ഓഫിസിൽ ചെന്നപ്പോൾ കുട്ടികളെ തുന്നൽ പഠിപ്പിക്കുന്ന സ്ഥലത്തേക്ക് മേഴ്‌സി സിസ്റ്റർ പോയിരിക്കുകയാണെന് പ്യൂൺ പറഞ്ഞു. വിജയൻ മുന്നിൽ കിടക്കുന്ന കസേരയിൽ ഇരുന്നു. ദാഹം അകറ്റുവാൻ ഒരു ക്ലാസ്സ് വെള്ളം എടുക്കുവാൻ പ്യൂണിനോട് അഭ്യർഥിച്ചു. വിജയൻ വെള്ളം കുടിക്കുമ്പോൾ സിസ്റ്റർ വരുന്നുണ്ടായിരുന്നു.

ഓഫിസിൽ ചെന്നപ്പോൾ കുട്ടികളെ തുന്നൽ പഠിപ്പിക്കുന്ന സ്ഥലത്തേക്ക് മേഴ്‌സി സിസ്റ്റർ പോയിരിക്കുകയാണെന് പ്യൂൺ പറഞ്ഞു. വിജയൻ മുന്നിൽ കിടക്കുന്ന കസേരയിൽ ഇരുന്നു. ദാഹം അകറ്റുവാൻ ഒരു ക്ലാസ്സ് വെള്ളം എടുക്കുവാൻ പ്യൂണിനോട് അഭ്യർഥിച്ചു. വിജയൻ വെള്ളം കുടിക്കുമ്പോൾ സിസ്റ്റർ വരുന്നുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഫിസിൽ ചെന്നപ്പോൾ കുട്ടികളെ തുന്നൽ പഠിപ്പിക്കുന്ന സ്ഥലത്തേക്ക് മേഴ്‌സി സിസ്റ്റർ പോയിരിക്കുകയാണെന് പ്യൂൺ പറഞ്ഞു. വിജയൻ മുന്നിൽ കിടക്കുന്ന കസേരയിൽ ഇരുന്നു. ദാഹം അകറ്റുവാൻ ഒരു ക്ലാസ്സ് വെള്ളം എടുക്കുവാൻ പ്യൂണിനോട് അഭ്യർഥിച്ചു. വിജയൻ വെള്ളം കുടിക്കുമ്പോൾ സിസ്റ്റർ വരുന്നുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിൽ കന്യാസ്ത്രീകൾ നടത്തുന്ന കാരുണ്യ ഭവന്റെ ഓഫിസിൽ ഇരുന്ന് മേഴ്സി സിസ്റ്റർ ഫയലുകൾ നോക്കുമ്പോൾ ഫോൺ ബെല്ലടിച്ചു. ഫോൺ എടുത്ത് സംസാരിച്ച് തുടങ്ങിയപ്പോൾ മറുതലക്കലെ ശബ്ദം സിസ്റ്റർക്ക് അത്ര വേഗം തിരിച്ചറിഞ്ഞില്ലാ. അന്ന് കാരുണ്യ ഭവനിൽ വന്നതും എല്ലാം പറഞ്ഞപ്പോൾ സിസ്റ്റർ ആളെ തിരിച്ചറിഞ്ഞു. "വിലാസിനിയമ്മ... ഇപ്പോൾ എവിടെയാണ്?" ആ ചോദ്യം കേട്ടിട്ട് അവർ പറഞ്ഞത് മറ്റൊന്നായിരുന്നു. "ഞാൻ ഇതിന് മുമ്പേ വിജയന് ഒരു കത്തെഴുതിയിട്ടുണ്ട്. അത് മറുപടി കാത്തിരിക്കുമ്പോൾ പെട്ടെന്ന് അത് സംഭവിച്ചത്". "എന്ത് പറ്റി... പറയൂ". സിസ്റ്റർ വേഗം ചോദിച്ചു. "അമ്മ പോയി, വിജയന് ഒന്ന് അറിയിക്കാമെന്ന് വിചാരിച്ചു". വിലാസിനി അത് പറഞ്ഞതും ഫോൺ വെച്ചിരുന്നു. മേഴ്‌സി സിസ്റ്റർ വിജയനെ വിവരം അറിയിക്കാൻ പ്യൂണിനോട് പറഞ്ഞു. വിജയന്റെ മുറിയിൽ അന്വേഷിച്ചപ്പോൾ അയാൾ പുസ്തകം വായിക്കുന്ന ചെറിയ ലൈബ്രറിയിൽ വാർത്താ പേപ്പർ വായിച്ച് കൊണ്ടിരിക്കുകയാണ്. എന്തോ കാര്യം പറയാൻ മേഴ്സി സിസ്റ്റർ വിട്ടതാണെന്നും പറഞ്ഞു. രണ്ട് പേരും കൂടി ഓഫിസിലേക്ക് പോകുമ്പോൾ മേഴ്സി സിസ്റ്റർ വിളിച്ച് വരുത്തിയ കാർ വന്നിരുന്നു.

