ത്രീ.. ശ്രീഹരി ഓടിയെത്തി അവരെ താങ്ങിപിടിച്ചു.
അട്ടഹാസങ്ങൾക്കിടയിൽ ശ്രീഹരി ആ വാചകം വേർതിരിച്ചറിഞ്ഞു ഹർത്താൽ!! ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആഘോഷമാക്കി മാറ്റുന്ന ഒരു ഉത്സവം.. അയാൾ വിഘ്നേശ്വരന്റെ മുന്നിൽ നാളികേരം ഉടച്ചത് അയാളുടെ മനസ്സിൽ നിറഞ്ഞു. ഇല്ല. വിഘ്നേശ്വരൻ അല്ല, എല്ലാ ദൈവങ്ങളും നമ്മുടെ നാടിനെ കൈ ഒഴിഞ്ഞിരിക്കുന്നു!! പാർട്ടി നേതാവ് ബൈക്കിൽ നിന്നും വീണിരിക്കുന്നു! എതിർ പാർട്ടിക്കാർ അപായപ്പെടുത്താൻ ശ്രമിച്ചു.. ഹർത്താലിന്റെ കാരണം! അപസ്മാരം വന്ന് വീണു മരിച്ചവനെ പോലും അയാൾ തങ്ങളുടെ പാർട്ടി അനുഭാവിയായിരുന്നു എന്നു പറഞ്ഞ് ഹർത്താൽ ആചരിച്ച നാട് ആണ് നമ്മുടേത്! ഭാഗ്യം.. ഈ ജില്ലയിലേയുള്ളു ഇന്ന് ഈ ഉത്സവം... മൂന്ന് കിലോമീറ്റർ കഴിഞ്ഞാൽ അടുത്ത ജില്ലയാ.. ഉത്സവ കമ്മറ്റിക്കാർ ഇങ്ങനെ ചില സൗകര്യങ്ങൾ ചെയ്ത് കൊടുക്കാറുണ്ട്. തന്റെ തോളിലേക്ക് തല ചേർത്ത് വച്ചിരിക്കുന്ന ആ അമ്മയെ ശ്രീഹരി ദയനീയമായി നോക്കി.
Read also: ഭര്‍ത്താവും, സ്വന്തം സഹോദരിയും ചേർന്ന് ചതിച്ചു, മക്കൾക്കും അമ്മയെ വേണ്ട; തെരുവിലേക്ക് തള്ളപ്പെട്ടവൾ...
"ഈ മരുന്ന് മേടിക്കണം" തൂവെള്ള സാരി ഉടുത്ത കഥകളിൽ മാത്രം പറയാറുള്ള ആ 'മാലാഖ' മൊഴിഞ്ഞു. അയാൾ തന്റെ പോക്കറ്റിൽ മുറുകെ പിടിച്ചു. പെങ്ങളൂട്ടിയുടെ വർഷങ്ങളുടെ സമ്പാദ്യം ആണ്. പൊലീസുകാർ പൊലീസ് ജീപ്പിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ച് തങ്ങളുടെ 'കടമ' നിർവഹിച്ചു മടങ്ങി. മരുന്ന് മേടിച്ചുകൊടുത്തു ശ്രീഹരി തിരികെ നടന്നു. "നിങ്ങൾ ആണോ ആ സ്ത്രീയുടെ കൂടെ വന്നത്." കഴുത്തിൽ പാമ്പിനെ അണിഞ്ഞ പരമശിവനെ അനുസ്മരിപ്പിക്കുന്ന രൂപം ഉള്ള ആൾ ചോദിച്ചു. അതെ എന്ന അർഥത്തിൽ ശ്രീഹരി തലയനക്കി. "ബ്ലഡ് വേണ്ടി വരും. എ പോസിറ്റീവ് പെട്ടെന്ന് വേണം" അതും പറഞ്ഞ് ആ രൂപം നടന്ന് നീങ്ങി. ശ്രീഹരിയുടെ ഞരമ്പിലേക്കു സൂചി അമർത്തുമ്പോൾ 'മാലാഖ' ചോദിച്ചു. "രാവിലെ ഭക്ഷണം കഴിച്ചതാണോ?" അമ്മ എടുത്തുവച്ച ദോശ കഴിക്കാതെ ബസിനു സമയമായി എന്ന് പറഞ്ഞ് ഇറങ്ങിയ ആ നിമിഷം ശ്രീഹരി ഓർത്തു. മാലാഖ കൊടുത്ത ജ്യൂസ് കുടിച്ച് ശ്രീഹരി ചോദിച്ചു "ഇപ്പോൾ എങ്ങനുണ്ട്" "കുഴപ്പം ഇല്ല റൂമിലേക്ക് മാറ്റി" മാലാഖ മുഖമുയർത്തിപ്പറഞ്ഞു.
