'പെൺകുട്ടിയോട് ഇഷ്ടം', പാരയായി കൂട്ടുകാരൻ; പ്രേമലേഖനം കൊടുക്കാൻ തീരുമാനിച്ചു - കഥ
അങ്ങനെ ഒരുനാൾ മലർക്കെ തുറന്ന വായിൽ പുറകോട്ടു ചാഞ്ഞിരിക്കുമ്പോൾ മണികിലുക്കം പോലെ ഒരശരീരി... "എക്സ്ക്യൂസ് മീ സർ" ക്ലാസ് മുറി മൊത്തം തിരിഞ്ഞു നോക്കിയ കൂട്ടത്തിൽ ഇട്ട കോട്ടുവാ പാതി വഴിയിൽ നിർത്തി കഥാനായകനും തിരിഞ്ഞു. വെണ്ണക്കല്ലിൽ കൊത്തിയ ഒരു സുന്ദരീ ശിൽപം...
അങ്ങനെ ഒരുനാൾ മലർക്കെ തുറന്ന വായിൽ പുറകോട്ടു ചാഞ്ഞിരിക്കുമ്പോൾ മണികിലുക്കം പോലെ ഒരശരീരി... "എക്സ്ക്യൂസ് മീ സർ" ക്ലാസ് മുറി മൊത്തം തിരിഞ്ഞു നോക്കിയ കൂട്ടത്തിൽ ഇട്ട കോട്ടുവാ പാതി വഴിയിൽ നിർത്തി കഥാനായകനും തിരിഞ്ഞു. വെണ്ണക്കല്ലിൽ കൊത്തിയ ഒരു സുന്ദരീ ശിൽപം...
അങ്ങനെ ഒരുനാൾ മലർക്കെ തുറന്ന വായിൽ പുറകോട്ടു ചാഞ്ഞിരിക്കുമ്പോൾ മണികിലുക്കം പോലെ ഒരശരീരി... "എക്സ്ക്യൂസ് മീ സർ" ക്ലാസ് മുറി മൊത്തം തിരിഞ്ഞു നോക്കിയ കൂട്ടത്തിൽ ഇട്ട കോട്ടുവാ പാതി വഴിയിൽ നിർത്തി കഥാനായകനും തിരിഞ്ഞു. വെണ്ണക്കല്ലിൽ കൊത്തിയ ഒരു സുന്ദരീ ശിൽപം...
രാഹുവിൽ കേതുവിന്റെ അപഹാരമുണ്ടായ സമയം.. ആംഗലേയ വ്യാകരണം ദുരന്തം വിതച്ച ജീവിതത്തിലേക്ക് ട്രിഗ്നോമെട്രി സൂത്രവാക്യങ്ങൾ കൊടുങ്കാറ്റു പോലെ കടന്നു വന്നു.. സമ്പൂർണ്ണ കഷ്ടകാല യോഗം ശരീരത്തിലും മനസ്സിലും വൃഥാ ക്ഷതങ്ങൾ ഏൽപ്പിച്ചു കൊണ്ടിരുന്നു... പത്താം തരത്തിലും പഠന നിലവാര സൂചിക തുടർച്ചയായി തകർച്ച രേഖപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ വീട്ടുകാർ പ്രത്യേക പരിശീലനം അന്വേഷിച്ചു.. ഗണിതവും ആംഗലേയവും പ്രത്യേകം അഭ്യസിപ്പിക്കാൻ ദേശത്തെ പ്രഗൽഭനായ ട്യൂഷൻ മാസ്റ്റർ ജോണ്‍ സാറിനു മേൽ സമ്മർദമുണ്ടായി. ജോണ്‍ സാറിന്റെ ഗുരുകുലത്തിൽ രാവിലെ ഏഴു മണിക്ക് വിളക്കു തെളിയും... ആദ്യം അതി രാവിലെ എഴുന്നേറ്റു വ്യായാമം ചെയ്തു കുളിച്ചു വൃത്തിയായി ക്ലാസ്സിൽ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു ചെറു ഡോക്കുമെന്ററി... കോട്ടുവാ ഇല്ലാത്ത ക്ലാസ്സ് മുറി... അതായിരുന്നു ജോണ്‍ സാർ കണ്ട സ്വപ്നം. തുടർന്ന് മലവെള്ള പാച്ചിൽ പോലെ രണ്ടു മണിക്കൂർ നീളുന്ന പഠനപരമ്പര. ഇതിനിടയിൽ കോട്ടുവായിട്ട് അവശനിലയിലാവുന്ന കുട്ടികൾക്ക് തൊട്ടടുത്ത മണ്‍ കുടത്തിൽ നിന്നും നല്ല തണുത്ത വെള്ളം കുടിക്കാം... മുഖം കഴുകാം..