കാരുണ്യ ഭവനിൽ അത്യാവശ്യ കാര്യങ്ങൾക്ക് മേഴ്സി സിസ്റ്റർ വിളിക്കുന്ന ടൂറിസ്റ്റ് ടാക്സി കാറാണ് ശങ്കരേട്ടന്റെത്. വർഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട ശങ്കരേട്ടൻ ഒരു നെടും തൂണായി കരുണ്യഭവനിൽ നിലകൊള്ളുന്നു. വർഷങ്ങൾക്ക് മുന്നേ എല്ലാം നഷ്ടപ്പെട്ട ശങ്കരേട്ടൻ കാരുണ്യ ഭവനിൽ എങ്ങനെയോ എത്തിപ്പെട്ടു. തനിക്ക് ആരും ഇല്ലാത്തവനാണെന്ന് ഓർമ്മകൾ മാത്രം ഉണ്ടായിരുന്ന കാലം. അന്നത്തെ പ്രളയത്തിൽ പലതും നഷ്ടപ്പെട്ടപ്പോൾ തനിക്ക് നഷ്ടപ്പെട്ടത് മൂന്ന് ജീവനായിരുന്നു. അതിന് ശേഷം എവിടെയൊക്കെയോ അലഞ്ഞു. മനസ്സിന്റെ ചാഞ്ചാട്ടം മൂലം അങ്ങനെ എത്രയോ കാലം. ഇന്ന് കാരുണ്യ ഭവന്റെ കാര്യങ്ങൾ നോക്കുന്നതും ശങ്കരേട്ടാണ്. വിജയൻ തന്റെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് ഓർക്കുകയായിരുന്നു. ഒന്നും നേടാൻ പറ്റിയില്ലായെങ്കിലും ഇങ്ങനെ ദൈവത്തിന്റെ പുണ്യം കൊണ്ട് ഈ കാരുണ്യ ഭവനിലെത്തി. കുറേ കാലം കഴിഞ്ഞപ്പോൾ പരിചയമുള്ള ചിലർ വന്നു പോയിരുന്നു. പക്ഷേ താൻ മാത്രം ഒറ്റക്കല്ലായിവിടെ തന്റെ മുറിയിൽ ഇരുപത് പേരുണ്ട്. വിജയൻ തന്റെ വാക്കിങ്ങ് സ്റ്റിക്ക് കുത്തി നടന്നു. പോക്കറ്റിൽ കവറിൽ കത്തും ചെക്കും കൊണ്ട് ഓഫിസിലേക്ക് പോയി. 

