അവസാനമായി അവളെന്നെ വിളിച്ച് നമുക്ക് ട്രിപ്പ് പോയാലോ എന്ന് ചോദിച്ചപ്പോഴും ഞാൻ പിൻവാങ്ങുകയാണുണ്ടായത്. തൊട്ടു മുൻപത്തെ ആഴ്ചയിൽ ഫാമിലി അസോസിയേഷന്റെ ഒരു ടൂർ പ്രോഗ്രാം കഴിഞ്ഞതിനാൽ എനിക്ക് വല്ലാതെ മടിയായി.

അവസാനമായി അവളെന്നെ വിളിച്ച് നമുക്ക് ട്രിപ്പ് പോയാലോ എന്ന് ചോദിച്ചപ്പോഴും ഞാൻ പിൻവാങ്ങുകയാണുണ്ടായത്. തൊട്ടു മുൻപത്തെ ആഴ്ചയിൽ ഫാമിലി അസോസിയേഷന്റെ ഒരു ടൂർ പ്രോഗ്രാം കഴിഞ്ഞതിനാൽ എനിക്ക് വല്ലാതെ മടിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവസാനമായി അവളെന്നെ വിളിച്ച് നമുക്ക് ട്രിപ്പ് പോയാലോ എന്ന് ചോദിച്ചപ്പോഴും ഞാൻ പിൻവാങ്ങുകയാണുണ്ടായത്. തൊട്ടു മുൻപത്തെ ആഴ്ചയിൽ ഫാമിലി അസോസിയേഷന്റെ ഒരു ടൂർ പ്രോഗ്രാം കഴിഞ്ഞതിനാൽ എനിക്ക് വല്ലാതെ മടിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈലാഞ്ചിക്കാട് കണ്ടിട്ടുണ്ടോ..? കാറ്റു വീശുമ്പോഴെല്ലാം മൈലാഞ്ചി ഇലകളുടെ ഒരു നനുത്ത ഗന്ധം അറിഞ്ഞിട്ടുണ്ടോ...? നിലാവുള്ള രാത്രികളിൽ സമൃദ്ധമായ ഇലകളാൽ അതീവ സുന്ദരിയായി, മൈലാഞ്ചി ചെടി ആടിയുലഞ്ഞ് നിൽക്കുന്നത് കാണാനായിട്ടുണ്ടോ...? ആ ആട്ടത്തിനിടയിൽ ചില പൂക്കളും കായ്കളും ഇലകളും പൊഴിഞ്ഞങ്ങ് വീഴും. അതൊക്കെയും പലർക്കും പുതപ്പായി കാവലൊരുക്കും. ആ പുതപ്പിനടിയിലാണ് ഇന്നവളും ഉറങ്ങുന്നത്... അവളുടെ വേർപാടിന് ഇന്ന് അഞ്ച് വർഷം...! നെസ്മിന...! അതായിരുന്നു അവളുടെ പേര്. നെസി എന്നാണ് ഞങ്ങളെല്ലാം വിളിച്ചിരുന്നത്. സൗഹൃദത്തിന്നാഴങ്ങളിൽ നിന്ന് വേർപെട്ടു പോയൊരു വെള്ളിനക്ഷത്രം.. ചിരി കൈമുതലാക്കിയ പ്രിയപ്പെട്ടൊരു കൂട്ടുകാരി... ചുരുങ്ങിയ നാളുകൾ കൊണ്ട് എന്തൊക്കെയോ കൈമാറി, ജീവിതത്തിൽ ആരൊക്കെയോ ആയി തീർന്നവൾ. എന്റെ വീടിന് തൊട്ടടുത്താണ് പള്ളി. പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടികൾ ആർത്തുല്ലസിച്ച് നിൽക്കുന്നുണ്ട്. അതിനടുത്താണ് അവളേയും പറിച്ചു മാറ്റി നട്ടിരിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുവരവുകൾക്കിടയിൽ ആ മൈലാഞ്ചി കാട്ടിലേക്ക് എത്തി നോക്കും. 'മോളെ' എന്ന് അറിയാതെ വിളിച്ചു പോകും. അപ്പോഴെല്ലാം അവൾക്കു വേണ്ടി മറുപടി തന്നിരുന്നത് അവളുടെ ഖബറിനരികിലെ മൈലാഞ്ചി ചെടികളായിരുന്നു. ഇളം കാറ്റിലാടുന്ന മൈലാഞ്ചി ചെടികളെ ഞാൻ അവളുടെ ചിരിയായ് കണക്കാക്കി.

