ഉമ്മൂമ്മയും ഉമ്മുകുൽസൂം – മുഹമ്മദ് ജാഫർ കെ. എഴുതിയ കവിത
കപ്പയുണക്കി പൊടിച്ച് വിറ്റ തുട്ട് കൊണ്ടാണ് വളർന്നതായിഷ ഏഴുപേരുള്ളോർക്ക് കുടിലിൻ കുമ്പിളിൽ കഞ്ഞിവിളമ്പാൻ ഉമ്മയായതാണവൾ പശിയടങ്ങാതെ കരഞ്ഞ കുഞ്ഞീറ്റങ്ങൾക്കൊക്കെയും ഹസ്ബി റബ്ബി പാടാൻ ഉമ്മാക്ക് കാവലിരുന്നവൾ ചുവപ്പ് മാറാത്ത കാലിൽ ബാപ്പ കെട്ടിയ

കപ്പയുണക്കി പൊടിച്ച് വിറ്റ
തുട്ട് കൊണ്ടാണ് വളർന്നതായിഷ
ഏഴുപേരുള്ളോർക്ക് കുടിലിൻ
കുമ്പിളിൽ കഞ്ഞിവിളമ്പാൻ
ഉമ്മയായതാണവൾ
പശിയടങ്ങാതെ കരഞ്ഞ
കുഞ്ഞീറ്റങ്ങൾക്കൊക്കെയും
ഹസ്ബി റബ്ബി പാടാൻ
ഉമ്മാക്ക് കാവലിരുന്നവൾ
ചുവപ്പ് മാറാത്ത കാലിൽ
ബാപ്പ കെട്ടിയ വെള്ളിക്കൊലുസ്സ്
കിലുങ്ങിയപ്പോഴാണവൾ
തലയുയർത്തിയാദ്യമായ്
ആകാശം കണ്ടത്
ചോരയുടെ കറപ്പാട്
പാവാടയിൽ നിന്ന് മായും മുന്നേ
ചൂരുള്ള മാരന്റെ മണവാട്ടിയായവൾ
ദഫും കൈകൊട്ടിപ്പാട്ടുമൊക്കെയായി
പുതിയൊരാകാശം നെയ്യാൻ
മാരൻ നടന്നു വന്നൊരാ രാത്രിയിൽ
കിനാക്കളുടെ നക്ഷത്രങ്ങൾ പോലും
നാണം തൂകിയത്രെ
വളർന്ന മണ്ണിനെ വിട്ട് കുഞ്ഞു മനസ്സിലെ
സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടും പേറി
കെട്ടിച്ച വീടിന്റെ പടികേറുമ്പോൾ
പെണ്ണ് തെല്ലൊന്ന് ഭയന്നു
കരഞ്ഞു തളർന്ന കുഞ്ഞീറ്റങ്ങൾ
എന്നെയും കാത്തിരിപ്പുണ്ടാകുമോയെന്ന
ആദി കേറി പെണ്ണന്നുറക്കെ കരഞ്ഞു
ചൂരിനൊപ്പം ചൂടും പകർന്ന മാരൻ
കൊടുത്ത സമ്മാന പൊതികളിൽ
കൂട്ടിൽ മൂന്നു കുഞ്ഞും വിരിഞ്ഞു.
നാലിന്റെ ചോരക്കണ്ടം ഉള്ള് പേറുമ്പോ
രാത്രിയിലവൾ പലപ്പോഴും ഞെട്ടിയുണർന്നു
വയറുഴിഞ്ഞ് പെറ്റിട്ട ഉമ്മുകുൽസുവിന്
ഉമ്മാടെ അതേ മൊഞ്ച്
നെട്ടോട്ടം പായുന്ന തിരക്കിലെപ്പോഴോ
നോട്ടമെത്താതെ പോയ ദിവസം
കുഞ്ഞിന്റെ കരച്ചിൽ നിന്ന്
കെട്ടിപ്പൊതിഞ്ഞ്
മേൽമുറിയിലെ പള്ളിക്കാട്ടിൽ
കൊണ്ടോയി അടക്കുമ്പോൾ
കരയണോന്ന് പോലുമറിയാതെ
ഉമ്മ ആകാശം നോക്കി നിന്ന്
നൊന്ത് നീറുമ്പോഴൊക്കെയും
ആകാശം ചൂണ്ടി ഉമ്മ പറയും
ഓള് ദാ അതിനപ്പുറത്തെയൊരാകാശത്ത്
ഉമ്മാന്ന് വിളിച്ചിരിപ്പുണ്ടെന്ന്
പിന്നേം പെറ്റ പൈതലിനുമ്മ
ഉമ്മു കുൽസൂന്ന് നീട്ടി വിളിച്ച്
കാലംതെറ്റി പെയ്തൊരു മഴയിൽ
സന്ധ്യ നേരത്ത് ഉമ്മയും പോയപ്പോൾ
പള്ളിക്കാട്ടിൽ
ഉമ്മുകുൽസുവിനോട് ചേർന്ന്
ഉമ്മാക്കുമൊരു ഖബറ് വെട്ടി
ചേലിലങ്ങനെ ഉമ്മയും മകളും പിന്നെയാ
ചെമ്പരത്തിപ്പൂക്കളും പൂത്ത് കിടന്നു
പായ മടക്കി മീസാൻ കല്ലും കുത്തി
ദുആക്ക് ശേഷം കൈമടക്കുമ്പോൾ
ഞാനൊന്നാകാശത്തേക്ക് നോക്കി
തെളിഞ്ഞു നിൽപ്പാണ് മാനം
അന്നേരമറിയാതെ ഉള്ളിലോർത്തു
ഉമ്മ പറഞ്ഞതിതല്ലല്ലോ
അതിനുമപ്പുറത്തൊരാകാശമുണ്ട്
അവിടെ പറുദീസയിലൊരു
തൊട്ടിലാടുന്നുണ്ട്
അതിലൊരുമ്മ മോൾക് താരാട്ടു പാടുന്നുണ്ടത്രേ
അത് കണ്ട മലക്കുകൾ കൈയ്യടിക്കുന്നത്
ആകാശങ്ങൾക്കിപ്പുറം
താഴെ ഈ ഭൂമിയിലിരുന്ന് ഞാനും കേട്ടു.
Content Summary: Malayalam Poem ' Ummoommayum Ummukulsum ' Written by Mohammed Jahfer K.