റൂമിന്റെ മുന്നിൽ ചെന്ന ശ്രീഹരിക്ക് മുറിക്കുള്ളിലെ തിരക്ക് കാരണം അവരുടെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ല. "ആരാ..?" മുറിക്ക് മുന്നിൽ നിന്ന് പരുങ്ങുന്ന ശ്രീഹരിക്ക് നേരെ മുറിക്കുള്ളിൽ നിന്ന് ചോദ്യം ഉയർന്നു. മുറിക്കുള്ളിലെ മുഖങ്ങൾ ശ്രീഹരിക്ക് നേരെ തിരിയുന്നതിനിടയിൽ അയാൾ ആ മുഖം കണ്ടു. തലയിൽ ഒരു വലിയ കെട്ട്.. തളർന്ന് ഉറങ്ങുകയാണ് ആ അമ്മ.. അയാൾ മെല്ലെ പിന്തിരിഞ്ഞ് നടന്നു. "റൂം മാറി പോയതാവും" ആ ശബ്ദം അവസാനിക്കുന്നതിനു മുൻപ് അടുത്ത ശബ്ദം ഉയർന്നു. "ഹേയ് ആവില്ല. ഇപ്പോൾ ഇവിടേയും ഉണ്ട് മോഷണം. കൂട്ടത്തിൽ ആളുണ്ടോ എന്ന് നോക്കാൻ വന്നതായിരിക്കും..." ശ്രീഹരിയും കേട്ടു, ആ 'സദാചാര പൊലീസിന്റെ ' ശബ്ദം. അയാൾ തന്റെ ചോരത്തുള്ളികൾ വീണ ഷർട്ടിലേക്കു നോക്കി. സൈറൺ മുഴങ്ങി.. സമയം പത്തുമണി. ഇറങ്ങാൻ തുടങ്ങുമ്പോൾ അമ്മയുടെ മുഖത്തെ പ്രതീക്ഷ, പെങ്ങളൂട്ടിയുടെ കണ്ണുകളിലെ തിളക്കം അത് അയാളുടെ കാലുകൾക്ക് വേഗത വർധിപ്പിച്ചു.
ചെയർമാന്റെ മുറിക്ക് മുൻപിൽ വിയർപ്പിൽ കുളിച്ച് ശ്രീഹരി. "അകത്തേക്ക് ചെല്ലാൻ പറഞ്ഞു" കൈയ്യിൽ ഒരു കെട്ടു ഫയലുകളുമായി ഇറങ്ങി വന്ന ആൾ. വിയർപ്പിലും ചോര തുള്ളികളിലും മുങ്ങിയ അപ്പോയ്ന്റ്മെന്റ് ഓർഡർ അയാൾ ചെയർമാന് നേരെ നീട്ടി. അയാൾ അത് തുറന്നുപോലും നോക്കാതെ മേശക്കു മുകളിൽ വച്ചു. "എന്തായിട്ടാണ് നിങ്ങൾ ഇവിടെ ജോലിക്ക് വന്നത്" ചെയർമാന്റെ ഘനഗാംഭീര സ്വരം ആ മുറിക്കുള്ളിൽ മുഴങ്ങി. ശ്രീഹരിയുടെ പതറിയ സ്വരം പുറത്ത് വന്നു. "ടൈം കീപ്പർ" ചെയർമാന്റെ കൈകൾ ചുമരിലെ നാഴിക മണിയിലേക്ക് നീണ്ടു. ശ്രീഹരിയുടെ കണ്ണുകൾ നാഴിക മണിയിൽ എത്തി നിന്നു. സമയം പതിനൊന്ന്.. ചെയർമാൻ വിയർപ്പും, ചോരയും കലർന്ന ശ്രീഹരിയുടെ സ്വപ്നം അടുത്തിരുന്ന ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞു. ചെയർമാന്റെ മുറിക്ക് പുറത്തേക്ക് വന്ന ശ്രീഹരിയുടെ മനസ്സിൽ അമ്മയുടെയും, പെങ്ങളൂട്ടിയുടെയും മുഖം നിറഞ്ഞു ഒപ്പം ബസ്സിനുള്ളിൽ പതിപ്പിച്ചിരുന്ന വാചകവും. 'ഈ യാത്ര സഫലമാകട്ടെ.!!!'
Content Summary: Malayalam Short Story ' Ee Yathra Saphalamakatte ' Written by Prasad Mannil