കൊച്ചിയിൽ ബിസിനസ്സ് സംബന്ധമായി കുറച്ചുദിവസം തങ്ങേണ്ടി വന്നപ്പോൾ പതിവ് നടത്തം മുടങ്ങാതിരിക്കാൻ ഞാൻ കൊച്ചിയിലും നടക്കാനിറങ്ങുമായിരുന്നു. അങ്ങനെ ഒരു നടത്തത്തിനിടയിലാണ് സമദിനെ പാർക്കിലെ ഒരു മൂലയിൽ കുത്തേറ്റു മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിൽ കാണേണ്ടിവന്നത്.

കൊച്ചിയിൽ ബിസിനസ്സ് സംബന്ധമായി കുറച്ചുദിവസം തങ്ങേണ്ടി വന്നപ്പോൾ പതിവ് നടത്തം മുടങ്ങാതിരിക്കാൻ ഞാൻ കൊച്ചിയിലും നടക്കാനിറങ്ങുമായിരുന്നു. അങ്ങനെ ഒരു നടത്തത്തിനിടയിലാണ് സമദിനെ പാർക്കിലെ ഒരു മൂലയിൽ കുത്തേറ്റു മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിൽ കാണേണ്ടിവന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിൽ ബിസിനസ്സ് സംബന്ധമായി കുറച്ചുദിവസം തങ്ങേണ്ടി വന്നപ്പോൾ പതിവ് നടത്തം മുടങ്ങാതിരിക്കാൻ ഞാൻ കൊച്ചിയിലും നടക്കാനിറങ്ങുമായിരുന്നു. അങ്ങനെ ഒരു നടത്തത്തിനിടയിലാണ് സമദിനെ പാർക്കിലെ ഒരു മൂലയിൽ കുത്തേറ്റു മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിൽ കാണേണ്ടിവന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറയാൻ എന്തെളുപ്പം. അവൻ മരിച്ചു! അല്ല. കൊല ചെയ്യപ്പെട്ടു! ഇന്നലെ എന്റെ അടുത്ത് വന്നു കുറേ സംസാരിച്ചിരുന്നു. രണ്ടു തവണ എന്റെ ഭാര്യ മീനു അവനു കട്ടൻ ചായ ഇട്ടു കൊടുത്തു. അവനതു ആർത്തിയോടെ ഊതി ഊതി കുടിച്ചു. അവന്റെ സ്കോഡ കാർ എന്റെ മുറ്റത്തു കിടപ്പുണ്ട്. ആ കാറിലേക്ക് നോക്കിയാണ് അവൻ ചായ കുടിച്ചിരുന്നത്. കുടിച്ചു തീരുന്നതു വരെ അവൻ ഒന്നും സംസാരിച്ചില്ല. ഞാൻ നാട്ടിൽ വന്നെന്നറിഞ്ഞാൽ എത്ര തിരക്കാണെങ്കിലും അവൻ ഓടിയെത്തും ഞാൻ അവന്റെ വീട് സന്ദർശിക്കുന്നതിനു മുന്നേ തന്നെ. ചിലപ്പോൾ എയർപോർട്ടിൽ നിന്നും വരുമ്പോൾ ഞാൻ അവന്റെ വീട്ടിൽ കയറും അവനും അവന്റെ ഭാര്യ അരുന്ധതിക്കും ഞാൻ കൊണ്ടുവന്ന നട്ട്സുകൾ നൽകി ഒരു കട്ടൻ ചായയും കുടിച്ചെ ഞാൻ ഇറങ്ങു. 

മറൈൻ ഡ്രൈവിലെ പാർക്കിൽ ആരുടെയോ കുത്തേറ്റു കിടന്നിരുന്ന സമദിനെ ഞാൻ കണ്ടെത്തുന്നത് ഒരു ഡിസംബറിലെ പ്രഭാതത്തിലാണ്.. കൊച്ചിയിൽ ബിസിനസ് സംബന്ധമായി കുറച്ചുദിവസം തങ്ങേണ്ടി വന്നപ്പോൾ പതിവ് നടത്തം മുടങ്ങാതിരിക്കാൻ ഞാൻ കൊച്ചിയിലും നടക്കാനിറങ്ങുമായിരുന്നു. അങ്ങനെ ഒരു നടത്തത്തിനിടയിലാണ് സമദിനെ പാർക്കിലെ ഒരു മൂലയിൽ കുത്തേറ്റു മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിൽ കാണേണ്ടിവന്നത്. കൂടുതലൊന്നും ചിന്തിക്കാതെ ഞാൻ പൊലീസിന് ഫോൺ ചെയ്തു. ആദ്യം പൊലീസ് കുറേ ഒഴിവു കഴിവുകൾ പറഞ്ഞു. ഞാൻ ആരാണെന്നു വ്യക്തമാക്കിയതോടെ അവർ ഉടനെയെത്തി. എന്നെ പ്രതിയാക്കാനായിരുന്നു പൊലീസിന് തിടുക്കം. ഞാൻ പൊലീസുകാരോട് വിനയ പുരസ്സരം പറഞ്ഞു "ഇനി നിങ്ങൾക്ക് വേറെ പ്രതിയെ കിട്ടിയില്ലെങ്കിൽ എന്നെ അറസ്റ്റുചെയ്യാം. അതിനു മുന്നേ ഇയാളെ ആശുപത്രിയിൽ എത്തിക്കു. ഞാനും നിങ്ങളുടെ കൂടെയുണ്ട്." പൊലീസ് സമദിനെ ലിസി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഞാൻ പൊലീസുകാരുടെ നിരീക്ഷണത്തിൽ പുറത്തിരുന്നു. ഒരു മണിക്കൂറിനു ശേഷം സമദ് കണ്ണു തുറന്നു. സംസാരിക്കാൻ പറ്റാതെ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചവരുടെ പേരുകൾ സമദ് ഒരു കടലാസ് ആവശ്യപ്പെട്ടു എഴുതികൊടുത്തു. ഞാൻ സമദിനടുത്തു ചെന്നു. എന്റെ വിസിറ്റിങ് കാർഡ് കൊടുത്തു. അസുഖം ഭേദമായാൽ വിളിക്കാൻ പറഞ്ഞു ഞാൻ അബാദ് പ്ലാസ്സയിലെ എന്റെ റൂമിലേക്ക്‌ പോന്നു.

ADVERTISEMENT

സമദിന് ശത്രുക്കൾ ഉണ്ടായിരുന്നു. അവന്റെ ഭാര്യവീട്ടുകാർ. ഒരു പാലക്കാടൻ പണക്കാരൻ പട്ടരു കുടുംബത്തിലെ ഒരു കുട്ടി. അരുന്ധതി. അങ്കമാലിയിൽ നിന്നും കോയമ്പത്തൂർ പോകും വഴി ഒരിക്കൽ ട്രെയിനിൽ വെച്ചു കണ്ടതാണ് അവളെ. പിന്നീട് അതൊരു ഹൃദയ ബന്ധത്തിന് വഴിയൊരുക്കി. അവളുടെ വീട്ടുകാർ പലതവണ വിലക്കിയിട്ടും സമദ് പിന്മാറിയില്ല. ഗുണ്ടകളെ വിട്ടു ഒരിക്കൽ മർദ്ദിക്കുക കൂടി ചെയ്തു. അരുന്ധതിക്കും വാശിയായി. സമദിനോടുള്ള സ്നേഹം നഷ്ടപ്പെടുത്താൻ അവളും തയാറല്ലായിരുന്നു. അങ്കമാലിയിലെ ഒരു പുരാതന മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു സമദ്. ഒരുപാട് ബിസിനസ്സുകൾ നാട്ടിലും വിദേശത്തും സമദിന്നും അവന്റെ ബാപ്പക്കുമുണ്ട്. ഒടുവിൽ ഒരു ദിവസം സമദ് അരുന്ധതിയെ വിവാഹം ചെയ്തു. ദുബായിലേക്ക് പറന്നു. രണ്ടു വർഷത്തിന് ശേഷം അവർ അങ്കമാലിയിൽ പുതിയ വീടുവെച്ചു താമസം മാറി. കൊച്ചിയിൽ ബിസിനസ് ആവശ്യത്തിനായ് തങ്ങിയിരുന്ന സമദിനെ സ്‌കെച്ചു ചെയ്തു അരുന്ധതിയുടെ വീട്ടുകാരും പിന്നിലുണ്ടായിരുന്ന വിവരം സമദിനറിയില്ലായിരുന്നു. കാത്തിരുന്ന അവസരം പാഴാക്കാതെ അരുന്ധതിയുടെ ബന്ധുക്കൾ സമദിനെ വധിക്കാൻ ശ്രമിച്ചു.

ആ പ്രഭാതത്തിൽ എനിക്കവനെ കാണാനായതു കൊണ്ട് സമദിനൊരു പുതു ജീവിതം കിട്ടി. ഞങ്ങളുടെ ബന്ധം വളർന്നു. സമദിന്റെ ബിസിനസ് പരസ്യങ്ങളുടെ എല്ലാ കരാറും ജാസി മീഡിയക്ക് കിട്ടി. യുഎഇയിൽ നടത്തപ്പെടുന്ന ഇവന്റുകൾ കുറെയൊക്കെ ജാസി മീഡിയയുടെ നേതൃത്വത്തിൽ ആയിരുന്നു. അരുന്ധതിയും എന്റെ ഭാര്യ മീനുവും വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. എന്തു വിശേഷം ഉണ്ടെങ്കിലും അരുന്ധതി ഓടിയെത്തും. അവർക്കു കുട്ടികൾ ഇതുവരെ ആയില്ല. അതിലവർക്ക് നിരാശയുണ്ടെങ്കിലും, പ്രതീക്ഷ കൈവിടാതെ ജീവിക്കുകയാണവർ. എന്റെ മകളുടെ വിവാഹത്തിന് രണ്ടുദിവസവും സജീവമായി അവർ ഉണ്ടായിരുന്നു. കല്ല്യാണ ശേഷമുള്ള തിരക്ക് കഴിഞ്ഞു ഞങ്ങൾ വയനാട് പോകാനിരിക്കയായിരുന്നു. അപ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ ഈ മരണ വാർത്ത ഓടിയെത്തിയത്. കൊച്ചി സിറ്റി കമ്മീഷ്ണർ എന്റെ സുഹൃത്തായിരുന്നു. എനിക്കറിവുള്ള കാര്യങ്ങൾ ഞാൻ പലവട്ടം പറഞ്ഞിരുന്നതാണ്. ഇന്നലെ രാത്രി അങ്കമാലിയിലെ അവന്റെ വീട്ടിൽ കയറി വെട്ടി കൊല്ലുകയായിരുന്നു.

ADVERTISEMENT

എനിക്കു എന്തുചെയ്യണം എന്നറിവില്ലായിരുന്നു. ഞാനുടനെ സമദിന്റെ വീട്ടിൽ എത്തി. അപ്പോഴാണ് മറ്റൊരു സത്യം ഞാൻ അറിഞ്ഞു ഞെട്ടിയത്. അരുന്ധതിയെ പൊലീസ് അറസ്റ്റുചെയ്തു എന്ന്. കാരണം സമദിനെ കൊല്ലാൻ വന്നതു അരുന്ധതിയുടെ സഹോദരനും കൂടെയായിരുന്നു. കാലുപിടിച്ചു കരഞ്ഞു പറഞ്ഞിട്ടും അരുന്ധതിയുടെ വാക്കുകൾ അയാൾ കേട്ടില്ല. അവളുടെ കണ്മുന്നിലിട്ട് സമദിനെ അവർ വെട്ടി നുറുക്കി. അടുക്കളയിൽ നിന്നും വെട്ടുകത്തിയെടുത്തു കൊല്ലാൻ നേതൃത്വം കൊടുത്ത സഹോദരനെ അരുന്ധതിയും തലയ്ക്കു വെട്ടി കൊന്നു. ഇനി എന്ത് ചെയ്യണമെന്ന ചിന്തയിലാണ്‌ ഞാൻ. നക്ഷത്രങ്ങൾ ഉദിക്കാത്ത ആകാശത്തേക്ക് നോക്കി ഞാൻ ഇരിക്കുകയാണ്.

Content Summary: Malayalam Short Story ' Samad ' Written by Asees Arakkal