ഈണങ്ങളെന്നോ മനസ്സിന്റെ കോണിലായ് ഉറവയായ് തുളുമ്പുന്ന നാളിൽ, ഏകാന്തമായൊട്ടു നൊമ്പരമായെന്റെ മനതാരിൽ കുളിരുകോരി കൂട്ടിന്ന് ജ്യേഷ്ഠൻ നൽകിയതാണെന്റെ പ്രാണവായുവേകി സാധകം ചെയ്യുന്നൂ ഉൾപ്പുളകത്തിന്റെ ഹർഷമായീ നിത്യം എന്നാത്മനിർവൃതിയായീ. ബാല്യവും കൗമാര യൗവ്വന കാലവും തോഴിയായ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈണങ്ങളെന്നോ

മനസ്സിന്റെ കോണിലായ്

ADVERTISEMENT

ഉറവയായ് തുളുമ്പുന്ന നാളിൽ, 

ഏകാന്തമായൊട്ടു

നൊമ്പരമായെന്റെ

മനതാരിൽ കുളിരുകോരി

ADVERTISEMENT

കൂട്ടിന്ന് ജ്യേഷ്ഠൻ

നൽകിയതാണെന്റെ

പ്രാണവായുവേകി

സാധകം ചെയ്യുന്നൂ

ADVERTISEMENT

ഉൾപ്പുളകത്തിന്റെ

ഹർഷമായീ നിത്യം

എന്നാത്മനിർവൃതിയായീ.
 
ബാല്യവും കൗമാര

യൗവ്വന കാലവും

തോഴിയായ് മനസ്സിന്റെ

സാന്ത്വനഗീതമായ്

നിത്യവുമീമധുര

നാദങ്ങളായിരം

സ്വപ്നങ്ങളേകുന്നു;

നിറമാർന്ന മിഴിവോലും

കതിരുകൾ വിരിയുന്നു

നിത്യമെൻ മാനസ

ജാലകവാതിലിൽ

പൂങ്കുയിലൊന്നെന്നും

മീട്ടുന്നു മായിക

നാദപ്രപഞ്ചത്തിൻ

മായാത്ത വിസ്മയ

കളഹംസ ഗീതികൾ...!
 
അന്തരാളത്തിലെ

ആന്ദോളനങ്ങളായ്

കാതിനും കനവിനും

നിത്യ പീയൂഷമായ്

കുടിയിരുത്തീ ഞാൻ

സർവാംഗ സുന്ദരീ

വിദ്യാസരസ്വതീ

ത്രൈലോക്യഗീതികേ!

പാദം നമിക്കുന്നു

സ്വർലോക ഗായികേ,

കുടിയിരുന്നാലുമെൻ

പൊന്നോടക്കുഴലിൽനീ!
 
Content Summary: Malayalam Poem ' Ente Pullankuzhal ' Written by Kishore Kandangath

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT