ദാരു – ബിബിൻ ജോണ് എഴുതിയ കവിത
കലിതുള്ളിപ്പെയ്യുന്നൊരു കർക്കടകം മുടിയഴിച്ചാടുന്നു ഭൂജാലങ്ങൾ, മിന്നൽ തീർത്തീടും ആകാശ വിസ്മയം, പ്രകൃതിയുടെ താണ്ഡവനൃത്തം. ഇന്നലെ നട്ട അരയാലിൻ തൈ നിൽപ്പുണ്ട് മുറ്റത്തിന് കിഴക്കായി. മഴ, തന്റെ കൊലവെള്ളത്തിൽ അതിനെ മുക്കിക്കൊല്ലുമോ, കാറ്റിനോട് മല്ലിടാൻ കെൽപ്പില്ലാതെ ശിരച്ഛേദനം

കലിതുള്ളിപ്പെയ്യുന്നൊരു
കർക്കടകം
മുടിയഴിച്ചാടുന്നു
ഭൂജാലങ്ങൾ,
മിന്നൽ തീർത്തീടും
ആകാശ വിസ്മയം,
പ്രകൃതിയുടെ
താണ്ഡവനൃത്തം.
ഇന്നലെ നട്ട
അരയാലിൻ തൈ
നിൽപ്പുണ്ട് മുറ്റത്തിന്
കിഴക്കായി.
മഴ, തന്റെ കൊലവെള്ളത്തിൽ
അതിനെ മുക്കിക്കൊല്ലുമോ,
കാറ്റിനോട് മല്ലിടാൻ കെൽപ്പില്ലാതെ
ശിരച്ഛേദനം സ്വീകരിക്കേണ്ടി വരുമോ.
"ഉത്തരം പൂതലിച്ചു
മാറ്റണം ഉടനെ
ഇല്ലേൽ ഉണ്ടാവില്ല
മറ്റൊരു കർക്കടകത്തിന്".
ഇടിമുഴക്കത്തിൽ പതറിക്കേട്ടു
അമ്മയുടെ വചസുകൾ.
ഉറങ്ങിയത് എപ്പോൾ
എന്നറിയില്ല.
ഉണർന്നത്
വൈകിയാണന്നുമാത്രം.
ഓടി അരയാലിൻ ചുവട്ടിൽ.
കുളികഴിഞ്ഞീറൻ തോർത്തുന്ന
ബാലിക പോൽ
ഇലയാട്ടി ചിരിച്ചു
അരയാൽ തൈ.
മഴുകൊണ്ടുള്ള
ആഞ്ഞുവെട്ടിൽ
കേൾക്കുന്നു ദീനരോദനം.
വൻവടത്താൽ
തൂക്കിലേറ്റാൻ നിൽക്കുന്ന
കുറ്റവാളിയെപ്പോലെ
ബന്ധനസ്ഥനായി
നിൽക്കുന്നു കോമാവ്,
നഗ്നനായി..
വലിയൊരലർച്ചയോടെ പതിച്ചു
ആത്മാവിനെ
അനന്തതയിലേക്കയച്ചത്.
കുറ്റികൾ ശേഷിച്ച പറമ്പിൽ
മറ്റൊരു ഉത്തരം പൂതലിക്കുന്ന
നാൾ നോക്കി
അരയാലിൻ തൈ നിന്നു
ഒരു പകരക്കാരനാകാൻ.
അതുവരെ
അതൊരു മരം
അല്ല വരം.
Content Summary: Malayalam Poem ' Daru ' Written by Bibin John