മനുഷ്യൻ – സുമിത മേലേവീട്ടിൽ എഴുതിയ കവിത
മൗനത്തിന്റെ വാത്മീകങ്ങൾക്കുള്ളിലേക്ക് ഇടക്കൊന്നു ചെവിയോർക്കണം അനാഥത്വത്തിന്റെ പകപ്പിൽ മൗനത്തിനുള്ളിലേക്കൊളിച്ചവന്റെ ജൽപനങ്ങൾ കേൾക്കാം വർഷങ്ങൾ തപസ്സനുഷ്ഠിക്കും മുന്നേ നിനക്ക് നീ മാത്രമെന്നു തിരിച്ചറിഞ്ഞവന്റെ ആത്മമന്ത്രണം വളർന്നു വളർന്നു മൂടിയ മൗനത്തെ ആരും

മൗനത്തിന്റെ
വാത്മീകങ്ങൾക്കുള്ളിലേക്ക്
ഇടക്കൊന്നു ചെവിയോർക്കണം
അനാഥത്വത്തിന്റെ പകപ്പിൽ
മൗനത്തിനുള്ളിലേക്കൊളിച്ചവന്റെ
ജൽപനങ്ങൾ കേൾക്കാം
വർഷങ്ങൾ തപസ്സനുഷ്ഠിക്കും മുന്നേ
നിനക്ക് നീ മാത്രമെന്നു
തിരിച്ചറിഞ്ഞവന്റെ ആത്മമന്ത്രണം
വളർന്നു വളർന്നു മൂടിയ മൗനത്തെ
ആരും കണ്ടതുമില്ല....
തിരഞ്ഞതുമില്ല
വർഷങ്ങൾ കാത്തിരുന്നതാരെയായിരുന്നു
വഴി കാട്ടി തന്നവരെയോ...
അതോ......
പ്രിയമാമൊരു പിൻ വിളിക്കായ്
പലനാൾ കാതോർത്തിരിക്കാം
താപത്തിലുരുകുന്നോരുള്ളിലും
അണയാതൊരു തിരി നാളം
തെളിച്ചു വച്ചിരുന്നുവോ
മോക്ഷം തേടി അലഞ്ഞവനായിരുന്നില്ല
വെറും മനുഷ്യനായിരുന്നു,
വേദവും വേദാന്തവും
അറിയാത്ത
പാവം മനുഷ്യൻ...
Content Summary: Malayalam Poem ' Manushyan ' Written by Sumitha Meleveettil