"ഏത് നേരവും പൈസ.. പൈസ..", രോഗിയായി പ്രവാസി, പക്ഷെ വീട്ടുക്കാരുടെ ആവശ്യങ്ങൾക്ക് അവസാനമില്ല
ഫോണിന്റെ മറുഭാഗത്ത് അയാളുടെ ഭാര്യയോ മകളോ ആയിരിക്കാം. ആരോടായാലും എത്രത്തോളം മടുപ്പോടെയാണ് അയാൾ ആ വാക്കുകൾ പറഞ്ഞത്. നാട്ടിലിരിക്കുന്ന ഭാര്യക്കോ മക്കൾക്കോ മറ്റുള്ളവർക്കോ അറിയുമോ ഒരു സാധാരണ പ്രവാസിയുടെ പ്രയാസങ്ങൾ? മനസ്സിലാക്കുന്നവർ ഉണ്ടാകാം.
ഫോണിന്റെ മറുഭാഗത്ത് അയാളുടെ ഭാര്യയോ മകളോ ആയിരിക്കാം. ആരോടായാലും എത്രത്തോളം മടുപ്പോടെയാണ് അയാൾ ആ വാക്കുകൾ പറഞ്ഞത്. നാട്ടിലിരിക്കുന്ന ഭാര്യക്കോ മക്കൾക്കോ മറ്റുള്ളവർക്കോ അറിയുമോ ഒരു സാധാരണ പ്രവാസിയുടെ പ്രയാസങ്ങൾ? മനസ്സിലാക്കുന്നവർ ഉണ്ടാകാം.
ഫോണിന്റെ മറുഭാഗത്ത് അയാളുടെ ഭാര്യയോ മകളോ ആയിരിക്കാം. ആരോടായാലും എത്രത്തോളം മടുപ്പോടെയാണ് അയാൾ ആ വാക്കുകൾ പറഞ്ഞത്. നാട്ടിലിരിക്കുന്ന ഭാര്യക്കോ മക്കൾക്കോ മറ്റുള്ളവർക്കോ അറിയുമോ ഒരു സാധാരണ പ്രവാസിയുടെ പ്രയാസങ്ങൾ? മനസ്സിലാക്കുന്നവർ ഉണ്ടാകാം.
ദുബായിൽ വച്ച് ഒരു അവധി ദിവസം രാവിലെ പ്രിയസുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് നടന്ന് പോകുമ്പോൾ ഞങ്ങളുടെ തൊട്ട് മുന്നിലായി ഏകദേശം ഒരമ്പത് വയസ്സിനുമേൽ പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ ഫോണിലൂടെ സംസാരിച്ചുകൊണ്ട് നടന്നു പോകുന്നുണ്ടായിരുന്നു. അയാളെ കടന്ന് പോകുന്നതിനിടയിൽ ഇടറിയ അയാളുടെ ശബ്ദം കുറച്ചുറക്കെ ഞങ്ങളുടെ കാതിൽ വന്ന് വീണു. "അപ്പൊ നിനക്ക് എന്റെ അസുഖത്തിനെപ്പറ്റിയൊന്നും അറിയണ്ടല്ലേ.. ഏത് നേരവും പൈസ.. പൈസ.. എനിക്ക് വയ്യടി." ഞാനും സുഹൃത്തും മുഖത്തോട് മുഖം നോക്കി. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസ്സിൽ അയാളുടെ മുഖമായിരുന്നു. ചെവിയിൽ മുഴങ്ങിയിരുന്നത് അയാളുടെ ഇടറിയ വാക്കുകളായിരുന്നു. തിരിച്ചു റൂമിലെത്തുന്നത് വരെയും ശേഷവും ഞങ്ങൾ സംസാരിച്ചത് അയാളെക്കുറിച്ചായിരുന്നു.
ഫോണിന്റെ മറുഭാഗത്ത് അയാളുടെ ഭാര്യയോ മകളോ ആയിരിക്കാം. ആരോടായാലും എത്രത്തോളം മടുപ്പോടെയാണ് അയാൾ ആ വാക്കുകൾ പറഞ്ഞത്. നാട്ടിലിരിക്കുന്ന ഭാര്യക്കോ മക്കൾക്കോ മറ്റുള്ളവർക്കോ അറിയുമോ ഒരു സാധാരണ പ്രവാസിയുടെ പ്രയാസങ്ങൾ? മനസ്സിലാക്കുന്നവർ ഉണ്ടാകാം. എന്നാലും ഏറിയപങ്കും ഫോൺ ചെയ്യുമ്പോൾ തങ്ങളുടെ മാത്രം ആവശ്യങ്ങളുടെ കെട്ടഴിക്കുന്നവരാണ്. സത്യത്തിൽ ആ ചേട്ടൻ ഒരു പ്രതിനിധിയാണ്. കുടുംബത്തിന് വേണ്ടി ജീവിതം സമർപ്പിച്ച, എന്നെങ്കിലുമൊരിക്കൽ നാട്ടിൽ ഭാര്യയോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് സ്വപ്നം കാണുന്ന ഒരുപാട് പാവം പ്രവാസികളുടെ പ്രതിനിധി. അങ്ങനെ ഒരുപാട് പേരുണ്ട്.
രാവിലെ അഞ്ചുമണിക്ക് ഒരു പ്ലാസ്റ്റിക് കവറിൽ ചോറും ഒരു കറിയും കൈവിരലുകളിൽ തൂക്കി വർക്ക് സൈറ്റിലേക്ക് പുറപ്പെടുന്ന ബസ്സിലേക്ക് കയറാൻ ക്യൂ നിൽക്കുന്ന, വൈകുന്നേരം ക്ഷീണിച്ച് അവശനായി ബസ്സിൽ വന്നിറങ്ങി ഇട്ടിരിക്കുന്ന വർക്കിംഗ് ഡ്രസ്സ് കഴുകി താമസിക്കുന്ന ബിൽഡിങ്ങിന്റെ ഏതെങ്കിലുമൊരു കൈവരിയിൽ ഉണക്കാനിട്ട് ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ച് ഏഴും എട്ടും പേർ തിങ്ങി താമസിക്കുന്ന മുറിയിലെ ഇരുമ്പ് കട്ടിലിലേക്ക് ഉറങ്ങാൻ ചായുന്ന ഒരാൾ. ആകെ കിട്ടുന്ന ഒരവധിദിവസത്തിൽ എപ്പോഴും വീട്ടിലേക്ക് വിളിച്ചു വീട്ടുകാരോട് സംസാരിക്കുന്ന ചിലപ്പോഴൊക്കെ ഒപ്പം താമസിക്കുന്ന കൂട്ടുകാർക്കൊപ്പം രണ്ടോ മൂന്നോ പെഗ്ഗിൽ ക്ലാവ് പിടിച്ച ജീവിതത്തിന്റെ മടുപ്പുകൾ ഇറക്കിവയ്ക്കാൻ ശ്രമിക്കുന്ന ഒരു പാവം പ്രവാസി.
എന്തെങ്കിലും അസുഖമുണ്ടെങ്കിൽ തന്നെ വീട്ടുകാരെ അറിയിക്കാതെ "സുഖമല്ലേ"? എന്ന ചോദ്യത്തിന് പതിവുപോലെ "സുഖമായിരിക്കുന്നു." എന്ന മറുപടിയിൽ എല്ലാ ദുഃഖവും മൂടിവെക്കുന്നവർ. എങ്കിലും ചില നേരങ്ങളിൽ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടുമ്പോഴാണ് അവർ പൊട്ടിത്തെറിച്ചു പോകുന്നത്. അന്ന് ഞങ്ങൾ കണ്ട ചേട്ടനും അവരിലൊരാളാണ്. നെടുവീർപ്പുകളും നിശ്വാസങ്ങളും നാല് ചുവരുകൾക്കുള്ളിൽ അമർത്തി ഉള്ളുരുക്കങ്ങൾ ആരെയും അറിയിക്കാതെ ഒറ്റപ്പെടലിൽ ഉരുകി ജീവിക്കുന്നവർ. സ്വയം ജീവിക്കാൻ മറന്ന് പോയവർ.
Content Summary: Malayalam Memoir ' Ariyathepokunna Chila Ullurukkangal ' Written by Rajeev