ADVERTISEMENT

Read also: എന്നും വഴക്ക്, സംശയം; അവസാനം ഡിവോഴ്സിലേക്ക് യുവതിയുടെ ജീവിതം

ഓഫിസിൽ ചെന്നപ്പോൾ കുട്ടികളെ തുന്നൽ പഠിപ്പിക്കുന്ന സ്ഥലത്തേക്ക് മേഴ്‌സി സിസ്റ്റർ പോയിരിക്കുകയാണെന് പ്യൂൺ പറഞ്ഞു. വിജയൻ മുന്നിൽ കിടക്കുന്ന കസേരയിൽ ഇരുന്നു. ദാഹം അകറ്റുവാൻ ഒരു ക്ലാസ്സ് വെള്ളം എടുക്കുവാൻ പ്യൂണിനോട് അഭ്യർഥിച്ചു. വിജയൻ വെള്ളം കുടിക്കുമ്പോൾ സിസ്റ്റർ വരുന്നുണ്ടായിരുന്നു. "എന്താ വിജയേട്ടാ കത്ത് കിട്ടിയതിൽ വല്ല വിശേഷം?" മേഴ്‌സി സിസ്റ്റർ അത് ചോദിച്ച് തന്റെ കസേരയിൽ വിജയന് അഭിമുഖമായി ഇരുന്നു. കൈയ്യിലിരിക്കുന്ന കവർ മേഴ്സി സിസ്റ്റർക്ക് നേരെ നീട്ടി കൊണ്ട് വിജയൻ പറഞ്ഞു. "സിസ്റ്റർ മുമ്പേ പറയാറില്ലേ എല്ലാം തീരുമാനിക്കുന്നത് ഈശ്വരൻ മാത്രം. അത് പോലെ ഈ കത്തിൽ ഒരു ചെക്കുണ്ട്. അത് ഞാൻ കാരുണ്യ ഭവന് സമർപ്പിക്കുന്നു".

ADVERTISEMENT

സിസ്റ്റർ ആ കവർ തുറന്ന് നോക്കി. അതിൽ ചെക്കും ഒരു കത്തും ഉണ്ടായിരുന്നു. സിസ്റ്റർ കത്ത് എടുത്ത് നോക്കി. വെള്ള കടലാസിൽ കറുപ്പ് പേന കൊണ്ട് എഴുതിയ കൈയ്യക്ഷരത്തിൽ തന്റെ വിശേഷങ്ങളും താൻ പോകുന്ന സ്ഥലത്തെ വിലാസവും വെച്ചിരിക്കുന്നു. ആലുവയിലെ ഓൾഡേജ് ബ്ലസ്സ് ഹോമിലാണ് ഇനിയുള്ള കാലം കഴിയാൻ തീർച്ചപ്പെടുത്തിയിരിക്കുന്നത്. അതിന് മുമ്പേ തന്റെ വിദേശത്ത് നിന്നും ഉണ്ടാക്കിയ എല്ലാം തനിക്ക് വിൽക്കേണ്ടി വന്നു. സ്വന്തം മകൾ പോലും തന്നെ കൂട്ടാക്കാതെ ഇഷ്ടമുള്ള ആളുടെ കൂടെ ഇറങ്ങി പോയ ചരിത്രം വീണ്ടും ആവർത്തിക്കുന്നു. എല്ലാം വിധിയായിരിക്കും എന്ന് കരുതി സമാധാനിക്കാം. വിജയന്‍ അപ്പോൾ എല്ലാം ഓർക്കുകയായിരുന്നു. തന്റെ അമ്മയല്ലാ എങ്കിലും അവർ പറഞ്ഞത് എല്ലാം വാസ്തവമായി. എല്ലാം ഇവിടുന്നേ അനുഭവിക്കുക. എന്നിട്ടേ ഈ ഭൂമിയിൽ നിന്നും പോകാൻ കഴിയൂ. ശരിയാണ്, അവർ പറഞ്ഞത് എത്ര കാര്യം... "വിജയേട്ടാ.... ഏതായാലും വിലാസിനിയുടെ ചെക്ക് ഞങ്ങൾ സന്തോഷത്തോടെ സീകരിക്കുകയാണ്. അവർക്ക് ദൈവം തുണയാവട്ടെ". മേഴ്‌സി സിസ്റ്റർ അവിടെ വെച്ചിരിക്കുന്ന രൂപ കൂടിന്റെ മുന്നിൽ നിന്ന് പ്രാർഥിച്ചു. അപ്പോൾ ആ വരാന്തയിലൂടെ വാക്കിങ്ങ് സ്റ്റിക്കുമായി വിജയൻ തന്റെ റൂമിലേക്ക് പോയി കൊണ്ടിരുന്നു.

Content Summary: Malayalam Short Story Written by Manikandan C. Nair

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT