"യക്ഷിയോട് മോഹം തോന്നരുത് മോനേ...", മുത്തശ്ശി പറഞ്ഞു, പക്ഷേ അവന് അവളെ തേടിയലഞ്ഞു - കഥ
അമ്പലമുറ്റത്തെ ആൽത്തറയുടെ അടുത്തുള്ള പനയുടെ ചുവട്ടിൽ വെച്ച് ഒരു സന്ധ്യാസമയത്താണ് ഞാൻ അവളെ ആദ്യം കണ്ടത്. ഒരു മിന്നൽ പോലെ അവൾ കടന്നു പോയി. പിന്നീട് പല സന്ധ്യാനേരങ്ങളിലും എന്നെ നോക്കി വശ്യമായി ചിരിക്കുന്ന അവളെ ഞാൻ കണ്ടു.

അമ്പലമുറ്റത്തെ ആൽത്തറയുടെ അടുത്തുള്ള പനയുടെ ചുവട്ടിൽ വെച്ച് ഒരു സന്ധ്യാസമയത്താണ് ഞാൻ അവളെ ആദ്യം കണ്ടത്. ഒരു മിന്നൽ പോലെ അവൾ കടന്നു പോയി. പിന്നീട് പല സന്ധ്യാനേരങ്ങളിലും എന്നെ നോക്കി വശ്യമായി ചിരിക്കുന്ന അവളെ ഞാൻ കണ്ടു. മുത്തശ്ശിയോടാണ് ഞാൻ ഈ കാര്യം ആദ്യം പറഞ്ഞത്. പെട്ടെന്ന് മുത്തശ്ശിയുടെ മുഖം വിവർണമായി. വളരെ സങ്കടത്തോടെ മുത്തശ്ശി പറയാൻ തുടങ്ങി: "ഇനി നീ ആ സമയത്ത് അവിടെ പോവരുത്. അവൾ ഒരു യക്ഷിയാണ്. ആ പനയിൽ വസിക്കുന്ന യക്ഷി. അവൾ ഒരുനാൾ നിന്റെ രക്തം കുടിക്കും. നിന്റെ അച്ഛൻ ഇല്ലാതായത് ഇതുപോലെ ഒരു യക്ഷി മൂലമാണ്."
ഒന്നു നിർത്തി മുത്തശ്ശി ചോദിച്ചു: "അവൾക്ക് പനങ്കുല പോലെയുള്ള മുടിയില്ലേ?" "ഇല്ല മുത്തശ്ശി, മുടി സ്ട്രൈറ്റൻ ചെയ്തതാണ്." ഞാൻ പറഞ്ഞു. "അവളുടെ കണ്ണുകളിൽ ഒരു നക്ഷത്രത്തിളക്കം നീ കണ്ടില്ലേ?" "അത് അവൾ കോൺടാക്ട് ലെൻസ് വെച്ചിട്ടാണ് മുത്തശ്ശി." "അവളുടെ ചുണ്ടിന് രക്തചുമപ്പല്ലേ?" "അതു ലിപ്സ്റ്റിക് പുരട്ടിയിട്ടാണു മുത്തശ്ശി." "അവളുടെ കൂർത്ത കോമ്പല്ലുകൾ നീ കണ്ടില്ലേ?" "അത് പല്ലിന് കമ്പി ഇട്ടിരിക്കുന്നതാണു മുത്തശ്ശി" "അവൾ നിന്നോട് ചുണ്ണാമ്പ് ചോദിച്ചോ?" "ഇല്ല. ഞാൻ വാട്ട്സാപ്പ് നമ്പർ കൊടുത്തില്ല മുത്തശ്ശി." "മോനെ, ഇനി നീ സന്ധ്യാസമയത്ത് അവിടെങ്ങും പോകരുത്. അവളെ കാണാൻ ശ്രമിക്കരുത്. അവളോട് മോഹം തോന്നരുത്." മുത്തശ്ശി ഗദ്ഗദകണ്ഠയായി പറഞ്ഞു.
ദുബായിലേക്ക് ചെല്ലുവാൻ അമ്മാവൻ വിസ അയച്ചത് വളരെ പെട്ടെന്ന് ആയിരുന്നു. എനിക്ക് ഉടനെ ഗൾഫിലേക്ക് പറക്കേണ്ടി വന്നു. യക്ഷിയോട് ഒന്നു യാത്ര പോലും പറയാതെ! കോവിഡ് കാലവും കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു മുൻപ് ഞാൻ തിരിച്ചെത്തി. ആദ്യം തിരക്കിയത് എന്റെ യക്ഷിയെപ്പറ്റി ആയിരുന്നു! ആർക്കും അറിയില്ല. വളരെയേറെ അന്വേഷണങ്ങൾക്ക് ശേഷം ഞാൻ ആ സത്യം കണ്ടെത്തി. നാട്ടിലെ അറിയപ്പെടുന്ന മന്ത്രവാദി അവളെ കാഞ്ഞിരമരത്തിൽ തളച്ചു! ആ മരം എവിടെയാണെന്ന് ആർക്കും അറിയില്ല. ആരും അന്വേഷിച്ചതുമില്ല. അതിനുശേഷമാണ് ഞാൻ എന്റെ പറമ്പിൽ നിറയെ കാഞ്ഞിരമരങ്ങൾ നട്ടത്. അവ വളർന്ന് വലുതാകുവാൻ ഞാൻ കാത്തിരിക്കുന്നു. അനന്തമായി കാത്തിരിക്കുന്നു…
Content Summary: Malayalam Short Story ' Ente Yakshi ' Written by Thankachan Pathiyamoola