പഠന നിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടായില്ലെങ്കിലും കോട്ടുവാ ബാധിച്ചു കവിളിലെ പേശികൾ ഏതാനും ആഴ്ചകൾ കൊണ്ട് കാരിരുമ്പിന്റെ കരുത്താർജിച്ചു. അങ്ങനെ ഒരുനാൾ മലർക്കെ തുറന്ന വായിൽ പുറകോട്ടു ചാഞ്ഞിരിക്കുമ്പോൾ മണികിലുക്കം പോലെ ഒരശരീരി... "എക്സ്ക്യൂസ് മീ സർ" ക്ലാസ് മുറി മൊത്തം തിരിഞ്ഞു നോക്കിയ കൂട്ടത്തിൽ ഇട്ട കോട്ടുവാ പാതി വഴിയിൽ നിർത്തി കഥാനായകനും തിരിഞ്ഞു. വെണ്ണക്കല്ലിൽ കൊത്തിയ ഒരു സുന്ദരീ ശിൽപം... ഉറക്കച്ചടവിൽ തൂങ്ങിയിരുന്ന അവന്റെ കണ്ണുകൾ വിടർന്നു... "യെസ് കം ഇൻ സ്വാതി" ജോണ്‍ സർ ആ ശിൽപത്തെ അകത്തേക്കാനയിച്ചു... പെണ്‍കുട്ടികളുടെ ഇടയിൽ മുൻനിരയിൽ തന്നെ ശിൽപം ഇരിപ്പുറപ്പിച്ചു. കെട്ടിയിട്ട കാള കച്ചിക്കെട്ടിലേക്ക് നോക്കും പോലെ ക്ലാസ് മുറിയിലെ ആണ്‍പ്രജകൾ ഒന്നടങ്കം ആ ശിൽപത്തിലേക്ക് ഇമ വെട്ടാതെ നോക്കി മിഴിച്ചിരുന്നു. പിന്നീടുള്ള ക്ലാസുകളിൽ അവൻ വൈകി എത്തിയില്ല.. അവന് കോട്ടുവാ ഉണ്ടായതുമില്ല. മാതാശ്രീയുടെ കുപിത സ്വരം ശ്രവിച്ചു വൈകി മാത്രം ശയ്യാതലം വിട്ടുണർന്നിരുന്ന അവൻ പുലർ കാലേ എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി തേച്ചു വടിയാക്കിയ കുപ്പായമിട്ട് കഴുകി തുടച്ച സൈക്കിളിൽ ഉത്തരവാദിത്ത ബോധത്തോടെ പഠിക്കാൻ പോകുന്ന കാഴ്ച മാതാശ്രീ അത്ഭുതത്തോടെ നോക്കി നിന്നു.
തുളസിക്കതിർ ചൂടിയ ഈറൻ മാറാത്ത നീളൻ മുടി... നുണക്കുഴി വിരിയുന്ന മനോഹര മന്ദഹാസം.. സൗമ്യമായ പെരുമാറ്റം.. നവസുന്ദരിയിൽ മയങ്ങി മനോരാജ്യം പൂകിയ പയ്യന്റെ ശിരോരോമത്തിൽ പോലും പിന്നീട് ജോണ്‍ സാറിന്റെ കണ്ഠവിക്ഷോഭം സ്പർശിച്ചില്ല. സ്വാതിയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായി പുരോഗമിച്ചു.. കൂടെ നടന്നു വല്ലവനും മനം മാറ്റമുണ്ടായി തന്റെ പ്രണയ സ്വപ്നങ്ങളെ പ്രതികൂലമായി ബാധിച്ചെങ്കിലോ എന്ന് കരുതി ഭൂതഗണങ്ങളെ ആരെയും അന്വേഷണത്തിൽ പങ്കെടുപ്പിച്ചില്ല... പഞ്ചായത്തിന്റെ അതിർത്തി പ്രദേശത്തുള്ള നായർ തറവാട്ടിലെ ഇളമുറക്കാരി.. പഠിക്കുന്നത് പട്ടണത്തിനടുത്തുള്ള സ്കൂളിൽ.. അവളുടെ വീട്ടിലേക്കുള്ള വഴി.. വീടിന്റെ ഘടന... ഓടിന്റെ എണ്ണം.. എന്ന് വേണ്ട ഭാവി കാമുകൻ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും രണ്ടു ദിവസം കൊണ്ട് ശേഖരിച്ചു. സ്വാതി ഒരു മഴയായി മനസ്സിലേക്ക് പെയ്തിറങ്ങി.. ഞങ്ങൾ പള്ളിതോടിന്റെ കരകളിൽ തോളുരുമ്മിയിരുന്നു കഥകൾ പറഞ്ഞു. ആകാശച്ചെരുവിലെ ആയിരമായിരം നക്ഷത്രങ്ങൾക്കിടയിലൂടെ കൈ കോർത്ത് നടന്നു. ചാറ്റൽ മഴയുടെ ചെറു കുളിരിൽ പറ്റിച്ചേർന്നൊരു കുടക്കീഴിൽ ദൂരങ്ങൾ താണ്ടി.
"പവിഴ മല്ലി പൂത്തുലഞ്ഞ നീലവാനം..." ജോണ്‍ സാറിന്റെ ക്ലാസ് മുറിയിൽ ശരീരം ഉപേക്ഷിച്ച് ഹിൽ പാലസിന്റെ പൂന്തോട്ടത്തിൽ സ്വാതിയോടൊപ്പം ഒരു ഗാന രംഗത്തിൽ അഭിനയിക്കുമ്പോഴായിരുന്നു മധുര മനോജ്ഞ സ്വപ്നത്തിന് ഭംഗം വരുത്തിക്കൊണ്ട് അടുത്തിരുന്ന പഠിപ്പിസ്റ്റ് സെബാസ്റ്റ്യൻ ചെവിയിലേക്ക് തീക്കട്ട കോരിയിട്ടത്.. "എടാ നീയറിഞ്ഞോ... ജോസുകുട്ടി സ്വാതിക്ക് ഇന്നൊരു കത്ത് കൊടുക്കും" "ഈശ്വരാ.. ശുക്രൻ നീച സ്ഥാനത്തേക്ക് നീങ്ങിയിരിക്കുന്നുവോ...?" മനസ്സ് പിടഞ്ഞു. എന്റെ പ്രണയസ്വപ്നങ്ങളിലേക്ക് അപ്രതീക്ഷിതമായി ഒരു വില്ലൻ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഉണങ്ങിയ കവളമടലിന്റെ ആകാര സൗഷ്ടവമുള്ള ജോസുകുട്ടി സൗന്ദര്യം കൊണ്ടും പഠിപ്പ് കൊണ്ടും എനിക്കൊത്ത എതിരാളി.. ജോസുകുട്ടിയെ ഓവർ ടേക്ക് ചെയ്തില്ലെങ്കിൽ അകാല ചരമമടഞ്ഞ എന്റെ ആദ്യ പ്രണയത്തിന്റെ കുഴിമാടത്തിൽ നാളെ മുതൽ തിരി കത്തിച്ചു വെക്കേണ്ടി വരും.. ഒരു പരീക്കുട്ടിയായി ശിഷ്ട ജീവിതം തള്ളി നീക്കാനോ? ഇല്ല... ഒരിക്കലുമില്ല! ജരാ നരകൾ ബാധിച്ച വാച്ചിലേക്ക് നോക്കി.. ജോണ്‍ സാറിന്റെ ചിലമ്പൽ തീരാൻ അര മണിക്കൂർ ബാക്കി....
