അമ്മാമക്ക് ചെറിയ ഒരു സന്തോഷം കൊടുത്തപ്പോൾ, അമ്മാമ കുറെ ചെറിയ നോട്ടുകളുമായി വന്നു. വീടിന് പുറത്ത് തുളസിത്തറക്കടുത്ത് കിഴക്കോട്ട് തിരിഞ്ഞു നിന്ന് എല്ലാവർക്കും വിഷുവിന് തരാൻ കഴിയാത്ത വിഷുകൈനീട്ടം തന്നു. അതൊരു വലിയ നിമിഷമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈഥിലി, തിരിച്ചുപോരുമ്പോൾ നെന്മാറയിലുള്ള ബന്ധത്തിലുള്ള അമ്മാമ്മയുടെ അടുത്ത് കയറി. ഈ വഴിപോകുന്നതല്ലേ അമ്മാമ്മയെ ഒന്നുകാണാം എന്ന് കരുതി. ഇനി അതിനായി ഇത്രയും ദൂരം ഓടി വരാനാകില്ല. വളരെ വർഷങ്ങൾക്ക് മുമ്പ് പോയതാണ് ആ വീട്ടിൽ. റോഡരികിൽ ആണെന്നറിയാം. മാത്രമല്ല മരിച്ചുപോയ അച്ചാച്ചൻ ഒരു ലോറി ഡ്രൈവർ ആയിരുന്നതിനാൽ നാട്ടിൽ പരിചിതനായിരുന്നു. എങ്കിലും വഴിയിൽ പല തവണ ചോദിക്കേണ്ടി വന്നു. 

ഒരു പാറയുടെ മുകളിലാണ് അവരുടെ വീട്. അടുക്കടുക്കായി അടുത്തടുത്ത് വീടുകൾ. അവിടെ നിന്ന് വയറുനിറയെ തണ്ണിമത്തൻ കഴിച്ചു. അവരുടെ സ്നേഹസംഭാഷണങ്ങൾക്ക് രുചി വളരെക്കൂടുതൽ ആണ്. അമ്മാമക്ക് ചെറിയ ഒരു സന്തോഷം കൊടുത്തപ്പോൾ, അമ്മാമ കുറെ ചെറിയ നോട്ടുകളുമായി വന്നു. വീടിന് പുറത്ത് തുളസിത്തറക്കടുത്ത് കിഴക്കോട്ട് തിരിഞ്ഞു നിന്ന് എല്ലാവർക്കും വിഷുവിന് തരാൻ കഴിയാത്ത വിഷുകൈനീട്ടം തന്നു. അതൊരു വലിയ നിമിഷമായിരുന്നു. നാം കാണാതെ എവിടെയൊക്കെയോ ഉള്ള മുത്തശ്ശിമാർ, നമ്മൾ അവരെ കാണാൻ ചെല്ലുമ്പോൾ അവർ എല്ലാം ഓർത്തെടുത്തു ചെയ്യുന്നു. ഇനി അങ്ങനെ ഒരു തലമുറ ഉണ്ടാകുമോ? സംശയമാണ്.

ADVERTISEMENT

അവിടെയുള്ള കുട്ടികളെ എനിക്ക് വലിയ ഇഷ്ടമായി, എല്ലാവരും ഒന്നിച്ചിരുന്നു പി.എസ്.സി  പരീക്ഷക്ക് പഠിക്കുന്നു. ആദ്യം കിട്ടുന്ന ജോലിക്ക് ചേരുന്നു, പിന്നെ വീണ്ടും വീണ്ടും പഠിച്ചു ഉയരങ്ങളിലുള്ള ജോലികൾ നേടുന്നു. വലിയ അഭിമാനം തോന്നി. എല്ലാവരും ജോലിക്കാർ, അവർ ജീവിതത്തിന്റെ ഉയരങ്ങൾ താണ്ടട്ടെ, അവർക്കെല്ലാം വിജയാശംസകൾ നേർന്നു. ആ ചെറിയ ഗ്രാമത്തിൽ ഇത്രയധികം സർക്കാർ ജോലിക്കാർ. നല്ല നല്ല കൂട്ടായ്മകളിൽ നിന്നും വളരെ നല്ല സമൂഹം പിറവിയെടുക്കുന്നു.

Content Summary: Malayalam Short Story ' Nanmakalude Ormakal 3 Nenmarayile Nanmakal ' Written by Kavalloor Muraleedharan