നെട്ടൂരിലേക്ക് താമസമായപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരി ഷെമി എന്റെ അയൽവാസിയായി. ഷെമിയാണ് കോളജിൽ ഞങ്ങളുടെ സീനിയറായി പഠിച്ച സിയാദിന്റെ ഭാര്യ നെസിയെ പരിചയപ്പെടുത്തിയത്. ആ പരിചയപ്പെടൽ കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധമായി മാറി. ചില ബന്ധങ്ങൾ അങ്ങനെയാണ്. ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ നമ്മുടേതായി തീരും. ഒഴിവു സമയങ്ങളിൽ ഷെമിയും നെസിയും ഒന്നിച്ചു കൂടിയിരുന്നു. പക്ഷേ ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നെ പലപ്പോഴും ആ ഒത്തുചേരലുകളിൽ നിന്ന് വിട്ടു നിർത്തി. എന്നാലും ചില രാത്രികളിൽ ഞങ്ങൾ ഒരുമിച്ചു കൂടിയിരുന്നു. ഏറെ വൈകിയാണ് പിരിഞ്ഞ് പോരുന്നത്. ചിരിപ്പിക്കാനായി ഓരോ സംഭവങ്ങൾ ജമാൽ (എന്റെ ഭർത്താവ്) മസാല കൂട്ടി പറയുമ്പോൾ, അതൊക്കെ കേട്ട് തറയിൽ വീണു കിടന്നവൾ ചിരിക്കും. അവൾക്കും എന്നെ പോലെ ഒരുപാട് ചിരിക്കണമായിരുന്നു. ഓരോ കഥകളുടെയും ചുരുളുകളഴിച്ച് എല്ലാത്തിനുമൊടുവിൽ, ഇനിയെന്നാണ് ഇങ്ങനെയൊക്കെ കൂടുന്നത് എന്ന് ചോദിച്ച് പോകാൻ ഇഷ്ടമില്ലാതെ, മനസ്സില്ലാ മനസ്സോടെ അവൾ യാത്ര പറഞ്ഞ് മടങ്ങും.

ADVERTISEMENT

നമുക്കൊരുമിച്ച് ടൂറിന് പോകണമെന്ന് അവൾ എപ്പോഴും പറഞ്ഞിരുന്നു. പക്ഷേ... തിരക്കെന്ന വാക്ക് എന്നെ എല്ലാത്തിൽ നിന്നും പിൻതിരിപ്പിച്ചു. അവസാനമായി അവളെന്നെ വിളിച്ച് നമുക്ക് ട്രിപ്പ് പോയാലോ എന്ന് ചോദിച്ചപ്പോഴും ഞാൻ പിൻവാങ്ങുകയാണുണ്ടായത്. തൊട്ടു മുൻപത്തെ ആഴ്ചയിൽ ഫാമിലി അസോസിയേഷന്റെ ഒരു ടൂർ പ്രോഗ്രാം കഴിഞ്ഞതിനാൽ എനിക്ക് വല്ലാതെ മടിയായി. "ഇനി നിന്നെ ടൂറിന് പോവാൻ ഞാൻ വിളിക്കൂല്ല" എന്ന് പറഞ്ഞ് അന്നവൾ ഫോൺ കട്ട് ചെയ്തു. ശരിയാണ്...! പിന്നീടവൾ യാത്രയ്ക്കായ് എന്നെ വിളിച്ചില്ല. കുറച്ച് ദിവസങ്ങൾക്കു ശേഷം അവളൊറ്റയ്ക്ക് ഒരു യാത്ര പോയി. ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്രയിലേക്ക്.. പ്രിയപ്പെട്ടവളെ..., ഇന്നും ആ വേദന കുത്തി കുത്തിനോവിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തിരക്ക് എന്ന വാക്കിനെ വകഞ്ഞു മാറ്റി ഞാൻ യാത്രയ്ക്ക് തയാറായപ്പോഴേക്കും തിരക്കുകളുടെ ലോകത്ത് നിന്ന് നീ എന്നെന്നേക്കുമായി യാത്ര പോയിരുന്നു. ആ ആഗ്രഹം സാധിപ്പിച്ചു തരാനായില്ലല്ലോ എന്ന കുറ്റബോധത്താലും വേദനയാലും ഉള്ളകം നീറി കാലങ്ങൾ കഴിക്കാനെ ഇനി എനിക്കാവുകയുള്ളൂ.

തലവേദനയുടേയും തലകറക്കത്തിന്റേയും കാര്യം ഇടയ്ക്കൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, അത് അവളെ മറ്റൊരു ലോകത്തിലേക്ക് കൂട്ടികൊണ്ടു പോവുമെന്ന് കരുതിയില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു. തലവേദനയെ തുടർന്ന് ഫിക്സ് വന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും അവളുടെ അനക്കമറ്റിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മസ്തിഷ്ക്ക മരണം സംഭവിച്ചെന്ന് ഡോക്ടർ വിധിയെഴുതി. ഒരായുഷ്ക്കാല സ്വപ്നങ്ങളെ ഇല്ലാതാക്കി കൊണ്ടുള്ള വല്ലാത്തൊരു വിധി..! അവസാന സമയത്ത് വെന്റിലേറ്ററിന്റെ സഹായത്തോടെ തുടിക്കുന്ന അവളുടെ ഹൃദയത്തിനരികെ ചെന്ന് നിൽക്കുമ്പോഴേക്കും കാഴ്ചകൾ അസാധ്യമാവും വിധം കണ്ണിലേക്ക് ഇരുട്ട് വ്യാപിക്കുന്നതായി തോന്നി. അവളുടെ തണുത്ത കാലുകളിൽ പിടിച്ച് കുലുക്കി നോക്കി.. പലവട്ടം വിളിച്ചു.. ഒന്ന് നോക്കിയതുപോലുമില്ല. ഷെമി വിളിച്ചാൽ അവൾക്ക് കണ്ണ് തുറക്കാതിരിക്കാനാവില്ലെന്ന് ഞാൻ നിനച്ചു. പക്ഷേ... അവളേയും ഒന്നു നോക്കിയതുപോലുമില്ല. എന്നാലും അവൾ മടങ്ങിവരുമെന്ന് തന്നെ മനസ്സിനെ പഠിപ്പിച്ചു. എന്നിട്ടും...! ഞങ്ങളെയെല്ലാം വിഡ്ഢികളാക്കി കൊണ്ട് നൂലറ്റ പട്ടം പോലെ അവളും പറന്നു പോയി.