എന്നിലെ കവിയെ ഞാൻ നിർബന്ധിച്ചു എഴുതാനിരുത്തി.. ഭാവന പത്തി വിടർത്തി ആടി. ഞെട്ടിക്കുന്ന കുറെ വരികൾ കവി അപ്പോൾ തന്നെ കുത്തിക്കുറിച്ചിട്ടു... അതിൽ രണ്ടെണ്ണം ഏറ്റവും മനോഹരമായി ഒരു വെള്ളക്കടലാസിലേക്കു പകർത്തി... ക്ലാസ് പിരിഞ്ഞു.. പുറത്തേക്കിറങ്ങിയ സ്വാതിക്ക് പുഞ്ചിരിയിൽ പൊതിഞ്ഞു ഞാനെന്റെ കലാ സൃഷ്ടി നൽകി. നാണം ചാലിച്ച മന്ദസ്മിതത്തോടെ അവളതു സ്വീകരിച്ചു.. ജോസുകുട്ടി തന്റെ കടലാസ് കഷ്ണം തിരിച്ചു സ്വന്തം കീശയിലേക്കിട്ടു നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി തൊട്ടടുത്ത സെന്റ് മേരീസ് പള്ളിയുടെ പടവുകൾ കയറിപ്പോയി. ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിയെപ്പോലെ ആഹ്ലാദത്തിമിർപ്പിൽ ഞാൻ വീട്ടിലേക്കും.. ആ പകൽ ആനന്ദകരമായിരുന്നു.. നിമിഷ നേരം കൊണ്ട് ഒരു പ്രണയ കാവ്യം തീർത്ത കവി പുംഗവൻ... ചടുലമായ നീക്കങ്ങളിലൂടെ തന്റെ പ്രണയ സ്വപ്നങ്ങൾ വീണ്ടെടുത്ത വല്ലഭൻ... എനിക്കെന്നോടു തന്നെ ബഹുമാനം തോന്നി.
വൈകിട്ട് ഗ്രൗണ്ടിലെ തിമിർപ്പും കഴിഞ്ഞ് മുഷിഞ്ഞ് വീട്ടിലെത്തുമ്പോൾ മുറ്റത്ത് ചൂലിൽ ചാരി നിൽക്കുന്ന അമ്മ. "എന്താ അമ്മ എന്നെ ഇത് വരെ കാണാത്ത പോലെ നോക്കുന്നത്?" സൈക്കിളിൽ നിന്നും ഇറങ്ങാതെ തന്നെ ചോദ്യം എറിഞ്ഞു.. "ഇത് വരെ കാണാത്തതൊക്കെ കണ്ടു തുടങ്ങി.. ഇതെന്നാടാ?" അമ്മയുടെ ഇടതു കൈയ്യിൽ ഭാവനയുടെ പരമകാഷ്ഠയിൽ ഞാൻ നടത്തിയ തൂലികാ പ്രയോഗം.. വായുവിൽ ചൂലിന്റെ സീൽക്കാരം.. സൈക്കിൾ സ്റ്റാന്റിൽ വെക്കാൻ നിന്നില്ല... ആദ്യ സ്മാഷ് ലക്ഷ്യം കണ്ടു.. അമ്മ ഒരു പോയിന്റ് കരസ്ഥമാക്കി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഞാൻ ശരാശരി വേഗത കൈവരിക്കുമ്പോഴേക്കും പോയിന്റ് നിലയിൽ അമ്മ വളരെയേറെ മുന്നേറിക്കഴിഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ നീറിപ്പുകയുന്ന ദേഹവും പേറി പറമ്പിൽ പനിനീർ തളിച്ചു കൊണ്ടിരിക്കുമ്പോൾ മഞ്ഞു കൊണ്ട് ചുരുണ്ട് കിടന്ന വെളുത്ത കടലാസ് ശ്രദ്ധയിൽ പെട്ടു. എടുത്തു ചുരുളഴിച്ചപ്പോൾ എന്റെ കടിഞ്ഞൂൽ പ്രണയ കാവ്യം മിഴി തുറന്നു...
"മാനത്ത് നിന്നടർന്നു വീണ പൊൻ താരകമൊ, പ്രിയേ നീ
കാശ്മീരിൽ പെയ്തിറങ്ങിയ വെണ്‍ മഞ്ഞിൻ കണമോ?
ഇഷ്ടമാണ് ഒരു പാട്......"
Content Summary: Malayalam Short Story ' Swathy Oru Neerunna Orma ' Written by Viju