ADVERTISEMENT

ചില നോവുകൾക്ക് ഒരറ്റവുമുണ്ടാവില്ല. അതുകൊണ്ടു തന്നെ അന്ന് തള്ളി നീക്കിയ ദിവസങ്ങളുടെ ഭാരം അഞ്ച് വർഷങ്ങൾക്കിപ്പുറവും നെഞ്ചിലുണ്ട്. ചങ്കിൽ സങ്കടത്തിന്റെ ഉറവപൊട്ടി തലച്ചോറോളം പെരുകി തെറിച്ച ആ ദിനങ്ങളുടെ ഓർമ്മകളായിരുന്നു ഇന്നു മുഴുവൻ. ഇടയ്ക്കൊക്കെ ആ മൈലാഞ്ചി കാട്ടിലേക്ക് എത്തി നോക്കണമെന്ന് തോന്നി. എന്റെ ഏകാന്തവാസങ്ങൾക്ക് ഞാനിഷ്ടപ്പെടുന്ന ഇടങ്ങളിലൊന്നാണ് ആ മൈലാഞ്ചി കാട്. എന്നെങ്കിലും ഒരിക്കൽ ആ മൈലാഞ്ചി തണുപ്പിൽ ഞാനും കിടന്നുറങ്ങും. ചിന്തകൾ കാടുകയറി തുടങ്ങിയപ്പോൾ ഇന്നത്തെ കടുത്ത ഉഷ്ണത്തിനു മേലെ തണുത്ത കാറ്റ് വന്ന് മുറുകെ പിടിച്ചു. മാനം ഇരുണ്ട് കൂടുന്നുണ്ട്. പേമാരി പോൽ പെയ്തേക്കുമെന്ന് തോന്നി... നിന്റെ ഓർമ്മപെയ്ത്ത് പോലെ...! മഴത്തണലിൽ നിൽക്കുമ്പോഴും ഇടയ്ക്കൊക്കെ മരുഭൂമിയിലെ കാറ്റേറ്റ് പൊള്ളും പോലെ മനസ്സ് പൊള്ളലേറ്റ് വീണ്ടും വീണ്ടും നീറുന്നുണ്ട്. ഓർമ്മ പിടച്ചിലിനാൽ ഒറ്റയാവുന്ന ഈ നേരത്ത്, പ്രിയപ്പെട്ടവളെ... നിന്റെ വേർപാട് ആജീവനാന്തമുള്ള നഷ്ടപ്പട്ടികയിലേക്ക് ഒരിക്കൽ കൂടി ഞാൻ എഴുതി ചേർക്കുകയായിരുന്നു.

ഒരാളുടെ സാന്നിധ്യം എത്ര പ്രസക്തമായിരുന്നുവെന്ന് മനസ്സിലാകുന്നത് അയാളുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത കൊണ്ടാണ്. ആ ശൂന്യതകൾക്ക് ഒരായുസ്സിന്റെ വേദനയുണ്ടാവും. നീയില്ലെന്ന ഓർമ്മ, ഒരു നെഞ്ചിടിപ്പോടെ വന്നുനിറയുന്നു. ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പിച്ചു കൊണ്ട് കനത്തതും നിശബ്ദവുമായൊരു വേദന കടന്നു കയറുന്നു. ശൂന്യമായ നേരങ്ങളിൽ ഉള്ളംകൊത്തിപ്പറിക്കുന്നു. ചൂടുമാറാത്ത നിന്റെ നിശ്വാസങ്ങൾ, ഇനിയും ബാക്കിയായ ചിരിയൊച്ചകൾ.. അങ്ങനെയങ്ങനെ.. നിലാത്തുണ്ടു പോലെ എണ്ണിയാലൊടുങ്ങാത്ത സാക്ഷ്യങ്ങൾ...! പ്രിയപ്പെട്ടവളെ... നോവ്.. നീയെന്ന എന്റെ തീരാനോവ്...!

ADVERTISEMENT

Content Summary: Malayalam Short Story ' Neeyum Mylanchikkadum ' Written by Sehansha Jamal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT